ദീപ – ആ.. കാണാം.
ഞാൻ – ഡേയ് ഒത്തി നിർത്ത് കല്യാണം ഇന്നലെ കഴിഞ്ഞതേ ഉള്ളൂ.. ആരെങ്കിലും കേട്ടോണ്ട് കേറി വരും.
അതോടെ രണ്ടും അടങ്ങി.
മീര കഴിക്കുന്നില്ലേ…
മ്…കഴിക്കാം.
ചേട്ടത്തി കൂടി ഇരി…
അവൾ എന്നെ നോക്കേണ്….
ഞാൻ പുറത്തോട്ട് ഇറങ്ങി, ഞാൻ നിൽക്കുന്നൊണ്ട് പേടിച്ചു കഴിക്കാതിരിന്നാലോ.. അതിന് മാത്രം പേടിക്കൻ ഞാൻ എന്താ ഭീകര ജീവി വല്ലതും ആണോ….
ഞാൻ പിന്നെ ആളുകൾ ഒകെ ഇന്നലെ വന്നിട്ട് എന്റെ കുറെ ചെടിക്കളും മറ്റും ചവിട്ടി നശിപ്പിച്ചിട്ടുണ്ട്, അതിനെയൊക്കെ നോക്കാൻ പോയി…എന്റെ പയറും വെള്ളരിയും മറ്റുമൊക്കെ ചവിട്ടി ഒതുക്കി, അതിൽ കിടന്ന കായ്കളും കാണുന്നില്ല, കല്യാണത്തിന് വന്നവർ ഇതൊക്കെ അടിച്ചോണ്ട് പോവുമോ….അയ്യോ എന്റെ മുല്ല.. ആരോ ഇതിൽ കൂടി ടയർ കയറ്റി ഇറക്കി. അതിനെയും പരിപാലിച്ചു നിൽക്കുമ്പോൾ ആണ് അനൂപ് അങ്ങോട്ട് വരുന്നത്,
എന്താ…ചേട്ടാ നോക്കുന്നത്…
കണ്ടില്ലെടാ … ആരോ വണ്ടി കയറ്റി കൊണ്ട് പോയിരിക്കുന്നത്, എന്റെ മുല്ല പോയെടാ…
ഉം…കഷ്ടമായി പോയി., ഞാൻ അപ്പോഴേ പറഞ്ഞതല്ലേ…ഓഡിറ്റോറിയത്തിൽ വച്ചു നടത്തമെന്ന്…
അത് പിന്നെ സമയത്തിന് ഓഡിറ്റോറിയം കിട്ടണ്ടേ….
ചേട്ടാ…പിന്നെ ചേട്ടത്തി, ദീപയുടെ അച്ഛന്റെ ആദ്യ ഭാര്യയിലെ മോളാണ്.
അതൊക്കെ എനിക്കറിയാടാ…
പറയട്ടെ…ചേട്ടത്തിയ്ക്ക് മീരയേക്കാൾ 8 വയസ്സ് കൂടുതൽ ആണ്,
അതിന്….
ദീപയ്ക്ക് വയസ് 22, ചേട്ടത്തിയ്ക്ക് 30., എന്ന് വച്ചാൽ ചേട്ടനെക്കാൾ മൂത്തതാണ് ചേട്ടത്തി.ഇതും പറഞ്ഞു അവൻ ചിരിക്കാൻ തുടങ്ങി.
ഓ…അങ്ങനെ.. അതിനിപ്പോ എന്താ 2 വയസ്സല്ലേ…അത് ഞാൻ സഹിച്ചു.
പിന്നെ മീര എൽ. പി. സ്കൂൾ ടീച്ചർ ആണെന്നും ആദ്യ ഭർത്താവ് കുറച്ചു ഉപദ്രവം ആയിരുന്നു എന്നുമൊക്കെ പറഞ്ഞു.
ഓ…അതാണ്., ഞാനും ഇനി ഉപദ്രവിക്കും എന്ന് കരുതിയാണ് മീര എന്നെ കാണുമ്പോൾ പേടിക്കുന്നത്., പാവം.അയ്യോ ഇനി മീര എന്ന് എങ്ങനെ വിളിക്കും, പിന്നെ ചേച്ചി എന്ന് വിളിക്കൂ, ഐഡിയ… ടീച്ചർ എന്ന് വിളിക്കാം.
ഉച്ചയ്ക്കത്തെ ഊണും നന്നായിരുന്നു, അതോടെ ഇത്രയും കാലം ഞാൻ വച്ചു കൊടുത്ത ഭക്ഷണം ഒക്കെ വെറും കൂറ എന്ന് എന്റെ അനിയൻ വിധി എഴുതി, ഊണ് നന്നായിരുന്നു എന്നത് സത്യം, എന്ന് പറഞ്ഞു ഇങ്ങനെ അപമാനിക്കാമോ..
ഊണും കഴിഞ്ഞ് അവരുടെ വീട്ടിലേക്ക് ഇറങ്ങി, പോണ പൊക്കിൽ തുണി കടയിൽ കയറി.അവരുടെ അച്ഛനും അമ്മയ്ക്കും ഉള്ള ഡ്രെസ്സുമെടുത് അവരുടെ വീട്ടിൽ എത്തി.ടീച്ചരും ദീപയും വലിയ സന്തോഷത്തിലാണ്, ഞാനും അനൂപും അവരുടെ അച്ഛനോടു സംസാരിച്ചു കൊണ്ടിരുന്നു, അങ്ങനെ രാത്രി ഭക്ഷണം കഴിഞ്ഞു ഞാൻ മുറിയിൽ ഇരിക്കുകയായിരുന്നു, അപ്പോഴാണ് ടീച്ചർ അങ്ങോട്ട് കയറി വരുന്നത്, എന്നെ കണ്ട ഉടനെ ഇത്രെയും നേരം മുഖത്ത് ഉണ്ടായിരുന്ന സന്തോഷം മാറി പേടി ആയി..