അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
“ഇന്നലെ വൈകിട്ട് റിപ്പോർട്ട് കിട്ടണം എന്ന് പറഞ്ഞതാ ഞാൻ.ദേ ഇന്നിപ്പോ സമയം പന്ത്രണ്ട് മണി.തനിക്കൊന്നും ഒരുത്തരവാദിത്വവുമില്ലെ.സ്റ്റേഷൻ കത്തിയ കാര്യം ചോദിക്കുമ്പോൾ ഏതോ ഒരു കേസും അതിൽ കുറെ സംശയങ്ങളുമായി വന്നിരിക്കുന്നു.
ഇറസ്പോൺസിബിൾ ഇഡിയറ്റ്സ്.”
കത്രീന വിറഞ്ഞുതുള്ളി.
“മാഡം……..തെളിവ് നശിപ്പിക്കാൻ കരുതിക്കൂട്ടിയുണ്ടാക്കിയതാണ് ഈ തീപിടുത്തം.സാഹചര്യത്തെളിവുകൾ
അത് ശരിവക്കുന്നുമുണ്ട്.”
“എടൊ…….താനെവിടുത്തെ പോലീസ്
ആണെടോ?സ്റ്റേഷൻ ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർ ഒന്നിച്ചുറങ്ങിപ്പൊയി എന്ന് പറയുന്നതിലും നാണക്കേട് എന്തുണ്ടെടൊ?സ്ട്രോങ് റൂം പൊളിക്കാതെ ആ കള്ളൻ……എന്താ
പേര്…….ആഹ് വാസു അയാൾ അത് കത്തിച്ചിട്ട് കടന്നുകളഞ്ഞെങ്കിൽ, അത് അവരറിഞ്ഞില്ലെങ്കിൽ സിസ്റ്റം ഫെയിൽ ആയതിന്റെ പ്രശ്നമാണ്.
അല്ലാതെ കേസിൽ സംശയിക്കുന്ന വ്യക്തികളെ കുറ്റക്കാരാക്കുകയല്ല വേണ്ടത്.ആദ്യം എസ് ഐക്ക് സഹിതം അന്ന് രാത്രി ഡ്യുട്ടിയിൽ ഉണ്ടായിരുന്നവർക്ക് സസ്പെൻഷൻ അടിച്ചുകൊടുക്ക്,എന്നിട്ടാവാം ബാക്കി.”
“ഇന്ന് വൈകിട്ടോടെ കൃത്യമായ ഒരു
വിവരം തരാം എന്നാണ് രാജീവൻ പറഞ്ഞത്.അതുവരെ ഒന്ന് കാക്കണം മാഡം.അയാൾക്കിതിൽ എന്തോ ചില സംശയങ്ങളുണ്ട്.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കോൺസ്റ്റബിൾ ദാമോദരനെ കൂടാതെ മറ്റൊരാൾ കൂടി ഇതിൽ പങ്കാളിയാണെന്നത് തീർച്ചയാണ് മാഡം.”
“ഇനിയും അയാളുടെ വാക്കുകൾ വിശ്വസിക്കാനാണോ നിങ്ങളുടെ തീരുമാനം.ഇറ്റ് ജസ്റ്റ് നോട്ട് എ ഫക്കിങ് തിങ്സ്.എനിക്ക് കൃത്യമായ വിവരങ്ങളാണ് വേണ്ടത്.അത് നൽകാൻ കഴിയുന്നില്ലെങ്കിൽ ഇട്ടിരിക്കുന്ന യുണിഫോം അഴിച്ചു കളഞ്ഞിട്ട് കിളക്കാൻ പോടോ.”
കത്രീന അവരുടെ വാക്കുകൾ പുച്ഛിച്ചു തള്ളി.
“മാഡം……..ഇങ്ങനെ കൊച്ചാക്കി സംസാരിക്കരുത്.”
“പിന്നെ ഞാൻ എന്ത് പറയണം മിസ്റ്റർ ഓഫിസർ?അറ്റവും മൂലയും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്ത ഒരു കേസും അതിന്റെ തെളിവ് നശിപ്പിക്കാൻ അത് ചെയ്തവരും.
അല്ലാതെ എന്താടോ………….എന്ത് കോപ്പാടോ ഈ റിപ്പോർട്ടിലുള്ളത്.
ഞാനത് വെള്ളം തൊടാതെ വിഴുങ്ങണം പോലും.”
“അവ തമ്മിൽ കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് മാഡം ഇങ്ങനെ ഒന്ന്………..”കോശി മുഴുവനാക്കാതെ നിർത്തി.