ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടത് കൊണ്ടാവാം, ഹിബ അങ്ങോട്ട് വന്നു.
ഹിബ : ഫൈസി…. എണീറ്റോ…
ഞാൻ : ആ കുളിച്ചു വരാം…
ഹിബ : ശരി ഞാൻ ചായ എടുത്തു വെക്കാം….
കുളി കഴിഞ്ഞു യൂണിഫോം എടുത്തിട്ടു… ടേബിളിൽ ഇരുന്നു ഹിബ വന്നു അരികൊണ്ടുള്ള ദോശയും കറിയും വെച്ചു…. അവൾഅടുക്കളയിൽ ഇരിക്കുന്ന ദീപ്തിയെ വിളിച്ചു അങ്ങോട്ട് വരാൻ പറഞ്ഞു. ദീപ്തി അവിടേക്ക് വന്നു
ഞാൻ : ആഹാ ദീപ്തി ഉണ്ടായിരുന്നോ ഇവിടെ…. ഇരിക് ഒന്നിച്ചു കഴിക്കാം
ഹിബ : ഓ അവര് ഇവിടത്തെ ഭക്ഷണം ഒന്നും കളൊക്കില്ലന്നെ…. (ഹിബ ഭക്ഷണം വിളമ്പിക്കൊണ്ടാണ് ഇത് പറഞ്ഞത്.)
ദീപ്തി : ഏയ് അങ്ങനെ ഒന്നും ഇല്ലാട്ടോ….
ഞാൻ : എന്നാൽ പിന്നേ ഇരിക്കു…. ഹിബ, മോളെ ദീപ്തിക്കും വിളമ്പിക്കോ….
ദീപ്തി ഒരുന്നു ഹിബ മൂന്നു പേർക്കും ഭക്ഷണം എടുത്തു…
ഹിബ : ഞാൻ പറഞ്ഞാൽ കേൾക്കില്ല അല്ലെ…. ഫൈസി പറഞ്ഞാലേ കേൾക്കു…. എനിക്ക് മനസ്സിലാക്കുന്നുണ്ട്…
ഈ പറഞ്ഞത് എനിക്ക് പോലും ഒരു ഷോക്ക് ആയിരുന്നു. ദീപ്തി അവിടെ ഇരുന്നു ഒന്ന് ചൂളി…. ഹിബ എന്താണ് പ്ലാൻ ചെയ്യുന്നത് എന്ന് ശരിക്കും എനിക്കൊരു ഐഡിയ കിട്ടിയില്ല.
ഹിബ… ആഹ്ഹ് പിന്നെ ഫൈസി ഞാനും ദീപ്തിയും ഒന്ന് പുറത്തു പോകും ട്ടോ പട്ടുപാവാട അടിക്കാൻ കൊടുത്ത കടയിൽ നിന്നും വിളിച്ചിരുന്നു. പോലീസ് എന്നുള്ള പ്രിവിലേജ് ആയിരിക്കും ഇന്ന് വൈകുന്നേരം പോയി കളക്ട്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്….
ഞാൻ : ആഹ്ഹ് ok…
ഞാൻ വണ്ടിയെടുത്ത് സ്റ്റേഷനിലേക്ക് പോയി…. ചിന്തകൾ കാട് കയറി. ഉത്സവത്തിന് വേണ്ടിയാണ് ഹിബ പട്ടുപാവാട വാങ്ങുന്നത്, അന്നെന്തായിരിക്കും സംഭവിക്കുക. അത് വരെയുള്ള ദിവസങ്ങളിൽ ഹിബ എന്തല്ലാം ചെയ്യാൻ ഉദ്ദേശിക്കുന്നു? ദീപ്തി ഇതുമായി എങ്ങനെ കൂട്ടിച്ചേർക്കപ്പെടും. ഒരു പ്രധാനിയെ ഹിബ ലക്ഷ്യം വെക്കുന്നുണ്ട്.