എല്ലാം കൃത്യമായി നടന്നു.”
“ശംഭുസെ………അവൻ എട്ടത്തിയെ?”
“ഏട്ടത്തിയെ കഴിഞ്ഞദിവസം കൂടി കണ്ടതല്ലെ,എന്നിട്ട് അങ്ങനെ വല്ലതും തോന്നിയൊ എന്റെ പെണ്ണിന്.
ഇത് ഞാനും ചോദിച്ചതാ…….അതിന്
മുന്നേ ഞാനവനെ തീർത്തിരിക്കും എന്നായിരുന്നു വില്ല്യം പറഞ്ഞ ബസ് സ്റ്റോപ്പിൽ ഞാൻ ഡ്രോപ്പ് ചെയ്യുന്ന
സമയം എനിക്ക് തന്ന മറുപടി.
ഏട്ടത്തി അതുപോലെ തന്നെ ചെയ്തു കാണിക്കുകയും ചെയ്തു.
എന്റെ അനുജത്തിക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ എന്ന് ചോദിച്ചപ്പോൾ കൂടെ നിക്കാതെ ഇരിക്കാനും കഴിഞ്ഞില്ല.”
“ഏട്ടനിതൊക്കെ………?”
“അറിയാം……ഞങ്ങൾ പ്ലാൻ ചെയ്തു തുടങ്ങിയപ്പോൾ തന്നെ ഏട്ടനോട് പറഞ്ഞിരുന്നു.ഏട്ടത്തിയോട് ചോദിച്ചില്ല എങ്കിലും മൗനസമ്മതം കൊടുത്തിരുന്നു.അതല്ലേ എന്റെ പെണ്ണിനോട് ബേജാറ് പിടിക്കാതെ അടങ്ങിയിരിക്കാൻ പറയുന്നെ.”
“ശംഭുസെ…ആ ഫോണിങ് തന്നെ”
“ഇതിപ്പോ ആരെ വിളിക്കാനാ..അവർ
ഉറങ്ങിക്കാണും പെണ്ണെ.”ഏട്ടത്തിയെ ആവും എന്ന് തോന്നിയ ശംഭു പറഞ്ഞു.
പക്ഷെ അവൾ അത് കൂട്ടാക്കാതെ അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ചശേഷം അവനെ നോക്കി കണ്ണുരുട്ടി.മറുതലക്കൽ ഫോൺ അറ്റൻഡ് ആയതും ഏട്ടത്തീ എന്നും വിളിച്ചുകൊണ്ട് ഒറ്റക്കരച്ചിലായിരുന്നു വീണ.
അവൾക്കൊന്നും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
കാര്യമറിയാതെ അവർ കുഴങ്ങി എന്ന് തോന്നുന്നു”എന്താടാ,എന്താ പ്രശ്നം?”എന്ന് ഫോൺ പിടിച്ചു വാങ്ങിയ ശംഭുവിനോട് പേടിച്ച മട്ടിൽ ദിവ്യ അത് ചോദിക്കുമ്പോൾ അവൻ ഒന്നും മറച്ചു പിടിച്ചില്ല.
“എടാ…….പൊട്ടാ അപ്പൊ നീ എല്ലാം പറഞ്ഞു അല്ലെ?”
“ഞാൻ പറഞ്ഞില്ലേ ഏട്ടത്തി.വിക്രം പിറകെ തന്നെയുണ്ട്.പിന്നെ ഇവിടെ എന്റെ കൂടെയുള്ള സാധനത്തിനെ അറിയരുതോ?ചില നേരത്ത് എവിടെ കൊണ്ടെങ്കിലും കളഞ്ഞാലോ എന്ന് തോന്നിയിട്ടുണ്ട്.അത്രയും വാശിയാ പെണ്ണിന്.പറഞ്ഞുപോയി.”ദിവ്യ അത് ശരിവച്ചുകൊണ്ട് ചിരിക്കുകയും ചെയ്തു.
ശംഭുവിനെയും ചുറ്റിപ്പിടിച്ചിരുന്ന് സ്പീക്കർ ഫോണിലൂടെ എല്ലാം കേട്ട് കൊണ്ടിരുന്ന വീണയുടെ നഖങ്ങൾ ശംഭുവിന്റെ ഇടുപ്പിൽ ആഴ്ന്നിറങ്ങി.
അവൻ അലറുന്ന ശബ്ദം കേട്ട് ദിവ്യ ചിരിക്കുന്നതും കേൾക്കാം കൂടെ വിനോദും.പാവത്തിന്റെയും ഉറക്കം പോയി എന്നത് വ്യക്തം.
“മോളെ……….ഏട്ടനുള്ളപ്പോൾ എന്റെ മോളെന്തിനാ ടെൻഷനടിക്കുന്നെ.
ഉറങ്ങിക്കോ,ഏട്ടൻ നോക്കിക്കോളാം”
വിനോദിന്റെ ശബ്ദമവർ കേട്ടു.
വീണയുടെ സമാധാനവും ശംഭുവിന്റെ സമാധാനക്കേടും അവിടെത്തുടങ്ങി.
“എന്നെ കൊണ്ട് കളയണമല്ലെ?”
കോൾ കട്ടായതും ഫോൺ ബെഡിൽ തന്നെയിട്ട് ശംഭുവിന്റെ തോൾ കടിച്ചുപറിച്ചിട്ടാണ് വീണ അവനോട് ചോദിച്ചത്.അവളുടെ പല്ലുകൾ ആഴ്ന്നിറങ്ങിയ വേദനയിൽ അവൻ കരഞ്ഞുപോയി
“നീ കഴിഞ്ഞ ജന്മം വല്ല പട്ടിയും ആരുന്നോടി പിശാശ്ശെ?”
“തോന്ന്യാസം പറഞ്ഞാൽ ഇനീം കിട്ടും കുരങ്ങാ.”