ലൈല, ലിയോണ, അലീഷ [Jon snow]

Posted by

 

ദൈവമേ ആറ് അടി ഉയരവും പത്ത് എഴുപത് കിലോ ഭാരവും, ബുള്ളറ്റ് ഓടിച്ചു നടക്കുകയും ഉണ്ടെന്നേ ഒള്ളു ഇവളുടെ മനസ്സ് എത്ര കുട്ടിത്തം നിറഞ്ഞതാണ് എന്ന് ഞാൻ അത്ഭുതപ്പെട്ടു.

 

ഞാൻ : ” ഹ താൻ പിണങ്ങല്ലേ ”

ലിയോണാ : ” എനിക്ക് പിണക്കൊന്നുമില്ല ”

ഞാൻ : ” എന്നാ ഒന്ന് രുചിച്ചു നോക്കുന്നോ ”

ലിയോണ : ” എന്ത് “. എന്റെ പ്ലേറ്റിൽ എന്തെങ്കിലും സ്പെഷ്യൽ ഉണ്ടോ എന്ന് ലിയോണ നോക്കി.

 

ഞാൻ : ” ഫുഡ്‌ ഒന്നും അല്ല. നേരത്തെ ഇഷ്ടം ആണെന്ന് പറഞ്ഞല്ലോ ഒരു സാധനം……. എന്റെ ബോഡി. ”

ലിയോണ : ” പോടാ പട്ടി “… അവൾ എന്നെ നോക്കി കൊഞ്ഞനം കുത്തി.

സത്യത്തിൽ ആദ്യമായിട്ടാണ് ലിയോണ എന്നെ പേര് അല്ലാതെ എടാ പോടാ എന്ന് വിളിക്കുന്നത്. അവിടം മുതൽ ഞങ്ങളുടെ സൗഹൃദം വേറെ തലത്തിലേക്ക് ഉയരുക ആയിരുന്നു.

 

ലിയോണ : ” ഇന്ന് വൈകിട്ട് എന്താ പരിപാടി ”

ഞാൻ : ” ഇന്നെന്നല്ല ഒരു വൈകുന്നേരവും ഒരു പരിപാടിയും ഇല്ലാത്ത ഒരുത്തൻ ആണ് ഞാൻ ”

 

ലിയോണ : ” എന്നാൽ നമുക്ക് ഇന്ന് ബീച്ചിൽ പോയാലോ ”

ഞാൻ : ” അതിനെന്താ പൊയ്ക്കളയാം ”

ഞങ്ങൾ അങ്ങനെ മിണ്ടിയും പറഞ്ഞും ഭക്ഷണം കഴിച്ച് എഴുന്നേറ്റു.

 

ഞങ്ങൾ ക്യാബിനിലേക്ക് നടന്നു പോയ്കൊണ്ടിരുന്നപ്പോൾ ഞങ്ങൾക്ക് എതിരെ രണ്ടു പേര് നടന്നു വരുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓഫീസിൽ ഉള്ള അർജുനും സതീഷും ആയിരുന്നു അത്. അവർ നടന്ന് ഞങ്ങളുടെ അടുത്ത് എത്തിയപ്പോൾ

അർജുൻ : ” എങ്ങോട്ടാ അമ്മയും മോനും കൂടെ ”

 

പറഞ്ഞ് കഴിഞ്ഞിട്ട് അർജുൻ ഒന്ന് ആക്കി ചിരിച്ചു. എന്നാൽ സതീഷ് അസ്വസ്ഥതയോടെ അർജുൻ നെ നോക്കി. ഞാൻ അത് കേട്ട് ഒന്ന് ചൂളി പോയി. എന്നാൽ ലിയോണ ഒരു പുച്ഛിച്ച ചിരി ചിരിച്ചു.

 

ലിയോണ : ” നിന്റെ അച്ഛന്റെ രണ്ടാം കെട്ടിന്. എന്താ നീയും പോരുന്നോ ”

Leave a Reply

Your email address will not be published. Required fields are marked *