ലിയോണ അപ്പോൾ തന്നെ എംഡിയുടെ അടുത്ത് ചെന്നു.
ലിയോണ : ” സോറി സാർ ഇത് എന്റെ ജോലിയുടെ ഭാഗം ആയിട്ടാണെങ്കിലും നിങ്ങളെ ഒക്കെ പറ്റിക്കേണ്ടി വന്നു. സോറി ഫോർ എവെരിതിങ് ”
എംഡി : ” ഏയ് അതൊന്നും സാരമില്ല. നിയമവും സുരക്ഷയും ആണ് എല്ലാത്തിനും പ്രധാനം. ”
പോലിസ് : ” സാർ ഇയാളെ എന്നാൽ ഞങ്ങൾ ഇയാളെ കൊണ്ടുപോകുന്നു. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കുക വേറെ വഴിയില്ല ”
അവർ ഗ്ലികേഷിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. ലിയോണ എന്നെ ഒന്ന് നോക്കി. ഞാൻ അവളെയും നോക്കി. അവൾ ചിരിച്ചു. ഞാൻ എങ്ങനെയോ ചിരിച്ചെന്ന് വരുത്തി.
അവർ കടന്നു പോയിട്ടും ഞാൻ അസ്ത്രപ്രജ്ഞൻ ആയി കുറച്ച് നേരം നിന്നു പോയി.
എംഡി : ” ജയ് എന്ത് പറ്റി. ക്യാബിനിലേക്ക് പോകുന്നില്ലേ ”
ഞാൻ : ” യെസ് സാർ പോകുവാ ”
ഞാൻ പെട്ടെന്ന് ക്യാബിനിൽ കയറി.
എന്റെ ചിന്തകൾ പല രീതിയിൽ ആയിരുന്നു. അന്ന് എന്റെ വീട്ടിൽ വച്ചു പല തവണ അവൾ ഒരു രഹസ്യം പറയാൻ തുണിഞ്ഞത് ഞാൻ ഓർത്തു. ഒരു പക്ഷെ ഇതായിരിക്കും അവൾ പറയാൻ വന്നത്. പിന്നെ ജോലിയുടെ രഹസ്യ സ്വഭാവം കൊണ്ടായിരിക്കും എന്നോട് പോലും പറയാതെ ഇരുന്നത്. എന്നാലും ലിയോണ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ അല്ലെ ഇവിടെ നിന്ന് ഇറങ്ങി പോയത്. അവളുടെ വെറും ഒരു നേരംപോക്ക് ആയിരുന്നോ ഞാൻ……
മുൻപ് പെൺകുട്ടികൾ എന്നെ മൈൻഡ് ചെയ്യില്ലായിരുന്നു. ഇപ്പോൾ എന്നെ ഉപയോഗിച്ച് വലിച്ചെറിയുകയാണോ. ഒരു തരത്തിലും ലിയോണയ്ക്ക് എന്നോട് പ്രണയം തോന്നേണ്ട കാര്യമില്ല. എനിക്ക് അവളെക്കാൾ കൂടുതൽ ഉണ്ടായിരുന്നത് കൃത്യമായി ജോലി ചെയ്യുന്നു എന്ന ക്വാളിറ്റി മാത്രമാണ്. അവൾ പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ഒക്കെ ഉണ്ടെന്ന് പറയുമ്പോൾ അവൾ എന്നേക്കാൾ എത്രയോ വലിയ ജോലി ആണ് ചെയ്യുന്നത്. അപ്പോൾ അവളെ മോഹിക്കാൻ എനിക്ക് എന്ത് അവകാശം. അവളുടെ മുന്നിൽ ഞാൻ തീരെ ചെറുതാണ്.
ഇപ്പോളത്തെ പെൺകുട്ടികൾ ഒക്കെ ഒരാളോട് മാത്രം ലൈംഗികത ഒതുക്കാൻ താല്പര്യം ഇല്ലാത്തവർ ആണ്. അത് ഒരു തെറ്റാണ് എന്ന് എനിക്ക് അഭിപ്രായമേ ഇല്ല. അതൊക്കെ ഓരോ വ്യക്തിയുടെയും ഇഷ്ടം. ഒരുപക്ഷെ ലിയോണയും അങ്ങനെ ആയിരിക്കും. എന്നെ ഒരു ബോയ്ഫ്രണ്ട് ആയിട്ട് കണ്ടു കാണും. ജീവിതം മുഴുവൻ ഒരു ഭർത്താവ് ആക്കാൻ അവൾക്ക് തോന്നിക്കാണില്ല. അങ്ങനെ ആണെങ്കിൽ എനിക്ക് അവളുടെ ജീവിതത്തിൽ ഇനി എന്തെങ്കിലും സ്ഥലം ഉണ്ടാവാൻ സാധ്യത ഇല്ല.