ഞങ്ങൾ പാലക്കാട് വരെ പോയി എന്നും പറഞ്ഞു അവൾ തടി ഊരി. ഇത് കേട്ടപ്പോൾ സമാധാനമായല്ലോ ന്റെ വാപ്പച്ചിക്കു എന്നും പറഞ്ഞു, ഞാൻ അകത്തേക്ക് നടന്നു. വാപ്പച്ചിയോട് ഞാൻ അവള് പല്ലു പോലും തേച്ചിട്ടില്ല എന്ന് പറഞ്ഞതും, പുള്ളി പോയി പുതിയ ബ്രഷും ടങ് ക്ലീനറുമായി കൊണ്ട് വന്നു. ഞാനും ഷാനിയും പുറത്തേക്കിറങ്ങി പൈപ്പിന് അടുത്തേക്ക് പോയി. പല്ലൊക്കെ തേച്ചു വന്നതും ഉമ്മച്ചി കാപ്പിയുമായി വന്നു. കാപ്പി വാങ്ങി കുടിച്ചതും, ഉമ്മച്ചി അവളോട് കുളിച്ചു വന്നിട്ട് റസ്റ്റ് എടുക്കാമെന്ന് പറഞ്ഞു.
അവളേം കൂട്ടി അവരുടെ റൂമിലേക്ക് പോയി. ഞാൻ എന്റെ റൂമിലേക്ക് പോയി, നേരെ കുളിക്കാൻ കയറി. കുളിച്ചു വന്നപ്പോൾ ഉമ്മച്ചി ഉണ്ട് ഇത്തയുടെ തലയിൽ എണ്ണ ഒക്കെ തേച്ചു കൊടുത്തിരുന്ന പോലെ ഷാനിയുടെ തലയിലും എണ്ണ തേച്ചു കൊണ്ടിരിക്കുന്നു. എനിക്കതു കണ്ടപ്പോൾ ശരിക്കും സന്തോഷമായി, ഞാൻ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ, എന്റെ കമന്റ് കേട്ടതും വാപ്പച്ചി എന്നെ അവിടുന്ന് ഓടിച്ചു വിട്ടു. ഞാൻ ഉമ്മറത്ത് പോയി ഇരുന്നു കൊണ്ട് പേപ്പർ നോക്കുമ്പോൾ ഒരു പ്രോപ്പർട്ടി വിൽക്കാനുണ്ടെന്നു കാണുന്നത്, ആ നമ്പറിൽ വിളിച്ചു നോക്കി ഒരു സ്ത്രീ ഫോൺ എടുത്തു.
പൊന്നാനിയിൽ ആണ് സ്ഥലം, കാണാൻ ചെല്ലാൻ പറഞ്ഞു വിലയെ കുറിച്ച് പിന്നീട് സംസാരിക്കാം എന്നും പറഞ്ഞു അവർ ഫോൺ വച്ചു. ഞാൻ ഗോപിയേട്ടനോട് പറഞ്ഞപ്പോൾ നാളെ പോകാമെന്നു പറഞ്ഞു. കുളിച്ചു നേരം കഴിഞ്ഞപ്പോൾ എണ്ണയിൽ കുളിച്ചൊരാൾ എന്നെയും നോക്കി ഹാളിൽ നിൽക്കുന്നു. ഷാനി വാപ്പച്ചിയുടെ ടീഷർട്ടും ഉമ്മയുടെ പാവാടയുമാണ് ഉടുത്തിരിക്കുന്നത്.
ഞാൻ ഹാളിലേക്ക് ചെല്ലാൻ നിന്നപ്പോൾ വാപ്പച്ചി അടുക്കളയിൽ നില്ക്കുന്നത് കണ്ട ഞാൻ നേരെ പുറത്തേക്കിറങ്ങി. വാപ്പച്ചി ഒരു ലിസ്റ്റുമായി വന്നു, സൂപ്പർമാർക്കറ്റിൽ പോകാൻ ഉള്ള പണി ആയിരുന്നു. അന്ന് ഉച്ചക്ക് ഉമ്മച്ചിയുടെ സ്പെഷ്യൽ ബിരിയാണി ഷാനിയെ കൂട്ടി വാപ്പച്ചിയും ഉമ്മച്ചിയും ഞാനും കൂടെ അവളുടെ വീട്ടിലേക്കു പോയി. എല്ലാവരേം കണ്ടു അവിടെ നിന്ന് ഇറങ്ങുമ്പോൾ ആണ് ഇക്ക വിളിക്കുന്നത്. സജിനയെ വിളിച്ചു ഫോൺ എടുക്കുന്നില്ല, ഒന്ന് വിളിച്ചു നോക്കാൻ പറയുന്നത്.
വാപ്പച്ചിയും ഞാനും മാറി മാറി വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല . അവളുടെ വാപ്പയുടെ നമ്പർ ഓഫ് ആയിരുന്നു. വാപ്പച്ചി എന്നോട് അവരുടെ വീട്ടിലേക്കു വണ്ടി വിടാൻ പറഞ്ഞു. എന്തായാലും ഒരു മണിക്കൂറിനുള്ളിൽ ഞാൻ അവിടെ എത്തി. അവളുടെ വാപ്പ ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞതും ഉമ്മച്ചിയെ വീട്ടിൽ നിർത്തി ഞാനും വാപ്പച്ചിയും അങ്ങോട്ട് പോയി . സജിനയെ കണ്ടു കണ്ണുനീർ ഒട്ടിയിട്ടാണെന്നു തോന്നുന്നു കണ്ണുകൾ ചെറുതായിരുന്നു,