എടൊ താൻ ധൈര്യമായി പറഞ്ഞോ…. എന്റെ വല്ല ഹെല്പും വേണമെങ്കിൽ ചെയ്യാം…. അല്ലാതെ ഒരാളെ മനസ്സിലിട്ടോണ്ട് മറ്റൊരാളുടെ കൂടെ ജീവിക്കാൻ ബുദ്ധിമുട്ടാണെന്നു എനിക്ക് അറിയാം…താൻ പറഞ്ഞോടോ….
അങ്ങനെയൊന്നും ഇല്ല..
ഇതും പറഞ്ഞു അവൾ കരയാൻ തുടങ്ങി..
എടൊ ഇയാളെന്തിനാ കരയുന്നത്…. കരച്ചിൽ നിർത്ത്…
അവൾ കണ്ണീരൊക്കെ തുടച്ചു…വീണ്ടും കണ്ണ് നിറയുന്നുണ്ട്.
ഒരു കാര്യം കൂടി ചോദിക്കണമെന്നുണ്ട്.ഇയാൾ കരയാതിരുന്ന ചോദിക്കാം…
അവൾ കണ്ണീർ തുടച്ചോണ്ട് എന്നെ നോക്കി
ഇയാൾ എന്നെ കാണുമ്പോൾ എന്ത്നാ ഇങ്ങനെ പേടിക്കുന്നത്….ഇയാളുടെ നോട്ടം കണ്ടാ ഞാൻ എന്തോ പീഡന വീരൻ ആണെന്ന് തോന്നുമല്ലോ…..
അത്….. നിക്ക്….
മ്…പറഞ്ഞോ…ഇയാൾക്ക്..
നിക്ക്…. പേടിയാ…
എന്തിന്…
എന്റെ ശബ്ദം അല്പം ഉയർന്നു പോയി…
അതോടെ അവൾ വീണ്ടും കരയാൻ തുടങ്ങി….
അയ്യോ ഇയാൾ കരയല്ലേ….എന്നെ പേടിക്കാൻ ഞാൻ ഇയാളെ ഒന്നും ചെയ്തില്ലല്ലോ….
അവൾ കരച്ചിൽ തുടർന്നു….
എടൊ കരച്ചിൽ നിർത്ത്….. തന്റെ പെങ്ങൾ കേട്ടാൽ വിചാരിക്കും ഞാൻ ഇയാളെ എന്തോ ചെയ്തെന്നു…..
അതോടെ അവൾ ഒന്നടങ്ങി…
എടൊ താൻ സെക്കന്റ് മാര്യേജ് ആണെന്ന് പറഞ്ഞു വിഷമിക്കുന്നത് ആണോ…. എനിക്ക് തന്നെ ശരിക്കും ഇഷ്ടമായിട്ട് തന്നെയാ കെട്ടിയത്….
ഇതും പറഞ്ഞു ഞാൻ ഡോർ തുറന്നു പുറത്തിറങ്ങി…. ഹാളിൽ പോയി പത്രവും വായിച്ചിരുന്നു.മീര എനിക്കു ചായ കൊണ്ട് വന്നു തന്നു. എന്നിട്ട് വീണ്ടും അടുക്കളയിലേക്ക് തന്നെ പോയി.
അതേയ് ശബരി സാറിനും മൊയ്തു കാക്കയ്ക്കും ചായ കൊടുത്തതായിരുന്നോ…
മ്…
മൊയ്തു കാക്ക കട തുറക്കണം എന്ന് പറഞ്ഞു രാവിലെ തന്നെ പോയി. ശബരി സാറും രാവിലത്തെ ട്രെയിനിനു പോകാൻ ഉള്ള ഒരുക്കത്തിലാണ്.
സാറെ കഴിച്ചിട്ട് പോകാം, മരുന്ന് കഴിക്കാൻ ഉള്ളതല്ലേ…
എടാ ട്രയിൻ 8 മണിക്കാണ്.
8 മണിക്കല്ലേ…സാറ് കഴിച്ചിട്ട് പോയ മതി, ഞാൻ കാറിൽ ആക്കി തരാം….
അതും പറഞ്ഞു അടുക്കളയിലേക്ക് ചെന്നു.
മീരേ….
എന്റെ വിളി കേട്ടതും കഴുകി കൊണ്ടിരുന്ന പത്രം തറയിൽ ഇട്ട് ഞെട്ടി മാറി നിൽക്കെയാണ് മീര.
എടൊ താൻ ഇങ്ങനെ ആയാൽ എങ്ങനാ…. ഞാൻ പാത്രം എടുത്ത് അവിടെ വച്ചു കൊണ്ട് പറഞ്ഞു.