പൊടുന്നനെ അനന്തു എന്തോ പറയാൻ തുനിഞ്ഞതും അവൾ സംയമനം വീണ്ടെടുത്ത് അവനിൽ നിന്നും വിട്ടുമാറി.
അവളുടെ ഇളം വയറിലെ തണുപ്പ് അവന്റെ ഉള്ളം കയ്യിൽ അവൻ അനുഭവിച്ചറിഞ്ഞു. അവൾ മുഖം വെട്ടിച്ചു സങ്കോചത്തോടെ നിലത്തു വീണു കിടക്കുന്ന പൂക്കൾ കൂടയിൽ വാരിയിടുന്നതിൽ വ്യാപൃതയായി. ചമ്മലോടെ അനന്തുവും അവളെ സഹായിച്ചു.
ഈ സമയം ശ്രീകോവിലിലെ കെടാവിളക്കിലേക്ക് എണ്ണ പകരുകയായിരുന്നു ക്ഷേത്രത്തിലെ പൂജാരി. പൊടുന്നനെ കെടാവിളക്കിലെ എരിയുന്ന തിരി കെട്ടതും അയാൾ ഭയപ്പാടോടെ ഞെട്ടിയെണീറ്റു.
ശ്രീകോവിലിനു മുൻപിൽ കെട്ടി തൂക്കിയിരുന്ന മണി വലിയ ശബ്ദത്തോടെ നിലത്തേക്ക് പതിച്ചു. ഭാഗ്യവശാൽ ആർക്കും പരിക്ക് പറ്റിയില്ല. പൂജാരി സങ്കോചത്തോടെ ദേവിയെ നോക്കി കൈകൾ കൂപ്പി തൊഴുതു.
“എന്റെ ദേവി ഈ ദുർ നിമിത്തങ്ങളുടെ അർത്ഥമെന്താ..? ആർക്കും ഒരപകടവും പറ്റാതെ നീ തന്നെ കാക്കണേ അമ്മേ ഭഗവതി”
കലുഷിതമായ മനസോടെ പൂജാരി മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരുന്നു
കൂട നിറഞ്ഞു കഴിഞ്ഞതും അവൾ എണീറ്റു നിന്നു മുഖം ഉയർത്തി അനന്തുവിനെ ഒരു നോക്ക് കണ്ട് പുഞ്ചിരിച്ചുകൊണ്ട് പോകാനായി തിരിഞ്ഞു.
“അരുണിമ എന്താ എന്നെ കണ്ടിട്ടും കാണാത്ത പോലെ തിരിഞ്ഞു പോകുന്നേ? ”
അവളുടെ പെരുമാറ്റത്തിൽ അനന്തു ദുഖത്തോടെ ചോദിച്ചു.
പൊടുന്നനെ ആ പെൺകുട്ടി ഒന്നു നിന്നു. അവൾ പതിയെ അനന്തുവിനെ തിരിഞ്ഞു നോക്കി
“സോറി.. അതിനു നമ്മൾ തമ്മിൽ മുന്പരിചയമുണ്ടോ? ”
അവൾ സംശയത്തോടെ അവനെ നോക്കി.
“പിന്നല്ലാതെ.. ഇന്ന് രാവിലെ എന്റെ ബുള്ളറ്റിൽ വന്നിടിച്ചത് ഓർമ്മയില്ലേ? ഞാൻ ഹോസ്പിറ്റലിൽ കൊണ്ടുപോയത്? ഇയാളുടെ വിരൽ ഒടിഞ്ഞത്? ഞാൻ അവസാനം വീട്ടിൽ കൊണ്ടു ചെന്ന് ആക്കിയത്?
“ഹേയ് നോ മാൻ.. ഞാൻ ഇന്ന് രാവിലെ മുംബൈയിൽ നിന്നും ഇങ്ങോട്ടേക്കു പോന്നതേയുള്ളൂ. ഞാൻ ഈ നാട്ടിൽ പുതിയതാ..നിങ്ങൾക്ക് ആള് മാറിയതാവും. anyway എന്നെ വീഴാതെ രക്ഷിച്ചതിനു താങ്ക്സ്.. my നെയിം ഈസ് ദക്ഷിണ. ശ്രീനിവാസൻ”
ആ പെൺകുട്ടി ചിരിയോടെ അനന്തുവിന് നേരെ കൈ നീട്ടി. അവൻ ആശ്ചര്യത്തോടെ അവൾക്ക് നേരെ കൈ നീട്ടി.
“അനന്തു കൃഷ്ണൻ ”
“വൗ സ്വീറ്റ് നെയിം ”
ദക്ഷിണ അവനെ ചിരിയോടെ നോക്കി.
“Ok അനന്തു .. പിന്നെ കാണാം. ഒരു പുതിയ ഫ്രണ്ടിനെ കിട്ടിയതിൽ സന്തോഷം ”
അവനെ നോക്കി കണ്ണിറുക്കിക്കൊണ്ട് അവൾ പുറത്തേക്ക് നടന്നു.അനന്തു അവളെ തന്നെ നോക്കി നിന്നു.
റോഡിൽ നിർത്തിയിട്ടിരിക്കുന്ന വില കൂടിയ കാറിനു സമീപത്തേക്ക് ദക്ഷിണ നടന്നു. അനന്തു കിളി പോയ അവസ്ഥയിൽ ആൽമരചുവട്ടിലേക്ക് നടന്നു.
അതിന്റെ കീഴെ അവൻ സമാധാനത്തോടെ ഇരുന്നു.
കാറിന്റെ ഡോർ തുറന്നു കയറാൻ തുനിഞ്ഞ ദക്ഷിണ തല ചരിച്ചു അനന്തുവിനെ നോക്കി.
അവനെ കണ്ടതും ആ പൂച്ചക്കണ്ണുകൾ വിടർന്നു.അവ വല്ലാതെ വെട്ടി തിളങ്ങി. ചുണ്ടിൽ പുഞ്ചിരി ഒളിപ്പിച്ചുകൊണ്ടു അവൾ കാറിൽ കയറി ഡോർ ശക്തിയിൽ വലിച്ചടച്ചു.
പൊടുന്നനെ അത് ദൂരേക്ക് മറഞ്ഞു. ഈ സമയം അനന്തുവിനെയും