ഞാൻ : ” അല്ലാ ഞാൻ….. ”
അമ്മ : ” ഹാ സാരമില്ല മോനെ അമ്മയ്ക്ക് മനസിലാകും. ഇനിയു സമയം ഉണ്ടല്ലോ. മോൻ തീർച്ചയായും പിന്നെ ഒരു ദിവസം വരണം കേട്ടോ. അമ്മ കാത്തിരിക്കും. ”
ഞാൻ : ” എന്നാ ശെരി അമ്മേ. ”
അമ്മ :” ഓക്കേ മോനെ അമ്മ വയ്ക്കുവാ ”
അവിടുന്നു ഫോൺ കട്ടായി. എനിക്ക് അങ്ങോട്ട് പോയാൽ കൊള്ളാം എന്ന് തോന്നിയെങ്കിലും ശരീരം ആകെ തളർന്നു പോയിരുന്നു. തളർച്ചയിൽ ഞാൻ ആകെ അവശൻ ആയിട്ട് ഉറങ്ങിപ്പോയി.
രാവിലെ എഴുന്നേറ്റപ്പോൾ പനി പമ്പ കടന്നു. മാത്രമല്ല എനിക്ക് നല്ല ഉന്മേഷം തോന്നി. ഞാൻ പെട്ടന്ന് കുളിച്ചു റെഡി ആയി. രണ്ട് ബ്രെഡ് മൊരിച്ചെടുത്തു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ലിയോണയുടെ ഒരു മിസ് കോൾ. അവളുടെ ഒരു മെസ്സേജും ഉണ്ട്. ഞാൻ മെസ്സേജ് തുറന്നു വായിച്ചു. എനിക്ക് വല്ലാതെ ആയിപ്പോയി.
*/എന്നെ ഇന്ന് കാത്ത് നിക്കേണ്ട. ഓഫീസിലേക്ക് തനിയെ പോയ്കൊള്ളു */
ഇതായിരുന്നു ലിയോണ അയച്ച മെസ്സേജ്. സാധാരണ ഇപ്പൊ എല്ലാ ദിവസവും അവളുടെ ബൈക്കിൽ ആണ് ഞാൻ ഓഫീസിൽ പോകുന്നതല്ലോ. ഇന്ന് ഇപ്പോൾ അവൾക്ക് എന്ത് പറ്റി. ഇന്നലെ അവളുടെ വീട്ടിൽ ചെല്ലാഞ്ഞത് കൊണ്ട് പിണങ്ങിക്കാനും പെണ്ണ്. എന്നാലും എനിക്ക് പനി ആണെന്ന് അറിഞ്ഞിട്ട് ഇത്ര സില്ലി കാര്യത്തിന് ഇങ്ങനെ പിണങ്ങുമോ. പെണ്ണുങ്ങളോട് അധികം ഇടപെടാത്തത് കൊണ്ട് എനിക്ക് അവരുടെ സ്വഭാവത്തെ പറ്റി വലിയ ധാരണ ഇല്ല.
ഇങ്ങനെയാണോ പെണ്ണുങ്ങൾ? ആവോ. എന്തായാലും ഓഫീസിൽ ചെന്നിട്ട് എന്തൊക്കെ പറഞ്ഞയാലും പിണക്കം മാറ്റി എടുക്കണം കാരണം ആദ്യമായിട്ടാണ് ഒരു പെണ്ണ് ഇങ്ങോട്ട് വന്നിട്ട് ഇഷ്ടം പറയുന്നത്. ആദ്യമായിട്ടാണ് എന്നെ കളിയാക്കാത്ത ഒരു പെണ്ണിനെ കാണുന്നത്. അവളെ അങ്ങനെ വിട്ടു കളയാൻ പറ്റില്ലാലോ.
ഞാൻ അന്ന് ഒരു ഓട്ടോ പിടിച്ചു ഓഫീസിലേക്ക് ചെന്നു. പതിവ് പോലെ എല്ലാവരും വന്നിട്ടുണ്ട്. ഞാൻ ലിയോണായുടെ ക്യാബിനിൽ നോക്കിയപ്പോൾ അവൾ വന്നിട്ടില്ല. സമയം ആകുന്നതേ ഒള്ളു. എന്തായാലും വരുമ്പോൾ തന്നെ അവളോട് കെഞ്ചിയാണെങ്കിലും പിണക്കം മാറ്റണം. ഞാൻ കുറച്ച് നേരം കാത്ത് നിന്നിട്ടും അവളെ കണ്ടില്ല.
അവൾ ഇനി ഇന്ന് ലീവ് ആണോ. ഓഫിസ് ടൈം തുടങ്ങാറായി. ഞാൻ ഫോൺ എടുത്ത് അവളെ ഒന്നുകൂടി വിളിച്ചു.