മ്…നേർത്ത മൂളൽ..
ഞാൻ കട്ടിലിലേക്ക് ഇരുന്നതും മീര പേടിച്ചെന്ന പോലെ കട്ടിലിൽ നിന്നു വെപ്രാളപ്പെട്ടു എഴുനേറ്റു റൂമിലെ ഒരു മൂലയ്ക്ക് പോയി നിന്നു.
എന്താടോ…താൻ എന്തിനാ ഓടുന്നെ…ഇവിടെ വന്നിരി…
അവൾ അനങ്ങിയില്ല…
ഞാൻ അടുത്ത്തേയ്ക്കു നടന്നപ്പോൾ അവൾ പേടിച്ചെന്ന പോലെ എന്നെ നോക്കി എന്നിട്ട് എന്നെ നോക്കി തൊഴുത് കൊണ്ട്
എന്നെ ഒന്നും ചെയ്യല്ലേ…
ഞാൻ വല്ലാണ്ടായി…ഇവൾ എന്താ ഈ പറയുന്നത്…ഞാൻ വല്ല ഡി. ജി. രവി ആണോ.. ഇവളെ ഇട്ടു ഉപദ്രവിക്കാൻ….
ഞാൻ തളർന്നു കട്ടിലിൽ ഇരുന്നു, അവൾ ഇപ്പോഴും അവിടെ നിന്നു കരയുകയാണ്.
എടൊ ഇയാൾ കരയാതിരി…ഞാൻ ഒന്നും ചെയ്യില്ല.. അല്ലെങ്കിൽ തന്നെ ഇയാളെ ഞാൻ എന്ത് ചെയ്യാൻ…. കതക് തുറന്നു പുറത്ത് പോകാൻ പറ്റില്ല, എന്റെ കൂടെ പണ്ട് വർക്ക് ചെയ്തിരുന്ന ശബരി സാറും പിന്നെ മൊയ്തു കാക്കയും എല്ലാം ഹാളിൽ കിടക്കുകയാണ്, അവരെന്തു വിചാരിക്കും….താൻ ഇവിടെ വന്നു കിടന്നോടാ…
അവൾ വരാൻ കൂട്ടാക്കിയില്ല…എന്നെയും നോക്കി പേടിച്ചു നിൽക്കെയാണ്…ഇടയ്ക്ക് കണ്ണ് തുടയ്ക്കുന്നുമുണ്ട്….
ഇവൾ എന്താ ഇങ്ങനെ…. ഇനി വല്ല ലവ് ആയിറ്റം കാണുമോ…. നാളെ ചോദിക്കാം.. എന്താ പ്രശ്നം.. എന്ന്…..
ഇതും ആലോചിച്ചു ഞാൻ കട്ടിലിൽ കേറി കിടന്നു, അവളിപ്പോഴും എന്നെ പേടിയോടെ നോക്കുന്നുണ്ട്.
ഞാൻ ഓരോന്ന് ആലോചിച്ച കട്ടിലിൽ കിടന്നു അത്രയ്ക്ക് തളർന്നിരുന്നു, ഓരോരുത്തരെ സത്കരിച്ചും മറ്റും, അച്ഛനും അമ്മയും ബന്ധുക്കളും ഒന്നുമില്ലല്ലോ, കുറെ കാര്യങ്ങൾ കൂട്ടുകാർ ചെയ്തു, എല്ലാം അവരെ കൊണ്ട് ചെയ്യിക്കാൻ പറ്റുമോ… പിന്നെ എപ്പോഴോ ഉറങ്ങി…
പിറ്റേന്ന് ഉണർന്നപ്പോൾ അവളെ കാണുന്നില്ല,ഞാൻ ബാത്‌റൂമിലേക്ക് നടന്നപ്പോൾ മീര കതക് തുറന്നു വന്നു, കുളിച്ചു വേഷം മാറ്റിയിട്ടുണ്ട്.. ഇപ്പൊ സാരിയാണ് ഉടുത്തിരിക്കുന്നത്, മുടിയിൽ നിന്നു വെള്ളം ഇറ്റ് വീഴുന്നുണ്ട്, കഴുത്തിലൊക്കെ വെള്ളം പറ്റിപിടിച്ചിരിക്കുന്നു, ഞാൻ നോക്കുന്നത് കണ്ട് അവൾ എന്നെ നോക്കി പേടിച്ചു നിൽപ്പോണ്ട്….
ആ …. മീരേ എനിക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്, ഞാൻ ബാത്‌റൂമിൽ പോയിട്ട് ഇപ്പൊ വരാം….
ബാത്ത് റൂമിൽ നിന്നു ഇറങ്ങിയപ്പോൾ മീര അവിടെ കട്ടിലിൽ എന്നെ നോക്കി ഇരിപ്പുണ്ട്.
ഞാൻ മീരയുടെ അടുത്തേയ്ക്ക് നടന്നപ്പോൾ അവൾ പേടിച് എഴുനേറ്റു.., കൈയൊക്കെ വിറയ്ക്കുന്നുണ്ട്…
എടൊ താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത്…. ഞാൻ വല്ല ഭൂതമാണോ….
അവൾ ഒന്നും മിണ്ടിയില്ല….മുഖം കുനിച്ചു നിന്നത്തെ ഉള്ളൂ…
തനിക്കു വല്ല ലവ് അഫയർ വല്ലതും ഉണ്ടോ…. ധൈര്യമായി പറഞ്ഞോ…
ഇല്ല…അവൾ മെല്ലെ പറഞ്ഞു..