“ഞാൻ ശ്രദ്ധിച്ചാ ഓടിച്ചത് ടീച്ചറെ പിന്നെപ്രശ്നങ്ങളെ പേടിച്ച് എന്നും ഇവിടെയിരിക്കാൻ പറ്റുവോ?”
വീണയും അത് ശരിവച്ചു.
“നീയിത് ആരോടാ പറയുന്നത്?ഒന്ന്
പോ ബാലാ…….”എന്ന മനോഭാവം ആയിരുന്നു സാവിത്രിക്ക്.ആകെ ഒരു സമാധാനം ഈ ചുറ്റുവട്ടത്തു തന്നെ ആണല്ലോ എന്നതായിരുന്നു.”അത് എങ്ങാനാ………..ഭാര്യക്ക് സപ്പോർട്ട് ഭർത്താവും,ഭർത്താവിന് ഭാര്യയും.
എന്നിട്ട് ആധി പിടിച്ചിരിക്കാൻ മറ്റ് ചിലരും”സാവിത്രിയാരോടെന്നില്ലാതെ
പറഞ്ഞു.
“ആഹ്….കേറിപ്പൊ രണ്ടാളും” അനുവാദം കിട്ടിയതും രണ്ടും ഉടനെ അകത്തേക്ക് കയറി.അധികം നിന്ന ഇനിയും സാവിത്രിയുടെ വായിൽ നിന്നിനിയും കേൾക്കും എന്നവർക്ക് അറിയാം.ഗായത്രി അപ്പൊഴും ചെവിയിൽ തടവിക്കൊണ്ടിരിപ്പാണ്.
നന്നായി വേദനിച്ചു കക്ഷിക്ക്.അത്ര ചൂടുള്ള കിഴുക്കായിരുന്നു സാവിത്രി കൊടുത്തത്.
ശംഭുവും വീണയും നേരെ ചെന്നത് മാധവന്റെ മുന്നിലാണ്.ഹാളിൽ തന്റെ മാത്രം ഇരുപ്പിടത്തിൽ ഏതോ ഫയൽ നോക്കിക്കൊണ്ടിരിക്കുകയാണ് കക്ഷി.പുറത്തെ സംഭാഷണമൊക്കെ കേട്ടു എന്നത് വ്യക്തം.
“എത്തിയോ രണ്ടാളും?”ഒന്ന് കണ്ണ് ഉയർത്തി നോക്കിയിട്ട് മാധവൻ ചോദിച്ചു.എന്നിട്ട് വച്ചിലേക്ക് നോക്കി.
“എത്തി………കുറച്ചു വൈകി. ഇനി ഉണ്ടാവില്ല.”
“ചെല്ല്…….ഫ്രഷ് ആയി വാ.നിങ്ങൾ വരാഞ്ഞത് കൊണ്ട് ഇവിടെയാരും കഴിച്ചിട്ടില്ല.”
മാഷിന്റെ കൂടി അനുവദം കിട്ടിയതും അവർ വേഗം തന്നെ മുറിയിൽ കയറി
വല്ലാത്തൊരു ആശ്വാസം അവർക്ക് അപ്പോൾ ലഭിച്ചിരുന്നു.
പതിവ് പോലെ ഒന്നിച്ചിരുന്ന് അവർ അത്താഴം കഴിച്ചു.
ആഹാരത്തോടുള്ള വീണയുടെ മടി കാര്യമാക്കാതെ അവളെ സാവിത്രി ഊട്ടിക്കൊടുത്തു.കഴിച്ചു കഴുകി ഉറങ്ങാനായി പോകുന്ന വേളയിൽ മാധവൻ ഒരിക്കൽ കൂടി അവരെ കണ്ടു.
“സുര വിളിച്ചിരുന്നു……. പേടി വേണ്ട.
സാവിത്രിയോട് ഞാൻ പറഞ്ഞുകൊള്ളാം”എന്ന് മാത്രം
മാധവൻ പറഞ്ഞ്,നല്ലൊരു രാത്രിയും അവർക്ക് നേർന്നിട്ടാണ് മാധവൻ തന്റെ മുറിയിലേക്ക് പോയത്.
നാളെ വിശദമായി മാഷിനോട് സംസാരിക്കണം എന്ന് കരുതി അവരും.
*****
“എന്നാലും ഓരോന്ന് കേക്കുമ്പോൾ”
അത്താഴവും കഴിഞ്ഞു ശംഭുവിന്റെ നെഞ്ചിൽ പതിവ് പള്ളു പറച്ചിലിന്റെ ഇടക്ക് ആരോടെന്നില്ലാതെ വീണ പറഞ്ഞു.റപ്പായിയും സുനന്ദയും പറഞ്ഞ കാര്യങ്ങളാണ് അവളുടെ മനസ്സ് നിറയെ.
“ഇപ്പൊ അതൊന്നും ചിന്തിക്കണ്ടാ. നമ്മുടെ കുഞ്ഞിന്റെ കാര്യം മാത്രം ഓർക്ക്,അത് മാത്രം മതി.ടെൻഷൻ അടിക്കാതെ ഹാപ്പി ആയിട്ടിരിക്കേണ്ട
സമയവാ.”അവളുടെ നെറുകയിൽ ചുംബിച്ചുകൊണ്ട് അവനും.
അവരുടെ സ്വകാര്യതയെ ശല്യം ചെയ്തുകൊണ്ടാണ് അതിനിടയിൽ
സുരയുടെ കാൾ വരുന്നത്.”മോനെ സംശയം ശരിയാ.വന്നത് പോലീസ്
തന്നെ.പേര് വിക്രമൻ,ടൗൺ എസ് ഐ.”
“അതൊരു കെണിയാണല്ലോ ഇരുമ്പേ?”
“മ്മ്മ്മ്മ്………ഒരുവനെ വീട്ടിൽ കയറി പൂളിയതിന്റെ മണം പിടിച്ചുള്ള വരവാ.
അത് റപ്പായിച്ചേട്ടനിൽ വരെയെത്തി.
ഇനി നിന്നെത്തേടിയും വരാം.ഒന്ന് കരുതിയിരുന്നോ.”