മീര ടീച്ചർ [അത്തി]

Posted by

ഞാൻ അടുത്ത് ചെന്നപ്പോൾ ആലില കണക്ക് വിറയ്ക്കേണ് മീര.

ഞാൻ വന്നത് ഇയാളെ ഉപദ്രവിക്കാൻ ഒന്നുമല്ല, ശബരി സാറിന് നേരത്തെ പോണം…. തനിക്ക് വേഗം എന്തെങ്കിലും ഉണ്ടാക്കാമോ…

മ്….. വളരെ നേർത്ത മൂളൽ….

പുട്ട് പൊടി ആ ബക്കറ്റിൽ ഉണ്ട്,പുട്ടും പഴവും കൊടുക്കാം…. പിന്നെ ഇയാളുടെ ചായ നന്നായിരുന്നു ,

മ്…. അതിനും നേർത്ത മൂളൽ….

ഞാൻ പോണു, ഇനി ഇയാൾ ഇവിടെ നിന്നു പേടിക്കണ്ട.

സാറിനോപ്പം ഞാനും കഴിച്ചു, സാറിനെ ട്രെയിൻ കേറ്റി വിട്ടിട്ട് വരുമ്പോൾ അനിയനും ദീപയും ഇരുന്ന് കഴിക്കുന്നുണ്ട്.

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ദീപ ചോദിച്ചു

ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ…കണ്ണൊക്കെ ചുവന്നു കിടക്കുന്നു..

മീര – അത് സ്ഥലം മാറി കിടന്നത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല…

അനൂപ് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. അതിന്റെ അർത്ഥം എനിക്ക് മനസിലായി, ഞാൻ ഒന്നും പറയാൻ പോയില്ല.

ചേട്ടത്തി ഭക്ഷണം സൂപ്പർ…. അനൂപ് വിളിച്ചു പറഞ്ഞു.ചേട്ടൻ ഉണ്ടാക്കുന്നത് വായിൽ വച്ചു കഴിക്കാൻ കൊള്ളത്തില്ല.അതൊക്കെ കഴിക്കുന്ന എനിക്കിത് അമൃതാണ്…അമൃത്.

മീര ചെറുതായി ഒന്ന് ചിരിച്ചു, നല്ല ഭംഗി.

ചേട്ടൻ കഴിച്ചോ ചേട്ടാ…

ആ…ടാ…ശബരി സാറിന്റെ കൂടെ കഴിച്ചു. പുള്ളിയെ കൊണ്ടാക്കി വരുന്ന വഴിയാണ്.

ദീപേ നിനക്കും ഇത് ഒക്കെ ഉണ്ടാക്കാൻ അറിയോ…

ഇല്ല അനൂപേട്ടാ…

അപ്പൊ ബാംഗ്ലൂർ പോയ വീണ്ടും വലിച്ചു.

ഞാൻ ചേച്ചിയുടെ കൂടെ നിന്നു പഠിച്ചോളാം, ഞാൻ ബാംഗ്ലൂർ വരുന്നില്ല.

അതിന് നിന്റെ എക്സാം കഴിഞ്ഞല്ലോ…

ദീപ – ഞാൻ പോസ്റ്റ്‌ ഗ്രേടുവേഷൻ ചെയ്യാൻ പോവേണ്…

അത് ബാംഗ്ലൂറും ചെയ്യാം…

അനിയാ അവൾ എന്റെ കൂടെ നിന്നോട്ടെ…മീര വളരെ പതുക്കെ പറഞ്ഞു.

അയ്യോ ചേട്ടത്തി ചതിക്കല്ലേ…ഒറ്റയ്ക്ക് അവിടെ നിന്നു മടുത്തു. ഇവളെ തന്നെ എങ്ങനെ എങ്കിലും ആണ് സമ്മതിപ്പിച്ചത്.

ദീപ – അതിനു ആര് സമ്മതിച്ചു.

അനിയൻ – ദീപേ കളിക്കല്ലേ…

ഞാൻ – ഇനി കുറച്ചു ദിവസം ഉണ്ടല്ലോ…നമുക്ക് ആലോചിച്ച തീരുമാനിക്കാം.

അനൂപ് – ആലോചിക്കാൻ ഒന്നുമില്ല ഇവൾ എന്റെ കൂടെ വരും.

ദീപ – ഞാൻ എങ്ങുമില്ല.

അനൂപ് – കാണാം

Leave a Reply

Your email address will not be published. Required fields are marked *