ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Posted by

എന്റെ വീടിന്റെ അയലത്ത് വർഷങ്ങളായി താമസിച്ചിരുന്നവർ ആണ് സോമൻ ചേട്ടനും കുടുംബവും.. പട്ടാളക്കാരനായിരുന്ന ചേട്ടന്റെ മരണത്തിനു ശേഷം ഒരു വർഷം മുൻപാണ് ഷീജ ചേച്ചിയും (സോമൻ ചേട്ടന്റെ ഭാര്യ )മക്കളും അവരുടെ നാട്ടിലേക്ക് പോയത്.. സത്യത്തിൽ അദ്ദേഹത്തിന്റെ മരണവും പിന്നെ ഈ വീട് മാറ്റവും ഒക്കെ ഞങ്ങളുടെ ഫാമിലിയെയും മനസികമായി ഒരുപാട് ബാധിച്ചിരുന്നു.. അയല്പക്കം ആണെങ്കിലും ഒരു കുടുംബം എന്നപോലെ ജീവിച്ചവർ ആയിരുന്നു ഞങ്ങൾ.. എന്റെ അമ്മക്ക് തുല്യം തന്നെ ആരുന്നു എനിക്ക് ഷീജേച്ചിയും.. ഷീജേച്ചിയുടെ മൂത്ത മകൻ രമേശ്‌ എന്റെ കളിക്കൂട്ടുകാരനും.. നമ്മളുടെ കൂടെ എല്ലാത്തിനും ഒപ്പം ഉണ്ടായിരുന്ന ഒരു കുടുംബം പെട്ടെന്ന് അങ്ങ് പോകുമ്പോൾ അത് വല്ലാത്തൊരു വേദന ആണ് എന്ന്‌ ഞാൻ അന്ന് മനസിലാക്കി..അച്ചന്റെ മരണശേഷം വീണ്ടും അമ്മ ആയിടെ ആകെ മാനസികമായി തളർന്നപോലെ തന്നെ ആയിരുന്നു..ഞാൻ എന്റെ പരമാവധി ശ്രമങ്ങൾ എടുത്ത് അമ്മക്കുള്ളിലെ സന്തോഷം തിരിച്ചു കൊണ്ട് വരാൻ ശ്രമിച്ചു..

പിന്നെ നമ്മൾ മനുഷ്യർ ആണല്ലോ.. അതുകൊണ്ട് തന്നെ സ്വഭാവികമായും കാലം പതിയെ പതിയെ എല്ലാം മായ്ക്കുകയും മറക്കുകയും ചെയ്യാൻ പ്രേരിപ്പിക്കുമല്ലോ.. കാലത്തിനൊപ്പം ആ വിഷമങ്ങളെ ഒക്കെ അതിജീവിക്കാൻ അമ്മയ്ക്കും സാധിച്ചു..ഇപ്പോൾ ചില ഫോൺ വിളികളിലേക്ക് മാത്രം ഒതുങ്ങിയ ബന്ധം ആയി എന്നത് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം തന്നെയാണ്..

ഷീജേച്ചി പോയ ശേഷം 2മാസത്തോളം സമയമെടുത്തു പുതിയ ഒരാളെ കണ്ടെത്താനും അവർ ആ വീടൊടു കൂടി ആ സ്ഥലം വാങ്ങി.. ഇതിൽ ഒരു ബ്രോക്കറുടെ റോൾ എനിക്കുണ്ടായിരുന്നു.. പിന്നെ ഞാൻ കൈ വെക്കാത്ത മേഖലകൾ നാട്ടിൽ കുറവാണല്ലോ..

അങ്ങനെ പുതിയ അയൽക്കാർ എത്തിയിട്ട് ഇപ്പോൾ 1വർഷം ആവുന്നു.. ഈ നാട്ടിൽ തന്നെ ആയിരുന്നു അവർ മുൻപും.. മുന്നേ വാടകക്ക് ആയിരുന്നു താമസം ഇപ്പോൾ അതാണ്‌ വീടൊക്കെ വാങ്ങി മാറിയത്.. ജിബിൻ ചേട്ടനും ജീന ചേച്ചിയും അതാണ്‌ ഞങ്ങളുടെ പുതിയ അയൽക്കാരുടെ പേര്.. ജിബിൻ ചേട്ടൻ ഒരു പോളിസി ഏജന്റ് ആണ്.. ജീന ചേച്ചി ഹൌസ് വൈഫും..ചേച്ചിയാണ് ഈ കഥയിലെ നായിക…

അങ്ങനെ ഒരുപാട് സാമൂഹികമായി ഇടപെടുന്ന ഒരു ജീവിത രീതി ആയിരുന്നില്ല അവരുടേത്.. ജിബിൻ ചേട്ടൻ കണ്ടാൽ ചിരിക്കും എന്നോട് എന്തെങ്കിലും ഒക്കെ സംസാരിക്കും അത്രേ ഉള്ളൂ..ജീന ചേച്ചി ഒരു പക്കാ വീട്ടമ്മ.. ഭർത്താവിന്റെ കാര്യം നോക്കി വളരെ സൈലന്റ് ആയി ജീവിക്കുന്ന പ്രകൃതം.. ഒരു വർഷമായിട്ടും എന്നോട് വളരെ കുറച്ച് മാത്രമേ സംസാരിക്കൂ.. പക്ഷെ അമ്മയോട് നല്ല കമ്പനി ആണ്.. അമ്മയുടെ റിട്ടയേർമെന്റ് ലൈഫിലെ പുതിയ ചങ്ങാതി.. പണി ഒക്കെ തീർത്തിട്ട് ഒന്നുകിൽ അമ്മ അവിടെ പോകും അല്ലേൽ ജീന ചേച്ചി ഇവിടെ വന്നിരുന്നു കാര്യം പറയും…

രാവിലെ സെർകീട്ടിനിറങ്ങുന്ന ഞാൻ സത്യത്തിൽ ജീന ചേച്ചിയെ കാണാറേ ഇല്ല.. പക്ഷെ ചില അവധി ദിവസങ്ങളിൽ അല്ലേൽ ഞാൻ ഉച്ചക്ക് വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഇവരുടെ സംഭാഷണത്തിൽ കൂടാറുണ്ട്.. സംസാരത്തിൽ 90%വും അമ്മയാണ് മിണ്ടുന്നത്.. അത് കേൾക്കുകയും ചെറിയ വാക്കുകളിൽ ഉള്ള മറുപടിയും ആണ് ജീന ചേച്ചിയുടെ പതിവ്..

എന്നിരുന്നാലും അമ്മയെ ഇമ്പ്രെസ്സ് ചെയ്യുന്നതിൽ ജീന ചേച്ചി വിജയിച്ചു.. കാരണം അമ്മ അങ്ങനെ എല്ലാരോടും ഒരുപാട് സമയം ഇരുന്ന് മിണ്ടുന്ന ആളല്ല.. ഷീജ ചേച്ചിയോട് അല്ലാതെ അമ്മ ഇത്രയും സമയം താത്പര്യത്തോടെ സംസാരിക്കുന്നത് ജീന ചേച്ചിയോട് ആണ് ഞാൻ കണ്ടത്..

Leave a Reply

Your email address will not be published. Required fields are marked *