അങ്ങനെ സംസാരിച്ചും പറഞ്ഞും രണ്ടു ദിവസം പോയി, മീരയുടെ സ്കൂൾ ഞാൻ ജോലി ചെയ്യുന്ന കൃഷി ഓഫീസിന്റെ തൊട്ട് അപ്പുറത് ആയിരുന്ന. ടീച്ചറെ സ്കൂട്ടർ എടുക്കട്ടെ…അതോ കാർ വേണോ…അവൾ ഒന്നും മിണ്ടിയില്ല.ഞാൻ കാർ തന്നെ എടുത്തു.ഓഫീസിൽ എത്തിയിട് ടീച്ചറെ കഴിയുമ്പോൾ വിളിക്കണേ…അല്ലെങ്കിൽ മുകളിൽ കയറി വന്ന മതി. ഇതിന്റെ മുകളിലാണ് ഓഫീസ്.
അങ്ങനെ ആ കഴിഞ്ഞു പോയി, ശനിയാഴ്ച എനിക്ക് പനി, ഓഫീസിലെ ഒരു സ്റ്റാഫിൽ നിന്നു കിട്ടിയതാണ്.
ഞാൻ മുറിയിൽ തന്നെ ഇരുന്നപ്പോഴേ മീര വന്നു ചോദിച്ചു .
ഇന്ന് പുറത്തൊന്നും പോണില്ലേ…
ഇല്ല ടീച്ചറെ ഒരു വയ്യായ്ക…പനി ആണെന്ന് തോന്നുന്നു.
ഹോസ്പിറ്റലിൽ പോണോ..
വേണ്ട.,
ഞാൻ കാപ്പി ഇടം
കാപ്പിയോക്കെ കുടിച്ചു ഒരു പാരസെറ്റമോളും കഴിച്ചപ്പോൾ കുറച്ചു ഒന്ന് കുറഞ്ഞു,അതോടെ ഞാൻ കൃഷി സ്ഥലത്ത് ഇറങ്ങി കിളക്കാനും വെട്ടാനും തുടങ്ങി,മീര വന്നു വിളിച്ചെങ്കിലും ഞാൻ കേട്ടില്ല. എന്തായാലും ഫലം കിട്ടി രാത്രി ആയപ്പോൾ ചുട്ടുപൊള്ളുന്ന പനി, മീര ആകെ പേടിച്ചിരിക്കെയാണ്.
ഞാൻ അപ്പോഴേ പറഞ്ഞതല്ലേ കിളക്കാനും വെട്ടാനും ഒന്ന് പോണ്ട എന്ന്…ഇനി ഈ രാത്രിയിൽ ഞാൻ എന്ത് ചെയ്യും.
ടീച്ചർ ഒന്ന് അടങ്ങിയിരി…ടീച്ചറിന് ഇന്ന് ധൈര്യമായി ഉറങ്ങാല്ലോ…അല്ലെങ്കി എന്നും പേടിയല്ലേ …
ഇതും പറഞ്ഞതും ആളുടെ മുഖം വാടി.
നിക്ക് പേടിയൊന്നും ഇല്ല. നിക്കറിയാം പാവന്നു….
അപ്പൊ ടീച്ചർ മനഃപൂർവം എന്നെ താഴെ കിടത്തിയതാണല്ലേ….
അത് ഞാൻ പറഞ്ഞില്ലേ കാട്ടിലിൽ കിടക്കാൻ, ഞാൻ താഴെ കിടക്കാന്ന്…ഇതും പറഞ്ഞു മരുന്നും വെള്ളവും എനിക്ക് തന്നു.
ടീച്ചറെ ഞാൻ ഒരു കാര്യം പറഞ്ഞ കേൾക്കു …
ഉവ്…. ഇന്നാള് കരയാതെ ഒരു ദിവസം ഇരിക്കാൻ പറഞ്ഞിട്ട് പിന്നെ ഞാൻ കരഞ്ഞില്ലല്ലോ…
എന്റെ കൂടെ കിടക്കോ…ഇന്നാണെങ്കി ടീച്ചർ പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല.
നിക്ക് പേടിയില്ല, എന്ന് പറഞ്ഞു..
ഇതും പറഞ്ഞോണ്ട് എന്റെ അടുത്ത് കേറി കിടന്നു.
ടീച്ചറിന് എന്നെ പേടിയില്ല എന്ന് പറഞ്ഞത് സത്യമല്ലേ…എന്നെ വിശ്വാസമില്ലെ…
ഇണ്ട്…എനിക്ക് വിശ്വാസാ….
പിന്നെ എന്താ നമ്മുക്ക് ഒരുമിച്ചു കട്ടിലിൽ കിടക്കാന്നു ടീച്ചർ പറയത്തെ…
അത്…. അത്…
ഞാൻ -വിശ്വാസമില്ലാഞ്ഞിട്ട്….
അല്ല…അത് നിക്ക് വിശ്വാസവാ…..ഒരുമിച്ച് കിടക്കണ കാര്യം ഓർത്തില്ല.