പിന്നെ രണ്ടാളും കൈ ഒക്കെ കഴുകി ഗേറ്റിനു മുന്നിലേക്ക് നടന്നു…
മഞ്ജു…
നീ സുന്ദരി യാണ് ട്ടോ…
പ്രേമിക്കുകയാണെങ്കിൽ നിന്നെ പോലുള്ള കുട്ടികളെ പ്രേമിക്കണം…
എനിക്ക് നിന്നെ ഇഷ്ട്ടപ്പെട്ടു…
നീ ആലോചിച്ചു പറഞ്ഞാൽ മതി…
ഞാൻ അവിടെ നിന്നും വരുമ്പോൾ അടുത്തെന്നും ഒരാളും ഇല്ലാത്ത സ്ഥലത്തെത്തിയപ്പോൾ അവളോട് പറഞ്ഞു…
ഉള്ളി കിട്ടിയ ധൈര്യം വെച്ച് കൊണ്ട്…
പേടിയോടെ തന്നെ….
അവൾ എന്റെ മുഖത്തേക് ഒന്ന് നോക്കി…
പിന്നെ അവിടെ നിന്നും ഓടി പോയി…
എന്റെ കയ്യും കാലും വിറക്കാൻ തുടങ്ങി…
പടച്ചോനെ… പറഞ്ഞത് കുഴപ്പം ആയോ…
ആയെങ്കിൽ എല്ലാം ഇന്നത്തോടെ തീര്ന്ന്…
ബാപ്പ അറിഞ്ഞാൽ ഇനി ബാക്കി ഉണ്ടാവില്ല ഞാൻ…
എന്ത് ചെയ്യും…
സ്കൂളിൽ നിന്നും ഓടി പോയാലോ…
അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് ഞാൻ അവിടെ തന്നെ ഒരു അഞ്ചു മിനിറ്റോളം നിന്നും…
പിന്നെ ഒരു ചെറു വിറയലോടെ ആ ഗേറ്റിന് മുന്നിലേക്ക് നടന്നു…
ടാ… നീ എവിടെ ആയിരുന്നു… ഇവളിവിടെ എത്തിയിട്ട് എത്ര നേരമായി…
നീ ഏതോ പെൺകുട്ടിയുടെ വായയിൽ നോക്കി നിൽക്കുന്നുണ്ടെന്ന് ഇവൾ പറഞ്ഞു…
പോടാ… ഞാൻ ഒന്ന് ബാത്‌റൂമിൽ പോയതേനി…
ഞാൻ മഞ്ജുവിനെ നോക്കി കൊണ്ട് പറഞ്ഞു…
അവൾ അവിടെ മെല്ലെ എന്നെ ഒളികണ്ണാൽ നോക്കുന്നുണ്ട്…
അത് കണ്ടപ്പോൾ ഒരു സമാധാനം വന്നു…
അവൾക് ഇഷ്ട്ടം തന്നെ ആണെന്ന് തോന്നുന്നു…
ടാ… പറഞ്ഞോ…
ഞാൻ സിറാജിന് ഒരു സൂചന കൊടുത്തു…
കൊട് കൈ… നിനക്കാപ്പോൾ ഞാൻ വിചാരിച്ചത് പോലെ അല്ല കുറച്ചു ധൈര്യം ഒക്കെ വന്നിട്ടുണ്ട്… എന്റെ കൂടെ അല്ലെ നടക്കുന്നത് അത് കൊണ്ടാവും…
ഹ്മ്മ്… തന്നെ തന്നെ….
പിന്നെ അങ്ങോട്ടും ഇങ്ങോട്ടും ഏറു കണ്ണുകൾ എറിഞ് കൊണ്ട് ഞങ്ങൾ ആണ് ദിവസം തള്ളി നീക്കി…