മുകളിൽ നിന്ന് ശബ്ദം ഒന്നും കേട്ടില്ല.
അതേയ് ഉറങ്ങിയോ…
ഇല്ല…വളരെ നേർത്ത ശബ്ദം.
ഇയാൾ എന്നെ എന്തിനാ ഇങ്ങനെ പേടിക്കുന്നത്. എന്നെ ഒരു ഫ്രണ്ട് ആയിട്ട് കാണെടോ…അല്ലെങ്കിൽ തന്റെ ക്ലാസ്സിലെ ഒരു സ്റ്റുഡന്റ് ആയിട്ട് കണ്ടോ….അല്ലാതെ താൻ ഇങ്ങനെ എന്നെ കണ്ടു പേടിച്ച…. എനിക്ക് നാണക്കേടായിട്ട് വയ്യ.. താൻ തന്നെ ഓർത്തുനോക്ക് തന്നെ കണ്ട ഉടനെ ഞാൻ ഇങ്ങനെ പേടിച്ചെങ്കിലോ…തനിക്ക് എന്ത് തോന്നും…
ഹലോ…ഉറങ്ങിയോ…
ഇല്ല…. വീണ്ടും നേർത്ത ശബ്ദം.
എന്തെങ്കിലും ഒന്ന് പറ. എന്നെ പേടിയാണ് എന്നെ ഉപദ്രവിക്കരുത്…ഇതല്ലാതെ മറ്റെന്തെങ്കിലും പറ.
ഞാൻ.. എന്ത് പറയാനാ…
എന്തെങ്കിലും…. ഇയാളുടെ ക്ലാസ്സിലെ സ്റ്റുഡന്റ് ആണെന്ന് കരുതി എന്നെ പഠിപ്പിച്ചോ…
മിണ്ടാട്ടം ഒന്നുമില്ല.
അതേയ്…എന്താ പഠിപ്പിക്കാത്ത…. എന്റെ അമ്മ ഞാൻ പത്തിൽ പഠിക്കുമ്പോൾ മരിച്ചതാ…. അമ്മയും ഒരു ടീച്ചർ ആയിരുന്നു. തന്നെ കാണുമ്പോൾ എനിക്ക് അമ്മയെ ഓർമ വരും, ആ തന്നെ ഞാൻ എങ്ങനെ ഉപടരവിക്കാൻ ആണെടോ…ഇനി എന്നെ കാണുമ്പോൾ പേടിക്കരുത്.കേട്ടോ.
മ്…
പിന്നെയും ഞാൻ എന്തൊക്കെയോ സംസാരിച്ചിരുന്നു. ഇടയ്ക്ക് വിളിച്ചപ്പോൾ അവൾ ഉറങ്ങിയിരുന്നു.
പിറ്റേന്ന് ഞാൻ എഴുനേൽക്കുമ്പോൾ അവൾ പോയിരുന്നു. ഇവിടെ അറ്റാച്ഡ് ബാത്രൂം ഒന്നുമില്ല, ഞാൻ പുറത്തെ ബാത്‌റൂമിൽ പോയി കുളിയും ഒക്കെ കഴിഞ്ഞാണ് വന്നത്. അവിടെ ഒക്കെ ചുറ്റി അടിച്ചും അപ്പുറത്തേ ബന്ധു വീട്ടിൽ ഒക്കെ പോയി സമയം കളഞ്ഞു, ഇപ്പൊ മീരയ്ക്ക് എന്നെ കാണുമ്പോൾ പഴയ പേടിയില്ല, അങ്ങനെ അന്ന് രാത്രി അവൾ വന്നപ്പോൾ ഞാൻ താഴെ വിരിച്ചു കിടപ്പുണ്ട്.
അവൾ അവിടെ നിന്നു എന്നെ നോക്കി കൊണ്ട്…
അതേയ് …ഞാൻ താഴെ കിടക്കാം..പേടിച്ചു പേടിച്ചു പറഞ്ഞു..
അത് വേണ്ട. ആദ്യം ടീച്ചരുടെ പേടി മാറട്ടെ…ഞാൻ മുകളിൽ കിടന്ന ടീച്ചറോട് സംസാരിക്കുന്ന കൂട്ടത്തിൽ കട്ടിലിന്റെ അറ്റത് വന്നു ടീച്ചറുടെ മുഖത്തേയ്ക്ക് നോക്കും,അതോടെ ടീച്ചർ കരച്ചിൽ തുടങ്ങും പിന്നെ പറയും ന്നെ ഒന്നും ചെയ്യല്ലേ എന്നൊക്കെ…. ഞാൻ ടീച്ചർ ആദ്യ രണ്ടു ദിവസം പറഞ്ഞ രീതിയിൽ ഞാൻ അനുകരിച്ചു.ഇതിന്റെ വല്ല ആവശ്യവുമുണ്ടോ..ടീച്ചർ കേറി കിടന്നോ….
അതേയ് ഇന്നെങ്കിലും വല്ലതും മിണ്ടോ…. അതോ ഇന്നും ഞാൻ ഒറ്റയ്ക്കു കിടന്നു അലയ്ക്കണോ…
അവൾ കട്ടിലിൽ കയറി കിടന്നു.
അതേയ്…എന്തെങ്കിലും ഒന്ന് പറ ഇയാൾക്കെന്താണ് ഇഷ്ടമെന്നോ…ആ ഒരു ഐഡിയ ഞാൻ ചോദിക്കാം ടീച്ചർ ഉത്തരം പറഞ്ഞാൽ മതി.
ടീച്ചറിന് ഏത് നിറമാണ് ഇഷ്ടം.
നീല. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
ഇഷ്ടപ്പെട്ട സ്ഥലമോ…