ശംഭുവിന്റെ ഒളിയമ്പുകൾ 38 [Alby]

Posted by

“എന്ന് തുടങ്ങിയ അന്വേഷണം ആണ് മിസ്റ്റർ.ഇതിലെവിടെ നോക്കിയാലും ലൂപ്പ് ഹോളുകൾ മാത്രമെയുള്ളൂ. ഇതിൽ നിന്ന് ഊരിപ്പോകാൻ ഒന്നും ചെയ്യേണ്ട അവർക്ക്,ചുമ്മാ കയ്യും കെട്ടി നിന്നാൽ മാത്രം മതി.വാദം കേൾക്കുന്ന കോടതി ചുമ്മാ അങ്ങ് വെറുതെ വിടും.അത്രെ ഉളളൂ ഈ കേസ്.ഒരു ഭൈരവനും അവന്റെ……..”
കത്രീന പറഞ്ഞു വന്നത് നിർത്തി. ഒരു മുട്ടൻ തെറി വയിൽ വന്നത് വിഴുങ്ങിക്കൊണ്ട് അവൾ വീണ്ടും തുടർന്നു.

“അതിനിടയിലാ നിങ്ങളുടെ………ഒരു കോപ്പിലെ തിയറിയും സംശയവും.
സ്വന്തം കഴിവുകേട് മറക്കണമല്ലോ.
അതൊക്കെ പോട്ടേ,സംഭവം നടന്നിട്ട് ഇന്ന് രണ്ട് ദിവസം കഴിഞ്ഞു,കള്ളൻ വാസുവിനെയെങ്കിലും ഒന്ന് പൊക്കി അകത്തിടാൻ പറ്റിയൊ?മീശയും വച്ച് ആണുങ്ങൾക്ക് കേൾപ്പിക്കാൻ നടക്കുന്ന കുറെ എണ്ണങ്ങൾ.പോലീസ്
ആണ് പോലും.

ഇതിലെന്താ പ്രശ്നം എന്നറിയുവോ?
ഈ കേസ് ബിൽഡ് ചെയ്തത് തന്നെ ശരിയായിട്ടല്ല.പലയിടങ്ങളിലും ന്യായം പൊരുത്തക്കേടുകളുമുണ്ട്.കേസ് കോടതിയിൽ നിക്കില്ല,ട്രയലിൽ തന്നെ ജഡ്ജി എടുത്തു കുട്ടയിൽ ഇടും ഇത്.തെളിവുകൾ ചിലത് ജെനുവിനാണെങ്കിലും സാഹചര്യവും ആയി ഇണങ്ങുന്നതല്ല,ടോട്ടൽ സ്ട്രക്ച്ചർ തന്നെ ഫാബ്രിക്കേറ്റഡാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവും.

ഐ തിങ്ക്,ഈ കേസ് ശരിയായ ദിശയിലല്ല അന്വേഷിച്ചത്.എസ് ഐ വൺ സൈഡെഡായിട്ടാണെന്ന് തോന്നുന്നു ഇതിനെ അപ്രോച്ച് ചെയ്തത്.

അതുകൊണ്ട് ഈ തന്ന റിപ്പോർട്ട്‌ വലിച്ചു കീറി കളഞ്ഞിട്ട് മനുഷ്യന് ദാഹിക്കുന്ന ഒന്ന് കൊണ്ടുവാ.പിന്നെ ഇന്നുതന്നെ സസ്‌പെൻഷൻ ഓർഡർ പുറത്ത് വന്നിരിക്കണം എന്നിട്ട് കൊള്ളാവുന്ന ആരെയെങ്കിലും
കേസ് എൽപ്പിക്ക്.”

“മാഡം ഇന്ന് വൈകിട്ട് വരെയെങ്കിലും
ഒന്ന് ക്ഷമിച്ചൂടെ.എനിക്കുറപ്പുണ്ട് രാജീവ് ഒരു സൊല്യൂഷൻ കണ്ടെത്തും.”

“അത് നിങ്ങളുടെ വിശ്വാസം.എനിക്ക് അതില്ല……..സൊ പ്ലീസ് ഡൂ വാട്ട്‌ ഐ സെഡ്.”അതും പറഞ്ഞുകൊണ്ട് തന്റെ ടേബിളിലിരുന്ന് നിർത്താതെ വൈബ്രേറ്റ് ചെയ്യുന്ന ഫോണെടുത്തു.

“കത്രീനാ……….എനിക്ക് നിന്നെ ഇപ്പൊ കാണണം.ലൊക്കേഷൻ വാട്സാപ്പ് ചെയ്തിട്ടുണ്ട്.നീ ഏത്ര തിരക്കിലാണ് എങ്കിലും എനിക്കിപ്പൊ നിന്നെ കണ്ടെ
പറ്റൂ.”കോശിയെയും പീറ്ററിനെയും കുടയുന്നതിനിടയിൽ തന്റെ ഫോൺ റിങ്‌ ചെയ്യുന്നതറിഞ്ഞു കത്രീന സ്വിച്ച് ഓഫ് ചെയ്യാം എന്ന് കരുതിയാണ് അത് നോക്കിയത്.പക്ഷെ അതിലെ പേര് കണ്ട അവൾക്ക് തീരുമാനം മാറ്റേണ്ടി വന്നു.തന്റെ കാതുകളിൽ
ആ വാക്കുകൾ വന്ന് പതിച്ചതും ആ മീറ്റിങ് അവിടെ നിർത്തിവച്ച് കത്രീന
ധൃതിയിൽ പുറത്തേക്കിറങ്ങി.

“മിസ്റ്റർ ഓഫിസർ,ഷാർപ്പ് 6 പി എം.
ആ എസ് ഐ ഇവിടെയുണ്ടാവണം,
ഒപ്പം നിങ്ങളും.”ഇറങ്ങുന്ന വഴിയേ തിരക്കിട്ടുള്ള പോക്കിനിടയിലും കത്രീനയത് പറയുമ്പോൾ ഒരു ലാസ്റ്റ്
ചാൻസ് എന്നാണ് കോശിക്കും പീറ്ററിനും തോന്നിയത്.

**********
തുടരും
ആൽബി

Leave a Reply

Your email address will not be published. Required fields are marked *