സീത അല്പം ഭയത്തോടെ അവളെ നോക്കി.
“ഏട്ടത്തിക്ക് അറിയുന്നതല്ലേ വേറാരും ഈ റൂമിൽ കേറണത് എനിക്ക് ഇഷ്ടമല്ലെന്നു.. എന്നിട്ടാണോ ഇവിടെ അവനെയൊക്കെ പൊറുപ്പിച്ചത്. ”
“അമ്മയുടെ അഭിപ്രായം ആയിരുന്നു മോളെ.. ഞങ്ങൾ ആരുമല്ല.. ”
“ആരായാലും ഇന്ന് തന്നെ ഞാൻ അവനെ കെട്ടു കെട്ടിക്കും.. എന്റെ ദേവേട്ടന്റെ റൂമിൽ കേറാനും അന്തിയുറങ്ങാനും എനിക്ക് മാത്രേ അവകാശം ഉള്ളൂ.. അത് ഏട്ടത്തിക്ക് അറിയാലോ.. ഞാൻ ഒന്നു അമ്മയെ കാണട്ടെ”
ലക്ഷ്മി അലറിക്കൊണ്ട് മുറി വിട്ടിറങ്ങി പോയി.
സീത ഒന്ന് നെടുവീർപ്പെട്ട ശേഷം അടുക്കളയിലേക്ക് നീങ്ങി.മുറിയിൽ എത്തിയ ലക്ഷ്മി കയ്യിലെ ബാഗ് നിലത്തേക്ക് വലിച്ചെറിഞ്ഞു കട്ടിലിലേക്ക് ചെന്നു വീണു.
തലയിണയിൽ മുഖം അമർത്തി അവൾ വിങ്ങി പൊട്ടി. ദേവേട്ടന്റെ മുറി അവളുടെ അനുവാദം ഇല്ലാതെ മറ്റൊരാൾക്ക് പങ്കു വച്ചു കൊടുത്തത് അവളെ ശരിക്കും വേദനിപ്പിച്ചിരുന്നു.
കാരണം ലക്ഷ്മി പൊന്നു പോലെ സൂക്ഷിച്ചതായിരുന്നു ആ മുറിയും ദേവൻ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഒക്കെ.ദേവന്റെ ഓർമ്മയ്ക്കായിട്ട്. കരഞ്ഞു കരഞ്ഞു അവസാനം ലക്ഷ്മി ഉറക്കത്തിലേക്ക് വഴുതി വീണു.
അരുണിമയുമായുള്ള ഓർമകൾ അയവിറക്കികൊണ്ട് അനന്തു ബുള്ളറ്റ് ഓടിച്ചുകൊണ്ടിരുന്നു.
അരുണിമയുടെ പൂച്ചക്കണ്ണുകളും അവളുടെ ചുവന്ന അധരങ്ങളും എന്തിനേറെ പറയുന്നു അവളുടെ ദേഹത്തു പറ്റിപ്പിടിച്ചിരിക്കുന്ന വിയർപ്പ് തുള്ളികളോട് പോലും അവനു അസൂയ തോന്നിപോയി.
എത്ര ശ്രമിച്ചിട്ടും ആ മുഖം മറക്കാനോ മറ്റെന്തെലും ചിന്തിക്കാനോ അവനു കഴിഞ്ഞില്ല. എന്തൊക്കെയോ ആലോചിച്ചുകൊണ്ട് അനന്തു അവസാനം മനയിലേക്ക് എത്തിച്ചേർന്നു.
വല്ലാത്ത ഉഷ്ണം ആയതിനാലും നിന്നിട്ട് ഇരിക്ക പൊറുതി കിട്ടാഞ്ഞിട്ടും അനന്തു കുളത്തിനു സമീപത്തേക്ക് നടന്നു. താൻ ഇപ്പൊ ഒരു സ്വപ്ന സഞ്ചാരി ആണെന്ന് അവനു തോന്നിപോയി.
എന്തൊക്കെയോ ആലോചനയിലൂടെ അവൻ കുളത്തിനു സമീപത്തേക്ക് നടന്നെത്തി.വിസ്താരമുള്ള കുളം കണ്ടതും അനന്തു പതുക്കെ കല്പടവിലൂടെ ഇറങ്ങി വന്നു.
വെള്ളം നിറഞ്ഞിരിക്കുന്ന പടവിൽ എത്തിയതും
അവൻ വെള്ളത്തിലേക്ക് എടുത്തു ചാടി.ശരീരത്തിലെ ഉഷ്ണത്തിന് ശമനം വരുത്തുവാനായി അവൻ 4, 5 തവണ മുങ്ങി നിവർന്നു. എന്നിട്ടും സമാധാനമാകാതെ അനന്തു വെള്ളത്തിലേക്ക് ഒരു പരൽ മീനിനെപ്പോലെ ഊളിയിട്ടു.
ഉറക്കം വിട്ടെണീറ്റ ലക്ഷ്മി അവശതയോടെ ബാത്റൂമിലേക്ക് നടന്നു. മുഖം കഴുകി കുളിക്കാൻ തുനിഞ്ഞതും വീട്ടു കുളത്തിന്റെ കാര്യം അവളുടെ ഓർമയിൽ വന്നു.
കയ്യിൽ ആവശ്യത്തിന് തുണി ചുറ്റിപിടിച്ചു അവൾ മുറി വിട്ടു വെളിയിൽ ഇറങ്ങി. കുളത്തിൽ ഒന്നു നീരാടിയാൽ തന്റെ ക്ഷീണം വിട്ടുപോവുമെന്ന ചിന്തയിൽ അവൾ മുറ്റത്തേക്ക് നടന്നു.
മുറ്റത്തെത്തിയതും നേരെ കുളം ലക്ഷ്യമാക്കി അവൾ നടന്നു. ദുർ ചിന്തകൾ കാരണം തന്റെ മനസ് കലുഷിതമാണെന്നു അവൾക്ക് തോന്നി. ഇപ്പൊ ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല എന്ന് പോലും അവൾ ചിന്തിച്ചു .
ഏതായാലും 2 ദിവസം കഴിഞ്ഞു എന്തേലും കാരണം ഉണ്ടാക്കി മാലതിയോട് യാത്ര പറഞ്ഞു തിരിക്കാമെന്നു അവൾ കണക്ക് കൂട്ടി.
അവസാനം കുളപ്പടവിലേക്ക് അവൾ നടന്നടുത്തു. കയ്യിൽ ചുറ്റി പിടിച്ചിരുന്ന തുണികൾ നിലത്തേക്ക് ഇട്ട് അവൾ കുളപ്പടവിൽ പതിയെ അമർന്നിരുന്നു.
തന്റെ കാലുകൾ വെള്ളത്തിലേക്ക് നീട്ടി വച്ചു അവൾ ശ്വാസം വലിച്ചെടുത്തു എന്തോ ചിന്തയിൽ ആണ്ടു. വെള്ളത്തിൽ പതിയെ കാലിട്ടടിച്ചുകൊണ്ട് പടവിൽ ഉണ്ടായിരുന്ന ചെറു കല്ല് എടുത്തു അവൾ ജലോപരിതലത്തിലൂടെ വലിച്ചെറിഞ്ഞു.
ഈ സമയം വെള്ളത്തിനടിയിൽ മുങ്ങി കിടന്നിരുന്ന അനന്തു പൊടുന്നനെ ജലോപരിതലത്തിലേക്ക് ഉയർന്നു പൊന്തി വന്നു.