മാറ്റവും ഇല്ലല്ലോ…
പിന്നെ നമ്മുടെ സെറ്റ് എങ്ങനെ പോകുന്നു ജാനിസ്….
അവരൊക്കെ വൈകുന്നേരം ഗ്രൗണ്ടിൽ കാണും…
നീ വൈകുന്നേരം വാ..
രാത്രി പിന്നെ ബസ് സ്റ്റോപ്പിൽ ഉണ്ടാവും…
ഹ്മ്മ്… ഞാൻ അനിയനോട് ഒരു സിം എടുത്തു വെക്കാൻ പറഞ്ഞിരുന്നു…
വീട്ടിൽ എത്തിയിട്ട് നിനക്ക് അതിൽ നിന്നും വിളിക്കണ്ട് ഞാൻ…
ഹ്മ്മ്….
പിന്നെ നിന്റെ ആളെന്ത് പറയുന്നു…
ഇപ്പോഴും വിളിയൊക്കെ ഉണ്ടോ… സാഹിറ…
പിന്നെ അത് നല്ല രീതിയിൽ തന്നെ പോകുന്നുണ്ട്…
അവൾക് പതിനെട്ടു തികഞ്ഞപ്പോൾ കല്യാണ ആലോചനകൾ വാരാൻ തുടങ്ങിയതാ… പിന്നെ അവളുടെ ഉപ്പ പറഞ്ഞു അവൾ പഠിക്കട്ടെ എന്ന്…
പഠിപ്പു കഴിഞ്ഞിട്ട് മതി വിവാഹം എന്നും…
അതുകൊണ്ട് തന്നെ സെറ്റ് ആകുവാൻ കുറച്ച് സമയം കിട്ടി…
ഹ്മ്മ്… ഭാഗ്യവാൻ കിട്ടിയാൽ അതൊരു നല്ല കാര്യം ആണ്… പ്രേമിച്ച പെണ്ണിനെ കെട്ടുക എന്ന് പറഞ്ഞാൽ…
ടാ… എന്നാൽ പുറപ്പെട്ടാലോ… ജാനിഷ് എന്നോട് ചോദിച്ചു…
എന്നാൽ വാ…
ഒരു പാക്ക് ഗോൾഡും കൂടി വേടിച്ചോ…
നീ അവിടുന്ന് ഒന്നും കൊണ്ട് വന്നിട്ടില്ലേ…
പിന്നെ കൊണ്ട് വന്നിട്ടുണ്ട്…
രണ്ട് ബണ്ടിൽ….
വിൽസ്… ഒന്ന് മറ്റേ മെന്റൊൾ ആണ്…
ആഹാ… അതെനിക്കൊരു രണ്ടു പാക്ക് മാറ്റിവെച്ചോ….
ഹാഷിം വിളിച്ചില്ലേ നിന്നെ…
അവൻ വിളിച്ചിരുന്നു…
▪️▪️▪️
ആ ഹോട്ടലിൽ കയറി ചായ കുടിച്ചിരുന്ന പോയേക്കും അപർണ യുടെ കാൾ വന്നു അവൾ ആ ഹോട്ടലിന് കുറച്ച് മുമ്പിൽ ആയി റോട്ടിൽ ഉണ്ടെന്നും പറഞ്ഞു കൊണ്ട്…
ഹാഷിം വേഗം തന്നെ ചായ കുടിച്ചു കഴിച്ച് അങ്ങോട്ട് നടന്നു…
പുറകിൽ അവളുടെ മകൻ ഉറങ്ങുന്നുണ്ട്…
ഹാഷിം ഒരു പുഞ്ചിരിയാൽ ആ വണ്ടിയുടെ ഡോർ തുറന്ന് അകത്തേക്കു കയറി…