ചേട്ടാ നാളെ എത്ര മണിക്ക ചേട്ടന്റെ പെണ്ണ് കാണൽ….
രാവിലെ പത്തു മണിക്ക്..
അങ്ങനെ ഞാനും അനിയനും ബ്രോക്കറും കൂടി പെണ്ണ് കാണാൻ ഇറങ്ങി,ബ്രോക്കർ വണ്ടിയിൽ ഇരുന്ന് ചല പില ചിലയ്ക്കെണ്…പെണ്ണിന്റെ പേര് ദീപ എന്നും പെണ്ണിന്റെ ചേച്ചി ഡിവോഴ്സ് ആണെന്നും അവർക്കും കൂടി പയ്യനെ തപ്പെണെന്നും പറഞ്ഞു. ഒരുമിച്ചു കെട്ടനാ പ്ലാൻ…മോൻ വിഷമിക്കണ്ട…. നല്ല മണി മണി പോലത്തെ ചെറുക്കനെ കൊണ്ട് വന്നു ഞാൻ ഇത് നടത്തിലെ…..എത്ര കല്യാണം നടത്തിയ ആളാ ഞാൻ..
അവസാനം പെണ്ണ് വീട്ടിൽ എത്തി, അപ്പോഴല്ലേ പുകിൽ …അനിയൻ ബസ് സ്റ്റോപ്പിൽ വച്ചു കണ്ട പെണ്ണിനെയാണ് ഞാൻ കാണാൻ വന്നത്.പെണ്ണ് ചായ കൊണ്ട് വന്നപ്പോഴേ ഇവിടെ ഒരുത്തൻ ചങ്കിടിച്ചു നിൽക്കേണ്….
ചേട്ടാ ഇത് വേണ്ട എന്ന് പറ..,ഇതാണ് ലക്ഷ്മിയുടെ കൂട്ടുകാരി, ഞാൻ ബസ് സ്റ്റോപ്പിൽ വച്ചു കാണുന്നത്.
എന്താ അനിയൻ കുശുകുശുക്കുന്നത് പെണ്ണിന്റെ അച്ഛൻ ചോദിച്ചു.
ഏയ്…ഒന്നുമില്ല..
അപ്പോഴാണ് ദീപയുടെ ചേച്ചി അങ്ങോട്ട് വന്നത്. അവരുടെ വിടർന്ന കണ്ണുകളും നുണക്കുഴി കാട്ടിയുള്ള ചിരിയും ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു.
ചെറുക്കനും പെണ്ണിനും സംസാരിക്കം…
അനിയൻ എന്നെ നോക്കി, ഞാൻ അവനെ കാന്നുകാണിച്ചു പേടിക്കണ്ട…ഞാൻ എല്ലാം നോക്കിക്കോളാം..
അതോടെ അവൻ ഒന്ന് അടങ്ങി…
ഞാൻ ദീപയോട് എന്റെ അനിയന് അവളോടുള്ള ഇഷ്ടം പറഞ്ഞു. അവനു ജോലി ബാംഗ്ലൂരിൽ ആണെന്നും പറഞ്ഞു.അവൻ ഇന്നു ദീപയെ പ്രൊപ്പോസ് ചെയ്യാൻ ഇരുന്നതാണെന്നും അവനു ദീപയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നും പറഞ്ഞു.
ദീപ ചിരിച്ചോണ്ട് പറഞ്ഞു,
ഇത് നല്ല കോമഡി തന്നല്ലോ…ചേട്ടാ എനിക്ക് അനൂപേട്ടനെ കല്യാണം കഴിക്കാൻ വിരോധമൊന്നുമില്ല.പക്ഷെ മീര ചേച്ചി ഇങ്ങനെ നിൽക്കുമ്പോൾ എങ്ങനാ…മീര ചേച്ചിയുടെ അമ്മ ഹെച്ചിയുടെ കുഞ്ഞിലേ മരിച്ചതാ…. അതിനു ശേഷം ആണ് അച്ഛൻ എന്റെ അമ്മയെ കെട്ടുന്നത്, അമ്മയ്ക്ക് മീര ചേച്ചിയെ അത്ര ഇഷ്ടമല്ല, ഡിവോഴ്സ് ആയത്തോടെ അമ്മയ്ക്ക് മീര ചേച്ചിയോട് വല്ലാത്ത ദേഷ്യമാണ്.അങ്ങനെ ഇരിക്കുമ്പോൾ ഞാൻ കല്യാണം കഴിച്ചൽ ശരിയാകില്ല, എന്റെ ചേച്ചിയ്ക്കും കൂടി നല്ല ആലോചന വരുന്നത് വരെ കാക്കണം,പിന്നെ ഒരു പ്രശ്നം എന്താന്ന് വച്ചാൽ കഴിഞ്ഞ ആഴ്ച തിരുവല്ലത്തു നിന്നു വന്ന ചേച്ചിയ്ക്ക് ഒരു ആലോചന വന്നു.
ഞാൻ -അത് നടക്കുമെടോ…. പിന്നെ എന്ത് പ്രശ്നം
തോക്കിനകത്തു കേറി വെടി വയ്ക്കല്ലേ…. ഞാൻ പറയട്ടെ… ചേച്ചിയ്ക് ആലോചന വന്നില്ലേ അവന്റെ സഹോദരന് എന്നെ കെട്ടിയാൽ കൊള്ളാന്നുണ്ട്, ഞാൻ സമ്മതിച്ചാലെ ചേച്ചിയുടെ കല്യാണവും നടക്കൂ.ഞാൻ സമ്മതിച്ചാലോ എന്നു ആലോചിച്ചിരിക്കെയാണ്.