എന്റെ മറുപടി കേട്ട് ആ സമയത്തും അവള് ചൂടായി .
“അത്രക്കൊന്നും ഇല്ലെന്നേ ….”
ഞാൻ ചിരിക്കാൻ ശ്രമിചെങ്കിലും തലയ്ക്കു നല്ല ഭാരം വെച്ചപോലെ തോന്നി .
“പോ അവിടന്ന് …നീ ഏണീറ്റെ..നമുക്ക് വല്ല ഹോസ്പിറ്റലിലും പോകാം ”
മഞ്ജുസ് പെട്ടെന്ന് ടോൺ മാറ്റി ഗൗരവം നടിച്ചു .
“അതൊന്നും വേണ്ട..ഇവിടെ അമ്മയുടെ റൂമില് പാരസെറ്റമോൾ കാണും ..അത് മതി ”
ഹോസ്പിറ്റലിൽ പോകാനുള്ള മടി കാരണം ഞാൻ പയ്യെ പിറുപിറുത്തു .
“ദേ കവി …ഞാൻ വയ്യ എന്നൊന്നും നോക്കില്ല..ഒന്നങ്ങട് തരും ”
എന്റെ മറുപടി കേട്ട് അവള് കണ്ണുരുട്ടി .
“ആഹ്…നീ അതും ചെയ്യും അതിലപ്പുറവും ചെയ്യും ”
അവളുടെ സ്വഭാവം ഓർത്തു ഞാനും പയ്യെ ചിരിച്ചു .
“തമാശ കള മാൻ …നല്ല ചൂട് ഉണ്ട് …വാ നമുക്ക് ഡോക്റ്ററെ കാണാം ”
മഞ്ജുസ് പെട്ടെന്ന് പയ്യെ പുഞ്ചിരിച്ചു എന്റെ കയ്യേൽ പിടിച്ചു .
“അപ്പൊ നിനക്ക് കോളേജിൽ പോണ്ടേ ? ”
ഞാൻ മഞ്ജുസിനെ സംശയത്തോടെ നോക്കി .
“ഓ അതാണല്ലോ ഇപ്പൊ വല്യ കാര്യം…”
എന്റെ ചോദ്യം കേട്ട് മഞ്ജുസ് മുഖം വീർപ്പിച്ചു . പിന്നെ ബെഡിൽ നിന്നും എണീറ്റ് പതിയെ നടന്നു മേശപ്പുറത്തു വെച്ചിരുന്ന അവളുടെ മൊബൈൽ കയ്യിലെടുത്തു പിടിച്ചു ആർക്കോ കാൾ ചെയ്തു .
അത് കോളേജിലെ പ്രിൻസിക്കായിരുന്നു . ലീവ് പറയാൻ വേണ്ടിയാണു വിളി . പതിവിൽ കവിഞ്ഞ ഭവ്യതയോടെ മഞ്ജുസ് ഒരാളോട് ഫോണിൽ സംസാരിക്കുന്നത് ഞാൻ ആദ്യമായിട്ട് കാണുകയാണ് .
അങ്ങനെ പ്രിൻസിയെ അവള് സോപ്പിട്ടു ലീവ് ഒപ്പിച്ചെന്നു തോന്നുന്നു . മുഖ ഭാവവും സംസാരവും ഒകെ കണ്ടു എനിക്ക് അങ്ങനെയാണ് തോന്നിയത് .
അപ്പോഴേക്കും ഞാൻ ബെഡിൽ എണീറ്റിരുന്നു . സാമാന്യം നല്ല പനി തന്നെയാണ് . ശരീരം ആകെക്കൂടി തളർന്ന ഒരു ഫീൽ . അതുകൊണ്ട് തന്നെ ഇരു കൈവെള്ളകൊണ്ടു മുഖം പൊത്തി ഞാനൊരു ദീർഘ ശ്വാസം എടുത്തു .
പിന്നെ മുഖമൊന്നു സ്വയം തടവിക്കൊണ്ട് മഞ്ജുസിനെ നോക്കി .
“എന്താടാ ?”
എന്റെ നോട്ടം കണ്ടു മൊബൈലും കയ്യിൽ പിടിച്ചുകൊണ്ട് അവള് അടുത്തേക്കുവന്നു .
“ഒന്നും ഇല്ല …വയ്യ അതന്നെ ”
ഞാൻ ഒറ്റവാക്കിൽ മറുപടി ഒതുക്കി ചിരിച്ചു .
“എന്ന എളുപ്പം റെഡി ആവ് …ചുമ്മാ നേരം കളയല്ലേ ”
മഞ്ജുസ് ഒരുപദേശം പോലെ പറഞ്ഞു എന്റെ അടുത്ത് വന്നിരുന്നു .
“റെഡി ആവാൻ ഒന്നും ഇല്ല …ഒന്ന് ബ്രെഷ് ചെയ്യണം , ഫുഡ് ഒന്നും കഴിക്കാൻ മൂഡില്ല ”
ഞാൻ പയ്യെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . ആകെക്കൂടി ഒരു ക്ഷീണം പിടിച്ച പോലെ !