വശീകരണ മന്ത്രം 6 [ചാണക്യൻ]

Posted by

ദക്ഷിണയെയും മരത്തിന്റെ മറവിൽ നിന്നുകൊണ്ട് രണ്ടു കണ്ണുകൾ തുറിച്ചു നോക്കികൊണ്ടിരുന്നു.

ആൽമരചുവട്ടിൽ ഇരിക്കുന്ന അനന്തുവിന്റെ മനസ് ആകെ ചിന്തകളുടെ വേലിയേറ്റത്തിനും വേലിയിറക്കത്തിനും വിധേയമായികൊണ്ടിരുന്നു.

ഇന്നലെ കണ്ട അരുണിമയും ഇപ്പൊ കണ്ട ദക്ഷിണയും രണ്ടും രണ്ടാണോ? അതോ ഒന്നാണോ? എന്ന ചിന്ത അവനെ വേട്ടയാടിക്കൊണ്ടിരിന്നു.

ആലോചിച്ചു ഭ്രാന്ത്‌ പിടിച്ചപ്പോൾ അവൻ ഓരോ ആൾക്കാരെയും കാഴ്ചകളെയും നോക്കിക്കണ്ട് മനസിനെ തണുപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം ആൽമരത്തിന്റെ മറുപുറത്തു  ഒരാൾ കൈ മടക്ക് തലയണയായി വച്ചു സുഖ നിദ്രയിൽ ആയിരുന്നു. അയാൾ ഉടുത്തിരുന്ന കീറിപ്പറിഞ്ഞ ആർമി ഷർട്ടും മുഷിഞ്ഞ പാന്റ്സും വര്ഷങ്ങളായി വെട്ടിയൊതുക്കാത്ത താടിയും ജട പിടിച്ച്‌ കുന്നുകൂടിയ മുടിയും അയാളെ ഒരു ഭ്രാന്തനെ പോലെ തോന്നിപ്പിച്ചു.

പൊടുന്നനെ അയാൾ ഉറക്കത്തിൽ നിന്നും ഞെട്ടിയെണീറ്റു. അന്തരീക്ഷത്തിലേക്ക് തന്റെ കോങ്കണ്ണുകൾ കൊണ്ടു നോക്കി നിമിഷനേരം അയാൾ എന്തോ ചിന്തയിൽ ആണ്ടു. പതിയെ എണീറ്റു മറുപുറം വന്നു അനന്തുവിൽ നിന്നും രണ്ടടി അകലത്തിൽ അയാൾ നിന്നു.

അനന്തുവിനെ സൂക്ഷിച്ചു നോക്കികൊണ്ട് കൈകൾ കെട്ടി വച്ചു അയാൾ ആടിക്കൊണ്ടിരുന്നു.കുറേ നേരമായുള്ള അയാളുടെ തുറിച്ചു നോട്ടം സഹിക്കവയ്യാതെ അനന്തു ഇടപെട്ടു.

“എന്താ ചേട്ടാ വേണ്ടേ? ”

അനന്തു ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഒടുവിൽ നീ ഈ മണ്ണിലേക്ക് തന്നെ തിരിച്ചെത്തിയല്ലേ? നിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ? ”

അയാൾ പതർച്ചയോടെ പറഞ്ഞൊപ്പിച്ചു. അത് കേട്ടതും അനന്തു നെറ്റിചുളിച്ചുകൊണ്ട് അയാളെ നോക്കി. പതിയെ അയാൾ അവിടെ നിന്നും സ്ഥലം കാലിയാക്കി.

അനന്തു അയാൾ പോകുന്നതും നോക്കി ചിരിയോടെ ഇരുന്നു. പതിയെ അവന്റെ മുഖ ഭാവം മാറി. ചുണ്ടിൽ തത്തി ക്കളിച്ചിരുന്ന പുഞ്ചിരി എങ്ങോ പോയി മറഞ്ഞു.

മുഖത്തെ പേശികളും ഞരമ്പുകളും വലിഞ്ഞു മുറുകി. ചെന്നിയിലൂടെ വിയർപ്പ് ചാലുപോലെ ഒഴുകി. ചുണ്ടുകൾ വിറച്ചു. അനന്തുവിന്റെ എരിയുന്ന കണ്ണുകൾ പതിയെ രക്തമയമായി മാറി.

ക്രുദ്ധമായ ഭാവത്തോടെ മുഷ്ടി ചുരുട്ടിപിടിച്ചു അവൻ മുഖം താഴ്ത്തിയിരുന്നു.പതിയെ ആ ചുണ്ടുകളിൽ  ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു വന്നു .

(തുടരും )

Nb : psc എക്സാമിന്റെ തിരക്കിൽ ആണ് ട്ടോ.. അതാ കുറച്ചു വൈകിയേ.. ഈ പാർട്ട്‌ എല്ലാവരും കാത്തിരിക്കുന്നുണ്ടെന്നു അറിഞ്ഞുകൊണ്ട് പെട്ടെന്നു എഴുതിയതാണ്.. അത്ര നന്നായോ എന്ന് അറിഞ്ഞൂടാട്ടോ.. കുറവുകൾ ഉണ്ടേൽ അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ.. ഇനി മുതലുള്ള പാർട്ടിൽ 10000 characters തികയുമ്പോഴേ പോസ്റ്റ്‌ ചെയുള്ളു. അതുകൊണ്ട് കുറച്ചു വൈകുമേ.. എങ്കിലേ വായിക്കാൻ രസമുണ്ടാകൂ..
ഒത്തിരി സ്നേഹത്തോടെ ചാണക്യൻ.. !!

Leave a Reply

Your email address will not be published. Required fields are marked *