കളിത്തൊട്ടിൽ 8 [കുട്ടേട്ടൻ കട്ടപ്പന]

Posted by

ഞാൻ: അതേ ! എന്ന് പറഞ്ഞ ങ്കിലും വാക്കുകളിൽ ഇടറിച്ച വന്നിരുന്നു
ഡോക്: തന്നെ ഇവിടെ അഡ്മിറ്റ് ചെയ്ത മുതൽ ഉണ്ണാതെ ഉറങ്ങാതെ ആ വാതിലിനു പിറകിലുണ്ട്. സത്യത്തിൽ എനിക്ക് അവളെയും ഇപ്പോൾ ഇങ്ങോട്ട് കൊണ്ടുവരണമെന്നുണ്ടായിരുന്നു. ഹൈജീനിക്ക് പ്രോപ്ളം ഉണ്ടതിനാൽ ഇവിടെ മെടിക്കൽ പേഴ്സണെ അലവ്ട് ഉള്ളൂ.
പഴയ കാര്യങ്ങൾ ഞാൻ ഓർത്തെടുക്കാൻ നോക്കിയപ്പോഴേക്കും ഒന്നും എങ്ങും എത്തുന്നില്ല. തലച്ചോറിലേക്ക് സൂചി കുത്തിയിക്കിയത് പോലെ തോന്നുന്നു. ഡോക്ടർ എന്നോട് എന്തോ അടുപ്പമുള്ളത് പോലെ തോന്നി.
സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങി കൊണ്ടിരുന്നു. ദേഹമാകെ വേദന എടുക്കുന്നു. ഞാൻ വേദന കൊണ്ട് നിലവിളിച്ചു. അത് കേട്ട നേഴ്സ് ഒരു ഇൻജക്ഷൻ തന്നപ്പോഴെക്കും ഞാൻ മയങ്ങി പോയി.
മുഖത്ത് എന്തോ ജലത്തുള്ളികൾ വീണതുപോലെ ഒരു ഫീൽ കണ്ണു തുറന്ന് നോക്കിയപ്പോൾ എന്റെ സരിത മുഖത്തിനു നേരെ വന്ന് പൊട്ടിക്കരയുന്നു. ആരോ രണ്ടു സ്ത്രികൾ അവളെ പിടിച്ച് പുറകോട്ട് വലിച്ചു നിർത്തി . ഡോക്ടർ എന്നെ തൊടരുത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും സത്യത്തിൽ എന്തിനാണവളെ പിടിച്ചിരിക്കുന്നത് –
എനിക്ക് സരിതയെ അല്ലാതെ ആരെയും ഓർമ്മ കിട്ടുന്നില്ല പരിചയം ഉള്ള മുഖങ്ങൾ തന്നെ പക്ഷേ അവരൊക്കെ ആര് ???
ഹൊ തല പെരുക്കുന്നത് പോലെ തോന്നി.
അവളോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. സരിത എന്നെ കട്ടിലിലേക്ക് മാടി വിളിക്കുന്ന ഓർമ്മ അല്ലാതെ എനിക്ക് മറ്റൊന്നും ഓർത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഏതൊ കൊടുംകാട്ടിൽ ഉറ്റപ്പെട്ട പോലെ . അത് വല്ലാത്ത ഒരു അവസ്ഥയായിരുന്നു ‘ – കുറച്ച് നേരം കൂടി കരഞ്ഞ് അവൾ തളർന്നിരുന്നു. മാമൻ ഒരു ചെയറിട്ട് അവളെ എന്റെ അരുകിൽ ഇരുത്തി. ഞങ്ങൾ പരസ്പരം കണ്ണിൽ നോക്കിയിരുന്നു. എന്റെ കണ്ണുകൾ നനത്തിരുന്നു. സരിത ആൾ ആകെ മാറിയിരിക്കുന്നു. കണ്ണുകളിലും മുഖത്തും വിഷാദം തളം കെട്ടി നിൽപ്പുണ്ടായിരുന്നു. മാസങ്ങളായി ഒറങ്ങാതെ ഇരിന്നതിന്റെ ക്ഷീണം കണ്ണുങ്ങളിൽ കണ്ട് . ഞാൻ സരിതയോട് ചെറിയ സ്വരത്തിൽ ചോദിച്ചു. എടീ എനിക്ക് എന്താ പറ്റിയത് . ഞാനിവിടെ എത്ര നാളായി.
അവൾ വീണ്ടും കരയാൻ വിതുമ്പി.
ഡോക്ടർ ഗോപനായിരുന്നു. മറുപടി പറഞ്ഞത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ ലിനുവിനെ ഒരു കാർ തട്ടി എതിരെ വന്ന ബസിനിടയിലേക്ക് വീണു. ഹോസ്പിറ്റലിൽ എത്തിയിട്ടു ഒന്നര മാസം കഴിഞ്ഞു. ഇനി തന്റെ ശരീരത്തിൽ ഒടിയാത്ത ഒരു എല്ലും ബാക്കിയില്ല . തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നു. ഈ ചെറുപ്രായമായതിനാലാകാം താൻ രക്ഷപ്പെട്ടത്. ശ്വാസകോശവും ഹൃദയവും ഒക്കെ പ്രവർത്തനം മുടക്കിയ രീതിയിൽ ആയിരുന്നു താൻ ഇവിടെ എത്തുമ്പോൾ. കൂടുതൽ പിന്നെ പറയാം ഇപ്പോൾ അധികം സംസാരിക്കേണ്ട. ഈ ചുറ്റുമുള്ളവരെ ഒക്കെ മനസ്സിലായോ ലിനുവിന്.
ഞാൻ : സരിതയെ നോക്കി
സർ എനിക്ക് സരിതയുടെ മുഖം മാത്രമേ ഓർമ കിട്ടുന്നുള്ളു. ബാക്കി ഉള്ളവരെ ഒക്കെ എവിടെയോ പരിചയം ഉള്ള പോലെ ഒന്നും മനസ്സിലാകുന്നില്ല.
ഗോപൻ: വിഷമിക്കണ്ട ലിനു ഇത്തരം ഹെഡ് ഇൻ ജ്വറി പേഷ്യൻസിൽ ഒരു ചെറിയ ഓർമക്കുറവ് കാണാറുണ്ട്. 4 അഞ്ച് മാസനിനു ശേഷമേ അത് മാറു. വിശ്രമിച്ചോളൂ.
എന്നിട്ട് ഡോക്ടർ സരിതയെ നോക്കി ! സന്തോഷമായില്ലേ സരിതക്ക് പിന്നെ ഭാവി വരൻ ആകെ പഞ്ചറായി ഇരിക്കുക ജീവൻ കിട്ടിയ സന്തോഷത്തിൽ സ്നേഹപ്രകടനം ഒന്നും നടത്തിയേക്കരുത്. സരിത വേണം ഇനി ബാക്കി എല്ലാവരെയും ഇവന് പരിചയപ്പെടുത്തി കൊടുക്കാൻ. ഞാൻ പോകുന്നു ഇനി നാളെ രാവിലെ കാണാം. അധികം നേരം ലിനുവിനോട് കൂടി നിൽക്കണ്ട അരമണിക്കൂർ കഴിഞ്ഞ് എല്ലാരും പിരിഞ്ഞ് പൊയ്ക്കണേ ?
ഡോക്ടർ റൂമിൽ നിന്നും പോയതും മാമനും മാമിയും അമ്മയും പെങ്ങൻമാരും സംഗീതയുമൊക്കെ എന്റെ മുന്നിൽ നിൽപുണ്ടായിരുന്നു. അമ്മ ലിനു മോനെ ഞാൻ കാരണമാണല്ലോ —-……………. എന്നോട് ക്ഷമിക്കാനീ . അമ്മയും മാമിയും കരഞ്ഞ് തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *