ഞാൻ ആസ്വദിച്ച് കഴിച്ചു. എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
ലൈല : ” എരിവുണ്ടോ ”
ഞാൻ : ” അല്ല അമ്മേ….. ഒരുപാട് നാളായി ഇങ്ങനെ…… എനിക്ക് ഇപ്പൊ ആരൊക്കെയോ ഉണ്ടെന്നൊക്കെ തോന്നുവാ…. ഞാൻ അനാഥനല്ലെന്നൊക്കെ തോന്നുവാ….. ”
അമ്മ ഒരല്പം സന്തോഷത്തോടെയും ഒരല്പം വിഷമത്തോടെയും എന്നെ നോക്കി. ശേഷം അവർ ഒരു ഉരുള ഉരുട്ടി എന്റെ നേരെ നീട്ടി.
ഞാൻ അത്ഭുതത്തോടെ അമ്മയെ നോക്കി.
ലൈല : ” കഴിച്ചോടാ…. അമ്മയല്ലേ തരുന്നത് ”
ഞാൻ അമ്മയുടെ ഉരുള വായിൽ വാങ്ങി. സന്തോഷത്തോടെ ഞാൻ കഴിച്ചു.
ചിക്കനും ബീഫും പിന്നെ മോര് കാച്ചിയത്തുമൊക്കെ ആയപ്പോൾ മിതാഭോജിയായ ഞാൻ മൃഷ്ടാന്നഭോജിയായി മാറി. എത്ര വേണമെങ്കിലും വിളമ്പി താരനായി ഒരമ്മയും.
ഞാൻ കൈകഴുകി തിരിഞ്ഞപ്പോൾ എനിക്കൊരു ടവൽ ആയി അമ്മ നിൽക്കുന്നുണ്ടായിരുന്നു.
ഞാൻ : ” അമ്മേ….. എന്താ രുചി…. ഇത്രയും നല്ല ഭക്ഷണം ഈ അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല. ”
ലൈല : ” ആണോ… എന്നാൽ എന്നും ഇനി മോൻ ഇങ്ങോട്ട് വാ. ഞാൻ എന്നും ഉണ്ടാക്കി താരാമല്ലോ ”
ഞാൻ : ” ഓ… എന്തായാലും ഇന്ന് ഇച്ചിരി കഴിച്ചത് കൂടിപ്പോയി. വയറ് പൊട്ടുമെന്ന് തോന്നുന്നു ”
ലൈല : “മോൻ എന്നാൽ പോയി വിശ്രമിക്ക് അമ്മ പാത്രം ഒക്കേ കഴുകിയിട്ടു വരാം ”
ഞാൻ ഹാളിലെ സോഫയിൽ വന്ന് ഇരുന്നു. വയറ് ബ്ലും എന്ന് പറഞ്ഞ് വീർത്തു. ഞാൻ കുറച്ച് നേരം വിശ്രമിക്കാം എന്ന് വിചാരിച്ചു.
അമ്മ അപ്പോളേക്കും പാത്രങ്ങൾ ഒക്കെ കഴുകി അടുക്കള ഒതുക്കി എന്റെ അടുത്തേക്ക് വന്നു. എന്റെ അടുത്ത് സോഫയിൽ ഇരുന്ന അമ്മ എന്റെ തോളിലൂടെ കയ്യിട്ടു എന്റെ തല അവരുടെ ദേഹത്തേക് ചായ്ച്ചു.
ലൈല : ” ഉറങ്ങണോ ”
ഞാൻ : “വേണ്ട അമ്മേ. ഇങ്ങനെ ഇരിക്കണം കുറച്ച് നേരം ”
അമ്മ എന്റെ പിൻകഴുത്തിലും താടിയെല്ലിലും മെല്ലെ തടവി തന്നു.