ശെരിക്കും ഒന്നും മിണ്ടാൻ ഒക്കത്തെ ഞാൻ ഇരിക്കുവായിരുന്നു ഞാൻ
“ഇനി കൈ കഴുകണ്ട ആവശ്യമില്ല.. എന്താ ക്ലീൻ നോക്കിക്കേ ” ചേച്ചി ചിരിച്ചു..
“ചേച്ചി പ്ലീസ്.. ഞാൻ അറിയാതെ.. കയ്യിലിരുന്ന ഭക്ഷണത്തിന്റെ ടേസ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമാ അതാ… വേറൊന്നും വിചാരിക്കല്ലേ… പ്ലീസ്.. I am really really സോറി ”
കൊള്ളാം.. നിനക്കിഷ്ടായോണ്ടാ അത് ആസ്വദിച്ച കഴിച്ചേ എന്ന ഞാനും മനസിലാക്കിയത്.. ഈ സോറി പറച്ചിൽ ഒക്കെ കേൾക്കുമ്പോഴാ വേറെന്തെങ്കിലും വിചാരിക്കാൻ തോന്നുന്നേ ”
“ഇല്ല ചേച്ചി.. ഞാൻ കരുതി.. ഒക്കെ leave itt ചേച്ചി..”
ഞങ്ങൾ ഇരുവരും കൈ ഒക്കെ കഴുകി വളരെ ഹാപ്പി ഓടെ വർക്ക് തുടർന്നു.. കാറിൽ പോകുന്ന വേളകളിൽ പാചകകാര്യവും ഫാമിലി കാര്യങ്ങളും ഒക്കെ സംസാരിക്കും.. അങ്ങനെ വീട്ടിലേക്കെത്തി.. ചേച്ചി ഇറങ്ങി.. ഹോം നേഴ്സ് ഞങ്ങൾക്ക് ചായ തന്നിട്ട് വീട്ടിലേക് പോയി.. ഞാൻ സോഫയിലിരുന്നു..
“It was a beautiful day chechi.. ഒരുപാട് സംസാരിക്കാനും ചേച്ചിയോട് കൂടുതൽ മിണ്ടാനും സാധിച്ചു.. I really like this time of my life..”
“ഞാൻ അല്ലേടാ താങ്ക്സ് പറയേണ്ടത്.. നീ ഇല്ലാരുന്നേൽ ഈ വീടൊക്കെ എനിക്ക് എത്ര പ്രയാസമായിരുന്നു ഇടപെടാൻ.. പകുതി വിവരങ്ങളും അവർ പറഞ്ഞ് തനത് നീ ചോദിക്കുന്ന കൊണ്ടാണല്ലോ..”
“ഈ നന്ദി പ്രകടനം ആവശ്യമില്ല ചേച്ചി ”
“അങ്ങനെ അല്ല മോനെ.. ഞാൻ വസ്തുത പറഞ്ഞതാ..”
ചേച്ചി എന്നേ ആദ്യമായ മോനെ എന്ന് വിളിക്കുന്നത്.. എനിക്ക് സത്യത്തിൽ ആ വിളി ഭയങ്കര സന്തോഷം തന്നു.. ഞാൻ ചിരിച്ചു
“എന്താടാ..”
“അല്ല എന്നേ മോനെ എന്നാദ്യമായ വിളിക്കുന്നെ.. കേട്ടപ്പോൾ ഒരു സന്തോഷം..”
“ഇഷ്ടമുള്ളവരെ നമുക്ക് അങ്ങനെ വിളിക്കാമല്ലോ.. പിന്നെ എന്റെ ലൈഫിലും ദുരിതങ്ങൾ അല്ലാതെ എനിക്ക് ഓർക്കാൻ അങ്ങനെ വലിയ കാര്യം ഒന്നുമില്ല.. So രാഹുൽ എനിക്ക് വേണ്ടി സ്പെൻഡ് ചെയ്ത ടൈം ഒക്കെ ചേച്ചിക്കും അത്രയും സ്പെഷ്യൽ ആണ്.. തകർന്ന് പോയിടത് നിന്ന് തിരിച്ചു കൊണ്ടുവന്നത് നീയും ഗീതേച്ചിയുമാണ്.. നിങ്ങൾ അല്ലാതെ ആരാടാ ഞങ്ങളുടെ ലൈഫിൽ ഏറ്റവും ഇമ്പോര്ടന്റ്റ്..”
“സത്യം പറയട്ടെ ഈ അടിപൊളി സാരി ഒക്കെ ഉടുത്ത്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ആയി സാരി ഉടുക്കുന്ന ചേച്ചി ആണ്.. ഇതൊരു മുഖസ്തുതി അല്ല.. ശെരിക്കും എനിക്ക് തോന്നിയതാ.. അങ്ങനൊക്കെ ഇരിക്കുന്ന ഈ സുന്ദരി ചേച്ചി ഈ ഒടുക്കത്തെ സെന്റിമെന്റ്സ് കാണിക്കുമ്പോഴാ ഒരു കുത്ത് വെച്ച് കൊടുക്കാൻ തോന്നുന്നത്.. ഇനി ആഴ്ച്ചക്ക് നാല് വട്ടം എന്നേം അമ്മേം പൊക്കി പറയുന്ന കേൾക്കാൻ എനിക്ക് വയ്യേ.. ഞാൻ പോണു ”
ചേച്ചി വായ പൊത്തി പിടിച്ച് ചിരിച്ചു..
“ഡാ പോകല്ലേ ജിബിൻ ചേട്ടനോട് എന്തെങ്കിലും മിണ്ടിയിട്ട് പോ ”
ഞാൻ അകത്തെ റൂമിൽ ചെന്നു.. ഇപ്പോൾ ചേട്ടന് ആയുർവേദിക് ചികിത്സ കൂടെ ഉണ്ട്.. സോ ആ റൂമിൽ കേറുമ്പോഴേ ആ മരുന്നുകളുടെ സ്മെൽ ആണ് അതെനിക്ക് പിടിക്കില്ല.. അതാ ഞാൻ അങ്ങനെ കേറി മിണ്ടാത്തത്.. ചേച്ചിയിടൊപ്പം ആ മുറിയിൽ കേറി..
ജിബിൻ ചേട്ടന് കാര്യമായ മാറ്റങ്ങൾ ഒന്നുമില്ല.. മെമ്മറി ലോസും ഉണ്ടായതിനാൽ ആരേം കൃത്യമായി അറിയില്ല.. കിടന്ന കിടപ്പ് തന്നെയാണ്.. ചേച്ചി എന്നാലും നടന്ന വിശേഷങ്ങൾ ഒക്കെ അദ്ദേഹത്തിന്റെ അടുത്തിരുന്നു പറയും..