മഞ്ജുസ് ആണ് അതിനുള്ള മറുപടി പറഞ്ഞു അവളുടെ അമ്മയുടെ അടുത്തേക്ക് നീങ്ങിയത് . മഞ്ജുസ് ഒന്ന് കണ്ണുരുട്ടിയതും പൊന്നൂസ് അവളെ തുറിച്ചു നോക്കി മുഖം വെട്ടിച്ചു .
“നാളെ പോവാടി പെണ്ണെ ..”
മഞ്ജുസിന്റെ അച്ഛൻ പൊന്നൂസിന്റെ ഭാവം കണ്ടു പയ്യെ പറഞ്ഞു അവളുടെ കവിളിൽ മുത്തി .
“എന്താ ഒരു മൈൻഡും ഇല്ലല്ലോ ..വന്നത് ഇഷ്ടായില്ലേ ?”
ആദിയെ മടിയിൽ വെച്ചുകൊണ്ട് തിണ്ണയിൽ ഇരുന്നിരുന്ന അമ്മയുടെ അടുത്തേക്ക് ചാഞ്ഞുനിന്നു മഞ്ജുസ് അവരെ നോക്കി പുരികം ഇളക്കി.
“ഒന്ന് പോടീ …”
അവര് അതുകേട്ടു മഞ്ജുസിന്റെ കയ്യിൽ പയ്യെ അടിച്ചു .പിന്നെ കുറച്ചു നേരം കുടുംബ വിശേഷങ്ങളൊക്കെ പറഞ്ഞിരുന്നു .
പിള്ളേര് അതിനിടക്ക് മുറ്റത്തേക്ക് ഇറങ്ങി അവിടെ ഒകെ ഓടി നടക്കാൻ തുടങ്ങി . വല്യ തൊടിയും മുറ്റവുമൊക്കെ ഉള്ള കൂറ്റൻ വീടാണ് മഞ്ജുസിന്റേത് ..അതുകൊണ്ട് പിള്ളേർക് അവിടെ വന്നാൽ ആഘോഷമാണ് . വീടിനു പുറകിലെ കുളത്തിൽ മഞ്ജുസിന്റെ അച്ഛനൊപ്പം വെള്ളത്തിൽ കളിക്കാനും വൈകീട്ട് അമ്പലത്തിൽ വിളക്ക് വെക്കാൻ കൂടാനുമൊക്കെ അപ്പൂസിനും പൊന്നൂസിനും നല്ല ഇഷ്ടമാണ് .
പിള്ളേരെ രസിപ്പിക്കാനായി മഞ്ജുസിന്റെ അച്ഛനും ഓരോ വേഷം കെട്ടും . അവർക്കൊപ്പം കളിയ്ക്കാൻ കൂടാൻ അവിടെ വേറെ ആരുമില്ലാലോ !
അങ്ങനെ അന്നത്തെ ദിവസം നല്ല ഹാപ്പി ആയിട്ട് താനെ കഴിഞ്ഞു . രാത്രി പൊന്നുവും അപ്പൂസും മഞ്ജുസിന്റെ അച്ഛന്റെ കൂടെ ആണ് കിടന്നത് . അതുകൊണ്ട് ഞാനും മിസ്സും ഫ്രീ ആയിരുന്നു .
ഫുഡ് ഒകെ കഴിച്ചു സ്വൽപ്പനേരം ഹാളിൽ ഇരുന്നു ടി.വി ഒകെ കണ്ട ശേഷമാണ് ഞങ്ങള് കിടക്കാനായി പോയത് . രാത്രിയിലെ കുളി ഒകെ കഴിഞ്ഞു ഒരു ഫുൾ കൈ ടി-ഷർട്ടും റോസ് നിറത്തിൽ കറുത്ത ഹാർട്ട് ചിഹ്നങ്ങൾ നിറഞ്ഞ പാന്റും ആണ് മഞ്ജുസ് ഇട്ടിരുന്നത് . നൈറ്റ് ഡ്രസ്സ് ടൈപ്പ് ആണ് .
“മതി..വാ കെടക്കാം..”
സോഫയിൽ ഇരുന്നു ടി.വി കാണുന്നതിനിടെ എന്റെ തോളിലേക്ക് ചാഞ്ഞു മഞ്ജുസ് ചിണുങ്ങി .
“ഇത് കഴിയട്ടെ …’
കണ്ടു കൊണ്ടിരുന്ന സിനിമ തീരട്ടെ എന്ന് കരുതി ഞാൻ പയ്യെ പറഞ്ഞു അവളെ ഇടം കൈകൊണ്ട് ചേർത്ത് പിടിച്ചു .
“ഇതെപ്പോ കഴിയാനാ…എനിക്ക് ഉറക്കം വന്നിട്ട് വയ്യ…”
ഒരു കോട്ടുവാ ഇട്ടുകൊണ്ട് മഞ്ജുസ് എന്നെ നോക്കി .
“നിനക്കു ഉറക്കം വരുന്നുണ്ടെങ്കിൽ നീ പോയി കിടന്നോ ..എന്നെ എന്തിനാ വിളിക്കുന്നെ ”
അവളെ മൈൻഡ് ചെയ്യാതെ ടി.വി യിലേക്ക് കണ്ണുംനട്ട് ഞാൻ പയ്യെ ചിരിച്ചു .
“ആഹ്..ഞാൻ പോവെന്നെയാ ….”
അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ കൈതട്ടികൊണ്ട് മഞ്ജുസ് ഒന്ന് കണ്ണുരുട്ടി .
“എന്താ നിന്റെ പ്രെശ്നം ? റൂമിൽ പോയിട്ട് ഇപ്പൊ എന്ത് കാണിക്കാനാ?”
ഞാൻ അർഥം വെച്ച് തന്നെ ചോദിച്ചു അവളെ നോക്കി അടുത്തേക്ക് നീങ്ങിയിരുന്നു .
“നീ അതിനു മാത്രേ റൂമിൽ പോവാറുള്ളു ?”
എന്റെ ചോദ്യം ഇഷ്ടപെടാത്ത പോലെ അവള് ഗൗരവം നടിച്ചു .