“ഹൌ …വല്ലാത്ത സാധനം തന്നെ …എഡോ ചങ്ങാതി കാർത്തി വന്നിട്ടുണ്ട്..അത് പറയാൻ വിളിച്ചതാ ”
എന്റെ സ്വഭാവം ഓർത്തു അവള് സ്വല്പം ദേഷ്യത്തോടെയാണ് അത് പറഞ്ഞത് .
“ഹ്മ്മ്..എന്നാപ്പിന്നെ അതങ്ങു ആദ്യം പറഞ്ഞൂടെ …’
സ്വല്പം ഗൗരവത്തിൽ താനെ ഞാൻ തുടർന്നു .
“അതേയ്..എന്നെ കൂടുതൽ ഭരിക്കാൻ വരണ്ട ..അതൊക്കെ മഞ്ജു ചേച്ചിടെ അടുത്തുമതി”
എന്റെ ഗൗരവം ശ്രദ്ധിച്ചിട്ടെന്നോണം അഞ്ജു ഒന്ന് ദേഷ്യപ്പെട്ടു .
“അതിനു അവളും കൂടി സമ്മതിക്കണ്ടേ …”
ഞാൻ അതുകേട്ടു പയ്യെ ചിരിച്ചു .
“അയ്യാ …വല്യ തമാശ …നാണം ഇല്ലല്ലോ …”
അഞ്ജു എന്നെ കളിയാക്കികൊണ്ട് ചിരിച്ചു .
“ആഹ്..എനിക്കിത്തിരി കുറവാ …അതൊക്കെ പോട്ടെ അവൻ എന്ന പോവാ ..രണ്ടീസം എങ്കിലും അവിടെ കാണുമോ ? ഞാൻ നാളെ വരാന്നു പറ ”
കാർത്തിയുടെ കാര്യം ഓർത്തു ഞാൻ പയ്യെ പറഞ്ഞു .
“ഹ്മ്മ്..രണ്ടീസം ഒക്കെ കാണും എന്ന് വിചാരിക്കുന്നു ..പിന്നെ അവന്റെ കാര്യം ആയോണ്ട് ഒന്നും പറയാൻ പറ്റില്ല ”
കാർത്തിയുടെ സ്വഭാവം ഓർത്തു അഞ്ജു ചിരിച്ചു .
“എന്നിട്ട് ആള് എവിടെ ? ”
ഞാൻ സംശയത്തോടെ ചോദിച്ചു .
“ഇങ്ങോട്ടു വന്നിട്ടില്ല …അവന്റെ വീട്ടിലെത്തിയിട്ടു വിളിച്ചിരുന്നു ”
അഞ്ജു കുറച്ചു ആവേശത്തോടെ പറഞ്ഞു .
“ആഹ്..ഇപ്പൊ മനസിലായില്ലേ ? അവനു നിന്നെക്കാൾ കാര്യം അമ്മായി തന്നെയാ ..”
കാർത്തി അവന്റെ വീട്ടിലോട്ടു ആദ്യം പോയത് സൂചിപ്പിച്ചു ഞാൻ അഞ്ജുവിനെ കളിയാക്കി .
“ഓ..അത് സാരല്യ ..ഞാൻ സഹിച്ചു …”
അഞ്ജു അതുകേട്ടു ചിരിച്ചു .
“ആ സഹിച്ചിട്ട് അവിടെ ഇരുന്നോ ..ഞാൻ നാളെ വരാ ..”
അത്രയും പറഞ്ഞുകൊണ്ട് ഞാൻ ഫോൺ വെച്ചു. അപ്പോഴേക്കും പിള്ളേര് തമ്മിൽ ചെറിയ കശപിശ ആയിട്ടുണ്ട് .
അപ്പൂസ് ഉണ്ടാക്കിയ ചിരട്ടയപ്പം ചിലതു ഒക്കെ പൊന്നൂസ് കാലുകൊണ്ട് ചവിട്ടി കുളമാക്കി . അതിന്റെ ദേഷ്യത്തില് ചെറുക്കൻ മണ്ണ് വാരി പൊന്നൂസിനെ എറിഞ്ഞു .
“പോ …ഡീ ”
അപ്പൂസ് ദേഷ്യത്തോടെ പൊന്നൂസിനെ തുറിച്ചു നോക്കി കലിപ്പിടുന്നുണ്ട് . സാധാരണ ചെക്കൻ തൊട്ടാവാടി ആണ് . അവൻ കഷ്ടപ്പെട്ട് ഉണ്ടാക്കി വെച്ചതൊക്കെ നശിപ്പിച്ചിട്ടല്ലേ …ഇത്തവണ എനിക്ക് റോസ്‌മോളുടെ പക്ഷം പിടിക്കാൻ തോന്നിയില്ല ..
“അയ്യോ….ഡാ അപ്പൂസേ…”
ഞാൻ അതുകണ്ടു വാ പൊളിക്കുമ്പോഴേക്കും ചെക്കൻ മണ്ണ് വാരി എറിഞ്ഞിരുന്നു .
“ചാച്ചാ ….ഹ്ഹ ”
മണ്ണ് ദേഹത്ത് വന്നു വീണതും പെണ്ണ് ഉമ്മറത്തിരുന്ന എന്നെ നോക്കി അലറി .പിന്നെ സ്വല്പം ദേഷ്യത്തോടെ ആദിയുടെ അടുത്തേക്ക് നീങ്ങി അവനെ ഒറ്റ തള്ള്..
“ഡീ പൊന്നു …അവനെ വിട്..”
ഞാൻ അതുകണ്ടു വേഗം ഉമ്മറത്ത് നിന്ന് മുറ്റത്തേക്കിറങ്ങി . അപ്പോഴേക്കും രണ്ടും കൂടി ഉന്തും തള്ളും ഒക്കെ ആയി .