അഞ്ജുവും കാർത്തികയും എന്റെ പെങ്ങളും 14 [രാജർഷി]

Posted by

നിത്യ:-അതല്ലേ.. ഉച്ചയാകുമ്പോൾ വരാം പറഞ്ഞ ആ സമയത്ത് ഏട്ടനും ആടുകളും അല്ലാതെ വനത്തിൽ ആരും ഉണ്ടാകില്ലല്ലോ..ഫോണിൽ പറയാവുന്നത് ആയിരുന്നെങ്കിൽ ഇന്നലെ പറയില്ലായിരുന്നോ…
ഞാൻ:-ശരി.. വന്നിട്ട് എന്താന്ന് വച്ചാൽ വേഗം പറഞ്ഞിട്ട് പൊയ്ക്കോണം..ഞാനെത്ര താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു..
നിത്യ:-അതൊക്കെ ശരി…പിന്നെ ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം അപ്പോൾ കുറച്ച് അകത്തായി അരുവിയില്ലേ..അവിടെ ചെന്ന് നിൽക്കാവോ.ഞങ്ങൾ അങ്ങോട്ട് വന്നേക്കാം… ഞാൻ മനസ്സില്ല മനസ്സോടെ അവളെ നോക്കി മൂളിയിട്ടു ആടുകളുടെ പിറകെയെത്താൻ വേഗത്തിൽ നടന്നു….
വനത്തിലെത്തി ആടുകളെ മേയാൻ വിട്ടിട്ട് ഞാൻ പറക്കൂട്ടത്തിൽ ഉള്ള മരത്തിന്റെ തണലിൽ കിടന്നു…രാത്രിയിൽ താമസിച്ചു കിടന്നത് കൊണ്ട് നല്ല ക്ഷീണമുണ്ടായിരുന്നു..വെയിലിന്റെ ചൂട് തുടങ്ങിയിരുന്നെങ്കിലും ഇളം കാറ്റ് വീശിയിരുന്നു…ഞാൻ പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു…
ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഞാനുണർന്നത്…നോക്കിയപ്പോൾ നിത്യയായിരുന്നു…
ഹാലോ… ഞാൻ ഉറക്കച്ചടവോടെ ഫോണെടുത്ത്…
നിത്യ:-ഏട്ടാ..ഞങ്ങൾ വരാണേ…അവിടെ വേറെ ആരും ഇല്ലല്ലോ അല്ലെ…
ഞാൻ:-ഉണ്ട്..ഇവിടൊരു സമ്മേളനത്തിനുള്ള ആളുണ്ട്..ഞാൻ ഈർഷ്യയോടെ പറഞ്ഞു…
നിത്യ:-അതല്ല ഏട്ടാ..വനത്തിൽ വിറകിന്‌ വന്നവർ ആരെങ്കിലും പോകാതെ നിൽക്കുന്നുണ്ടോ എന്നാണ് ഉദ്ദേശിച്ചത്…
ഞാൻ:-അതേ..ഇവിടാരുമില്ല വേഗം വന്നിട്ട് എന്താണെന്ന് വച്ചാൽ പറഞ്ഞിട്ട് പോകുന്നുണ്ടോ…
നിത്യ:-ശരിയേട്ട…ഞങ്ങൾ വേഗം വന്നേക്കാം…ഏട്ടൻ അരുവിയിലേയ്ക്ക് പൊയ്ക്കോ…ഞാൻ എണീറ്റ്‌ അരുവി ലക്ഷ്യമാക്കി നടന്നു…വെയിലിന്റെ ചൂട് എന്നത്തേക്കാളും കനത്തിരുന്നു…
ഇനി എന്ത് കുരിശും കൊണ്ടാണോ വരുന്നത്…അന്നത്തെ കാര്യം വല്ലതും ചോദിക്കാൻ ആയിരിക്കുമോ…ഏയ്..അന്നവർ എന്നെ കണ്ടിട്ടില്ലല്ലോ..സംശയം തോന്നിയിരിക്കാം അത്രല്ലേയുള്ളൂ…അതുമല്ല പെണ്കുട്ടികള് അതും ചോദിച്ചു നടക്കോ…ആ..പുല്ല് എന്തെങ്കിലും ആകട്ടെ…ആരും ആ നേരത്തിങ്ങോട്ട് വരാതെയിരുന്നാൽ മതിയരുന്നു…ഞാൻ അരുവിയുടെ പുറത്ത് അവർ വരുന്നതും കാത്തിരുന്നു…
അധികം താമസിയാതെ നിത്യ എന്റെ അടുത്തേയ്ക്ക് ഒറ്റയ്ക്ക് നടന്ന് വരുന്നത് ദൂരെ നിന്നെ.. ഞാൻ കണ്ടിരുന്നു…മഞ്ഞ കളർ പാവാടയും ബ്ലൗസുമാണവൾ ധരിച്ചിരുന്നത്..ആ ഡ്രെസ്സ് അവൾക്ക് നന്നേ ചേരുന്നുണ്ടായിരുന്നു…
അവൾ ചിരിച്ചു കൊണ്ട് എന്റെ അരികിലേക്ക് വന്നു…
ഞാൻ:-ഒറ്റയ്ക്കെയുള്ളോ.. കൂട്ടുകാരി എവിടെ…
നിത്യ:-അവൾ കുറച്ച് മാറി നില്പുണ്ട്..എന്താ അറിയില്ല അവൾക്ക് ഏട്ടനെ കാണുമ്പോൾ നാണം ആണത്രെ…
ഞാൻ:-അത് ശരി ഞാനെന്താ അവളെ പിടിച്ച് വിഴുങ്ങോ..അപ്പൊ തനിക്ക് നാണമൊന്നുമില്ലേ..
നിത്യ:-നാണമൊക്കെയുണ്ട് ആവശ്യത്തിനു മാത്രം ഉള്ളന്നെയുള്ളൂ..അവൾ എന്നെ നോക്കി ചിരിച്ചു…
ഞാൻ:-അതൊക്കെ പോട്ടെ വന്ന കാര്യം പറഞ്ഞിട്ട് പോകാൻ നോക്ക്..ഇന്ന് നല്ല ചൂടാണ് കഴിഞ്ഞിട്ട് വേണം എനിയ്ക്കും വീട്ടിൽ പോകാൻ…
നിത്യ:-പറയാം..നമുക്ക് അകത്തോട്ട് പോയാലോ…അവിടാകുംമ്പോൾ ചൂടറിയത്തില്ല…
ഞാൻ:-അതോന്നും വേണ്ട ഇവിടെ നിന്ന് പറഞ്ഞാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *