ലൈല, ലിയോണ, അലീഷ [Jon snow]

Posted by

ലിയോണ ചിരിച്ചു കൊണ്ട് ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്ത് ഓടിച്ചു പോയി.

 

ഞാൻ അവളെ യാത്രയാക്കി തിരിച്ചു വീട്ടിൽ കയറിയിട്ട് ഒന്ന് തുള്ളിച്ചാടി.

ഒരു പെണ്ണിനോട് ആത്മവിശ്വാസത്തോടെ സംസാരിക്കാൻ മടിച്ചു നിന്ന, കല്യാണം കഴിക്കാൻ പെണ്ണിനെ കിട്ടുമോ എന്ന് ഭയന്നിരുന്ന ആ പഴയ ജയ് അല്ല ഞാൻ. എത്ര പെട്ടെന്നാണ് ലിയോണ എന്ന മാലാഖ എന്റെ ജീവിതത്തിലേക്ക് വന്നത്. ദൈവം ഉണ്ട്.

 

അവളുടെ വീട്ടിലേക്ക് പോകുമ്പോൾ അവളുടെ അമ്മയെ കൂടി ഇമ്പ്രെസ്സ് ചെയ്യണം. നല്ല ഡ്രസ്സ്‌ ഒക്കെ ഇട്ട് പോകണം എന്നൊക്കെ ഞാൻ കണക്ക് കൂട്ടി.

 

പക്ഷെ ഒരല്പം കഴിഞ്ഞപ്പോൾ എനിക്ക് കലശലായ ഒരു തുമ്മൽ വന്നു. ഞാൻ നിർത്താതെ തുമ്മി. 10-20 തുമ്മൽ തുമ്മിയിട്ടും തുമ്മൽ നിർത്താൻ പറ്റുന്നില്ല.

 

കടലിൽ പോയി നനഞ്ഞതാണ് പ്രശ്നം എന്ന് എനിക്ക് തോന്നി. അതുപോലെ ചെറിയ തലവേദനയും ആകെ ഒരു കുളിരും തോന്നി. എന്തോ പനി വരാൻ പോകുന്നത് പോലെ.

 

ഞാൻ ഒരു ബാം എടുത്ത് നെറ്റിയിലും നെഞ്ചിലും കഴുത്തിലും പുരട്ടി. എന്നിട്ട് ഫാൻ പോലും ഇടാതെ കേറി പുതച്ച് മൂടി കിടന്നു. ചൂടേറ്റ് വിയർത്തു കുളിച്ചാൽ ചിലപ്പോ ഇതങ്ങു മാറും.

 

ഏകദേശം എട്ട് മണി ആയപ്പോൾ ഞാൻ ഉണർന്നു. അപ്പോളും എനിക്ക് ഭയങ്കര തലവേദന. എങ്ങനെ ആണ് ലിയോണയുടെ വീട്ടിൽ പോവുക. വരില്ല എന്ന് വിളിച്ചു പറഞ്ഞാലോ. എന്നാലും അവളുടെ അമ്മയൊക്കെ കാത്തിരിക്കും എന്ന് പറയുമ്പോൾ പോകാതിരിക്കാനും പറ്റില്ലല്ലോ. പക്ഷെ തല വെട്ടി പിളരുന്ന പോലെ. എഴുന്നേറ്റു നടക്കാൻ വയ്യ. പിന്നെ എങ്ങനെ ആണ് പോവുക. വരില്ല എന്ന് വിളിച്ചു പറയാം അതാണ് നല്ലത്.

 

ഞാൻ ലിയോണയെ വിളിക്കാൻ ഫോൺ എടുത്തപ്പോൾ ആണ് അവളുടെ രണ്ട് മിസ് കാൾ കിടക്കുന്നത് കണ്ടത്. ഞാൻ പെട്ടെന്ന് അങ്ങോട്ട് വിളിക്കാൻ തുടങ്ങിയതും അവളുടെ കാൾ ഇങ്ങോട്ട് വന്നു. ഞാൻ ഉടനെ തന്നെ എടുത്തു.

 

ലിയോണ : “ഹലോ കണ്ണേട്ടാ എന്താ ഫോൺ എടുക്കത്തെ. എട്ട് മണി ആയി പെട്ടെന്ന് വാ ”

 

ഞാൻ : ” അത് ലിയാ… എടി എനിക്ക് വരാൻ വയ്യ ”

 

ലിയോണ : ” ദേ ഇതെന്താ ഇപ്പോൾ ഇങ്ങനെ പറയുന്നേ. അമ്മ ഇവിടെ ബിരിയാണി ഒക്കെ ഉണ്ടാക്കി വച്ചിട്ടുണ്ട് പെട്ടെന്ന് വാ ”

Leave a Reply

Your email address will not be published. Required fields are marked *