അസഹനീയമായ വേദന അയാളെ തളർത്തി.മുകളിൽ കുന്തിച്ചിരിക്കുന്ന സ്ത്രീരൂപത്തെ അയാൾ തട്ടി മാറ്റാൻ ശ്രമിക്കുന്തോറും അവളുടെ ഭാരം കൂടിക്കൂടി വന്നു.
പ്രാണ രക്ഷാർത്ഥം അയാൾ ഉറക്കെ നിലവിളിച്ചു. എന്നാൽ അതിനുള്ള ത്രാണി അയാളുടെ കണ്ഠത്തിന് ഉണ്ടായിരുന്നില്ല.
ആ സ്ത്രീ കഴുത്തിലെ പിടി മുറുക്കിയതും അയാൾ കാലിട്ടടിച്ചു നോക്കി.എന്നാൽ ലിംഗം ഒടിഞ്ഞു തൂങ്ങിയതോടെ അയാളുടെ കാലുകൾക്ക് പതിയെ മരവിപ്പ് ബാധിച്ചു.
ശ്വാസ തടസം നേരിട്ടതോടെ അയാളുടെ കണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു.മുഖം ഒരു വശത്തേക്ക് കോടി കടവായിൽ നിന്നും നുരയും പതയും പുറത്തേക്ക് ചുണ്ടിലൂടെ ഊറി വന്നു.
കാലനെ മുന്നിൽ കണ്ടതും അയാൾ അവസാന ശ്രമമെന്നോണം കൈകളിട്ട് അടിക്കുവാൻ ശ്രമിച്ചു. എന്നാൽ കാലുകളിൽ നിന്നും ആ മരവിപ്പ് പതിയെ അയാളുടെ നട്ടെല്ലിനെയും കൈകളെയും കീഴടക്കിയിരുന്നു.
പതിയെ അയാൾ ഇഹലോകവാസം വെടിഞ്ഞു.തന്റെ ഉദ്യമം നടന്നതിന്റെ ചാരിതാർത്ഥ്യത്തിൽ അവൾ പതിയെ എണീറ്റു.
ആ പുരുഷന്റെ കഴുത്തിൽ നിന്നും ഒഴുകുന്ന ചുടു ചോര കയ്യിൽ പതിപ്പിച്ചു അവൾ സ്വന്തം നെറ്റിയിൽ തിലകം അണിയിച്ചു. തീർത്തും നഗ്നതയോടെ അവൾ ഹോമകുണ്ഡത്തിന് സമീപം ഉള്ള പീഠത്തിലിരുന്നു.
ആ സമയം പുറ്റിനു മുകളിൽ ഇരുന്ന കഴുകൻ വിവശതയോടെ ചിറകിട്ടടിച്ചു.ചിറകടി ശബ്ദം കേട്ട ആ സ്ത്രീ അങ്ങോട്ടേക്ക് മുഖം തിരിച്ചു നോക്കി.
“നിന്റെ യാത്ര എന്തിനായിരുന്നോ അത് പരാജയത്തിൽ എത്തി ചേർന്നു അല്ലേ? ദിവ്യ ദൃഷ്ടിയിൽ നാം എല്ലാം കണ്ടിരുന്നു. ”
കഴുകൻ അതേ എന്ന അർത്ഥത്തിൽ മൂളി.
“ഒരു അവസരം കൂടി നമ്മെ തേടി വരും. അവന്റെ ജീവനറ്റ ശരീരം ഞാൻ നിനക്ക് ബലിയായി നൽകും. അന്ന് നിനക്ക് ഇഷ്ട്ടമുള്ള അത്രയും ആ ശരീരത്തെ സേവിച്ചോളൂ. ഇത് നമ്മുടെ വാഗ്‌ദാനമാണ്. ”
ആ സ്ത്രീയുടെ കണ്ണിൽ നിന്നും ഉത്ഭവിച്ച ചുവന്ന തരംഗങ്ങൾ ആ കഴുകനു മേൽ പതിച്ചു. അത് പഴയപോലെ ഭീകര രൂപിയായ പക്ഷിയായി മാറി.
അത് ആവേശത്തോടെ പുൽപ്പായയിൽ കിടക്കുന്ന മൃത ശരീരത്തെ ആർത്തിയോടെ കൊത്തി തിന്നാൻ തുടങ്ങി. ആരോടോ ഉള്ള ദേഷ്യം തീർക്കാൻ എന്നപോലെ മൃത ദേഹത്തെ ക്രൂരമായ മനോഭാവത്തോടെ കൊത്തി തിന്നുകൊണ്ടിരുന്നു.
ആ മൃതദേഹത്തിലെ കണ്ണുകൾ കഴുകൻ ആവേശത്തോടെ കൊത്തിപ്പറിച്ചു വിഴുങ്ങി.
പീഠത്തിൽ ഇരിക്കുന്ന സ്ത്രീ മനോഹരമായ പുഞ്ചിരിയോടെ പുറ്റിൽ പ്രതിഷ്ഠിച്ചിട്ടുള്ള മൂർത്തിയുടെ രൂപത്തിലേക്ക് നോക്കി തൊഴുതു.
“അഥർവ്വാ.. എന്റെ കണിക ദൈവം നിന്നിലേക്കുള്ള എന്റെ സഞ്ചാരപാത സുഗമമാക്കി തരും.ഇന്നത്തോടെ 900 പുരുഷന്മാരെ രതി വേഴ്ചയിലൂടെ നാം കീഴ്‌പ്പെടുത്തി വധിച്ചിരിക്കുന്നു.1000 എന്ന സംഖ്യയിലേക്ക് അത് എത്തുന്ന നാൾ വിദൂരമല്ല. അന്ന് എനിക്ക് മുൻപിൽ നീ തീർത്ത എല്ലാ ബന്ധനങ്ങളും തകർന്നു വീഴും. അതോടെ ഞാൻ പൂർവാധികം ശക്തിയോടെ നിന്നിലേക്ക് എത്തിച്ചേരുന്നതായിരിക്കും അഥർവ്വാ .. ഹ… ഹ… ഹ…
ഉത്തരത്തിലേക്ക് നോക്കി ആർത്തട്ടഹസിച്ചുകൊണ്ട് ക്രുദ്ധമായ മുഖഭാവത്തോടെ അവൾ ഇരുന്നു.
ഈ സമയം തേവക്കാട്ട് മനയിലേക്ക് ഒരു വെളുത്ത കാർ പതിയെ ഇരമ്പി വന്നു നിന്നു. മനയിലെ ആൾക്കാരും ശങ്കരനും കാർത്യായനിയും എല്ലാവരും പൂമുഖത്തു നിന്ന് കാറിലേക്ക് പ്രതീക്ഷയോടെ നോക്കി.
പിന്നിലെ ഡോർ പതിയെ തുറന്നു നാൽപ്പത് വയസോളം പ്രായമുള്ള പാന്റ്സും ടോപ്പും അണിഞ്ഞ