ലൈല, ലിയോണ, അലീഷ [Jon snow]

Posted by

പെട്ടെന്ന് വൈകുന്നേരം ആയി. നിങ്ങൾക്ക് അറിയാമല്ലോ നമ്മൾ ഒരു കാര്യയത്തിൽ പൂർണ്ണ മനസ്സോടെ മുഴുകി ഇരുന്നാൽ സമയം പോവുന്നത് അറിയില്ല എന്ന്. അങ്ങനെ വളരെ വേഗം വൈകുന്നേരം ആയി. ഓഫീസിൽ നിന്ന് എല്ലാവരും പോകാൻ വേണ്ടി ഞാൻ കാത്തിരുന്നു. മറ്റുള്ളവരെ കാണാനോ അവർ എന്നെ നോക്കി ചിരിച്ചാൽ തിരിച്ച് ഒരു പുഞ്ചിരി കൊടുക്കാനോ എനിക്ക് അന്നേരം സാധിക്കില്ലായിരുന്നു. എല്ലാവരും പോകുന്ന സമയം കഴിഞ്ഞിട്ടാണ് ഞാൻ അന്ന് ഇറങ്ങിയത്.

 

നടന്ന് അടുത്തുള്ള ജംഗ്ഷനിൽ പോയി ഒരു ഓട്ടോ പിടിച്ചു ഞാൻ വീട്ടിലേക്ക് പോയി. എന്നത്തേയും പോലെ കുളിച്ചു ഞാൻ രാത്രിയിലേക്ക് ഒരു രണ്ട് ഓംലറ്റ് ഉണ്ടാക്കാം എന്ന് കരുതി. ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് വായിക്കുന്ന ശീലം എനിക്ക് ഉണ്ട്. വെറുതെ ഓരോന്ന് ആലോചിക്കേണ്ട എന്ന് കരുതി ഞാൻ ഒരു പുസ്തകം എടുത്തു വച്ചു വായിച്ചു. പാമില എന്ന നോവൽ ആയിരുന്നു അത്.

 

അല്പസമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിച്ചു. ഞാൻ നോക്കിയപ്പോൾ ലിയോണ തന്നെയാണ്. ഞാൻ ഫോൺ എടുക്കാതെ മാറ്റി വച്ചു.

 

വീണ്ടും ഫോൺ അടിച്ചു. ഞാൻ എടുക്കേണ്ട എന്ന് തന്നെ കരുതി. പിന്നെ ഞാൻ കരുതി ഇപ്പോൾ വരാൻ പോകുന്നത് എനിക്ക് വിഷമം ഉള്ള വാർത്തയാണെങ്കിൽ എത്ര നാൾ ഞാൻ അത് കേൾക്കാതെ നീട്ടി വയ്ക്കും. അത്രയും നാൾ അടുത്ത നിമിഷം ആ ദുഖവാർത്ത ഞാൻ അറിയും എന്ന വീർപ്പുമുട്ടലിൽ കഴിയുകയും ചെയ്യണം. ഒടുവിൽ ഞാൻ ഫോൺ എടുക്കാൻ തീരുമാനിച്ചു. എന്നാൽ അപ്പോളേക്കും ഫോൺ അടിച്ചു നിന്നു.

 

അടുത്ത വിളിക്ക് എന്തായാലും ഫോൺ എടുക്കുക തന്നെ. എന്നാൽ പിന്നെ വിളി ഒന്നും ഉണ്ടായില്ല. ഞാൻ പുസ്തകവായനയിലേക്ക് തിരിഞ്ഞു. ഞാൻ അതിൽ തന്നെ മുഴുകി. ഏകദേശം ഒന്നൊന്നര മണിക്കൂർ കഴിഞ്ഞു. സമയം ഏഴര മണി ആയി. ഫോൺ വീണ്ടും അടിച്ചു. ലിയോണ തന്നെയാണ്.

ഞാൻ ഫോൺ എടുത്തു.

ലിയോണ : ” ഹെലോ ”

ഞാൻ : ” ഹലോ ”

ലിയോണ : ” കണ്ണേട്ടാ എന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് ”

ഞാൻ : ” അത്…. അത് പിന്നെ തിരക്കായി പോയി ”

ലിയോണ : ” പിന്നെ തിരക്ക്. വീട്ടിൽ വെറുതെ ഇരിക്കുവല്ലേ. എന്നിട്ട് എന്നെ തിരിച്ചു വിളിച്ചു കൂടിയില്ല ”

ഞാൻ : ” അത്……. ലിയോണ എന്തിനാണ് വിളിച്ചത് എന്ന് പറയൂ ”

ലിയോണ : ” എന്തിനാണ് വിളിച്ചതെന്നോ. എനിക്ക് കണ്ണേട്ടനെ വിളിക്കാൻ കാരണം വല്ലതും വേണോ ”

എന്റെ ഭാഗത്ത്‌ മൗനം ആയിരുന്നു

ലിയോണ : ” എനിക്കറിയാം കണ്ണേട്ടന് എന്നോട് ദേഷ്യം ആയിരിക്കും. അത് പിന്നെ എന്റെ ജോലി അത്രയും രഹസ്യം ആയത് കൊണ്ടല്ലേ കണ്ണേട്ടനോട് ഞാൻ അത് പറയാഞ്ഞത്. എന്നോട് ഒന്ന് ക്ഷമിക്ക് ഇഷ്ടാ ”

ഞാൻ : ” ഏയ് എനിക്ക് പ്രശ്നം ഒന്നുമില്ല ”

Leave a Reply

Your email address will not be published. Required fields are marked *