ലൈല, ലിയോണ, അലീഷ [Jon snow]

Posted by

ആര്യയും ദീപയും ഒരുമിച്ച് : “അയ്യേ”

ലിയോണ : ” എന്തേയ് ”

 

ആര്യ : ” എടി മരമണ്ടി നീ കണ്ണാടി നോക്കാറില്ലേ. കാര്യം ശെരിയാ നിനക്ക് പൊക്കം ഇച്ചിരി കൂടുതലാ എന്നാലും നീ നല്ല സുന്ദരി ആടി. നല്ല ദുൽകർ സൽമാനെ പോലത്തെ ചുള്ളന്മാരെ കിട്ടും നിനക്ക്. അപ്പോളാണ് അവൾ ആ ഇത്തിരി പോന്ന കുള്ളന്റെ പുറകെ പോകുന്നത് ”

 

കുള്ളൻ !!!!! അതെ പലരും എന്നെ വിളിക്കുന്ന പേര്. സാരമില്ല എനിക്ക് ഇതൊക്കെ കേട്ട് തഴമ്പിച്ചു. എന്നാൽ ലിയോണയ്ക്ക് അത് കേട്ട് ദേഷ്യം വന്നെന്ന് തോന്നി.

 

ലിയോണ : ” ദേ ജയ് നെ കളിയാക്കിയാൽ എനിക്ക് ദേഷ്യം വരും ”

ദീപ : ” കർത്താവെ നീ സീരിയസ് ആണോ ”

ലിയോണ : ” ആണ് ”

ആര്യ : ” എടി നിനക്ക് വട്ടുണ്ടോ ”

 

ലിയോണ : ” നിനക്കൊക്കെ ആണ് വട്ട്. പൊക്കവും വണ്ണവും നോക്കിയാൽ ഒക്കെയേ നിനക്കൊക്കെ പ്രേമം വരൂ. എനിക്ക് ജയ് നെ ഇഷ്ടാ. മനസിന് അവന്റെ അത്ര സൗന്ദര്യം വേറെ ആർക്കും ഞാൻ കണ്ടിട്ടില്ല ”

 

ആര്യ : ” അയ്യടി മനസ്സിന് സൗന്ദര്യം….. എടി മറ്റത് എന്തെങ്കിലും വേണ്ടേ ”

ലിയോണ : ” നോക്കിയില്ല. ഇനി പാന്റൂരി അളവെടുത്ത് നോക്കിയിട്ടാണോ പുല്ലേ നീയൊക്കെ പ്രേമിക്കുന്നത് ”

ആര്യ : ” അതില്ല പക്ഷെ ആളിനെ കണ്ടാൽ അറിയാമല്ലോ ”

 

ലിയോണ : ” എന്റെ പൊന്ന് എടി നിന്റെ കെട്ടിയോനെ ഒന്നും അല്ലല്ലോ ഞാൻ പ്രേമിക്കുന്നെ. ഒന്ന് എഴുന്നേറ്റു പോയെ അവിടുന്ന്. ഉപദേശം വേണോങ്കിൽ ഞാൻ ചോദിച്ചോളാം ”

 

ആര്യ : ” ഓ ഞങ്ങൾ പോണു വാടി ദീപേ ഇവളോട് എന്ത് പറയാൻ ”

ലിയോണ : ” ഓ ”

 

സത്യത്തിൽ എല്ലാം കേട്ടപ്പോൾ എന്റെ ഇടനെഞ്ചിൽ ബാന്റടിമേളവും തായമ്പകയും നാസിക് ഡോളും എല്ലാം ഒന്നിച്ചു കൊട്ടി. ലിയോണയോട് അങ്ങോട്ട്‌ ഒരു അട്ട്രാക്ഷൻ എനിക്ക് തോന്നിയിരുന്നു പക്ഷെ അത് പ്രണയം ആണോ എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ ഇങ്ങനെ സംശയിച്ചു നിക്കുമ്പോൾ ആണ് അവളുടെ ഈ സംസാരം കേട്ടത്. ആദ്യമായിട്ടാണ് ഒരു പെണ്ണിന് എന്നോട് ഇഷ്ടം ഉണ്ടെന്ന് ഞാൻ അറിയുന്നത്. ഇതിന് മുൻപ് ഒരു പെണ്ണും ഒരു നോട്ടം കൊണ്ട് പോലും എനിക്ക് ഒരു സൂചന പോലും തന്നിട്ടില്ല. എന്റെ ജീവിതത്തിൽ ഉള്ള എല്ലാ പെണ്ണുങ്ങളും രണ്ട് വികാരം മാത്രമേ എന്നോട് പുലർത്തിയിട്ടുള്ളു. ഒന്ന് പുച്ഛം രണ്ടാമത്തേത് സിമ്പതി. ആദ്യം ആയിട്ടാ ഒരു പെണ്ണിന് എന്നോട് പ്രണയം.

Leave a Reply

Your email address will not be published. Required fields are marked *