ഈ വീട്.
ഒ.. അപ്പൊ എന്റെ വീട് ഇഷ്ടമല്ല അല്ലെ.
ഇഷ്ടമാ…
ഡ്രീം എന്താ…
അങ്ങനെ ഡ്രീം ഒന്നുമില്ല
ഞാൻ കരുതി എന്റെൽ നിന്നു ഡിവോഴ്സ് വേണമെന്ന് പറയുമെന്ന്, ഭാഗ്യം രക്ഷപ്പെട്ടു.
അങ്ങനെ ഓരോന്ന് പറഞ്ഞു അന്നും ഉറങ്ങി.
പിറ്റേന്ന് തിരിച്ചു വീട്ടിൽ വന്നു. അധികം താമസിയാതെ അനിയന് ബാംഗ്ലൂരിൽ പോകാനുള്ള ദിവസം എത്തി.ദീപയും പോകുന്നു എന്ന് പറഞ്ഞു,
ദീപേ നീ അല്ലെ പറഞ്ഞത് പോണില്ല ചേച്ചിയുടെ കൂടെ നിക്കാൻ പോവേണ് എന്ന്.
അത് അനീഷേട്ട…അനൂപേട്ടൻ നിർബന്ധിച്ചപ്പോൾ….
ആ…നടക്കട്ടു…. എന്തൊക്കെ ആയിരുന്നു…. ഞാൻ ചേച്ചിയെ വിട്ടു എങ്ങോട്ടും പോവൂല്ല…. ഇതും പറഞ്ഞു ഞാൻ ചിരിച്ചു.
മീരയും ചിരിച്ചു, എനിക്ക് വല്ലാത്ത സന്തോഷമായി, ഇവിടെ വന്നതിനു ശേഷം ആദ്യമായാണ് അവൾ ചിരിക്കുന്നത്.
അനിയനെ റയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാൻ മീരയും വരുന്നുണ്ടായിരുന്നു, റയിൽവേ സ്റ്റേഷനിൽ വച്ചു മീര, ദീപയോട് എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരിന്നു, അവരെ യാത്രയാക്കി ഞങ്ങൾ തിരിച്ചപ്പോൾ അവൾ കാറിന്റെ ബാക്കിലേക്ക് കയറി,
ഹലോ…ടീച്ചറെ…. മുന്നിൽ കേറാമോ…. ഞാൻ ആരുടെയും ഡ്രൈവർ ഒന്നുമല്ല, അവൾ ഒന്നും മിണ്ടാതെ മുന്നിൽ കയറിയിരുന്നു, കണ്ണൊക്കെ തുടയ്ക്കുന്നുണ്ട്.
അതേയ്…. മുന്നിൽ കയരാൻ പറഞ്ഞതിനാണോ…അതോ അനിയത്തി പോയതിലുള്ള ദുഖമോ…മനസിലായി ഇനി ഈ ചെകുത്താന്റെ കൂടെ എങ്ങനെ കഴിയുമെന്നോർത്തണോ….
അവൾ ഒന്നും മിണ്ടാതെ ഇരുന്നു.
അതേയ് ടീച്ചറെ…ഇവിടെ ഒരാൾ ഇരിന്നു സംസാരിക്കുന്നുണ്ടെ…എന്താ കേൾക്കുന്നില്ലേ…അതോ ഞാൻ വാ കിഴച്ചു നിർത്തട്ടെ എന്നാണോ…
അങ്ങനെ അല്ല….
പുറത്തേയ്ക്ക് നോക്കി കൊണ്ട് മെല്ലെ പറഞ്ഞു.
അതേയ്…എനിക്കൊരു ആഗ്രഹം ഉണ്ട് പറഞ്ഞ സാധിച്ചു തരോ..
അവൾ എന്നെ ഒന്ന് നോക്കി…
സാധിച്ചു തരോ….
വീണ്ടും മൗനം…
എന്താ മിണ്ടാത്തെ…ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട.
മ്…. വളരെ നേർത്ത മൂളൽ.
സാധിച്ചു തരും എന്നല്ലേ…പിന്നെ വാക്കു മാറരുത്…
അവൾ ഭീതിയുടെ എന്നെ നോക്കുന്നുണ്ട്.