വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

ലക്ഷ്മി ദുഖത്തോടെ ശങ്കരനോട് പരിഭവം പറഞ്ഞു.

“സാരുല്ല കുട്ട്യേ.. എന്റെ മോൾക്ക് ദേവനോട്  എത്രത്തോളം  ഇഷ്ട്ടം ഉണ്ടെന്നു ഞങ്ങൾക്ക് എല്ലാവർക്കും അറിയാം. ”

വല്ലാത്തൊരു നഷ്ടബോധം ആ വാക്കുകളിൽ നിഴലിക്കുന്നതായി അവൾക്ക് തോന്നി.അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനായി ലക്ഷ്മി അയാളുടെ കരം മുറുകെ ഗ്രഹിച്ചു.

“എന്റെ മോൾക്ക് ദേവനെ ഒന്നൂടി കാണാൻ ആഗ്രഹം ഉണ്ടോ? ”

“ഒരുപാട് ആഗ്രഹം ഉണ്ട് അച്ഛാ.. പക്ഷെ ഒരിക്കലും സാധിക്കില്ലല്ലോ അത് ”

അത് പറഞ്ഞപ്പോഴേക്കും ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

“ഈ അച്ഛൻ അത് സാധിച്ചു തരാം ”

ശങ്കരൻ ഉറച്ച ശബ്ദത്തോടെ എന്തോ തീരുമാനം കൈ ക്കൊണ്ടു.

“എങ്ങനെയാ അച്ഛാ അത് നടക്കണേ.. എല്ലാവരും എന്നെ ഓരോന്നു പറഞ്ഞു പറ്റിക്കുവാല്ലേ  ”

“അല്ലെടി പെണ്ണെ ഞങ്ങൾ എല്ലാവരും കൂടി ആ ആഗ്രഹം സാധിച്ചു തരാം ”

മാലതി ഉത്സാഹത്തോടെ പറഞ്ഞു.

“എങ്ങനെ? ”

ലക്ഷ്മി അവരുടെ വാക്കുകൾ കേട്ട് ആശ്ചര്യത്തോടെ ചോദിച്ചു.

“അങ്ങോട്ടേക്ക് നോക്ക് ലക്ഷ്മി ”

ശങ്കരൻ അവളുടെ വലത് ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി. സീതയുടെ മാറിൽ ചാഞ്ഞു കിടന്ന് ലക്ഷ്മി വലതു ഭാഗത്തേക്ക്‌ മുഖം വെട്ടിച്ചു.

അനന്തുവിനെ കണ്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി. മുൻപിൽ നിൽക്കുന്നത് ദേവൻ തന്നെയാണെന്ന് ഉറപ്പിക്കാൻ ലക്ഷ്മി കണ്ണുകൾ ചിമ്മി തുറന്നു.

അവളുടെ ശ്വാസഗതി ഉയർന്നു. മാറിടം ഉയർന്നു താഴ്ന്നു. കിതപ്പോടെ അവൾ ആയാസ്സപ്പെട്ട് എണീറ്റു. അപ്പൊ ഇതാണ് അമ്മ അന്ന് പറഞ്ഞ ലക്ഷ്മി എന്ന അവതാരം എന്ന് അനന്തു മനസ്സിലാക്കി.

ലക്ഷ്മി തന്റെ അടുക്കലേക്ക് വരാൻ തുനിഞ്ഞതും അനന്തു അല്പം ശങ്കയോടെ എല്ലാവരെയും നോക്കി.

എന്നാൽ എല്ലാവരുടെയും കണ്ണുകൾ ലക്ഷ്മിയിൽ ആയിരുന്നു. ലക്ഷ്മി അവന്റെ അടുത്തേക്ക് നടന്നു വന്നു അവനെ വട്ടം ചുറ്റി പിടിച്ചു വിങ്ങി പൊട്ടി.

“ദേവേട്ടാ ”

ലക്ഷ്മിയുടെ അലർച്ച അവിടെങ്ങും മാറ്റൊലി കൊണ്ടു. അവൾ അനന്തുവിനെ ഇറുകെ പുണർന്നുകൊണ്ടു അവന്റെ ചുമലിൽ മുഖം പൂഴ്ത്തി കരഞ്ഞു.

അനന്തു എന്ത് ചെയ്യണമെന്നറിയാതെ അവരെ നോക്കി. മാലതി അവനെ നോക്കി കണ്ണടച്ച് തലയാട്ടി. അനന്തു മനസ്സിലായെന്ന ഭാവത്തിൽ തലയാട്ടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.

കരച്ചിലിന്റെ തോത് കുറഞ്ഞു വന്നതും ലക്ഷ്മി അവനിൽ നിന്നും വിട്ടു മാറി.

“ആരാ അച്ഛാ ഇത്.. ബാലരാമേട്ടാ ആരാ ഇത് ?”

ലക്ഷ്മി അവരെ പ്രതീക്ഷയോടെ നോക്കി. എന്നാൽ ശങ്കരനും ബലരാമനും ശിലപോലെ നിന്നു.

“മാലതി സീതേട്ടത്തി നിങ്ങളെങ്കിലും പറ.. ആരാ ഇത്? ”

എല്ലാവരും നിശബ്ദരായി ഇരുന്നപ്പോൾ ലക്ഷ്മി സംശയത്തോടെ അനന്തുവിനെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *