ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Posted by

ഒരു ദിവസം ഞാൻ “അമ്മക്ക് പുതിയ ഫ്രണ്ടിനെ ഭയങ്കര ഇഷ്ടയെന്നു തോന്നുന്നല്ലോ ” ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു

അമ്മ ചെറിയ ചിരിയോടെ “ജീനയാണോ.. ഒരു വർഷം ആയില്ലേ അവർ ഇവിടെ വന്നിട്ട് സോ ഈ പുതിയ ഫ്രണ്ട് എന്നുള്ള പ്രയോഗമെ തെറ്റാണ് ”

“അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ… എനിക്ക് നിങ്ങടെ കുശുമ്പ് സംസാരത്തെപറ്റി പറയാനാണല്ലോ നേരം. എനിക്ക് പാർട്ടി ഓഫീസിൽ പോകാനുണ്ട് “അമ്മ ഇനി ഞാൻ എന്ത് കൊണ്ട് കുത്തി ചോദിക്കും എന്നറിയാവുന്നത്കൊണ്ട് ഞാൻ പതുകെ സ്കൂട്ട് ആയി..

ജീന ചേച്ചിയെ ഞാൻ മനസിലാക്കിയ വെച്ച് പറയാൻ ആണെങ്കിൽ വെറും ഒരു പാവം സ്ത്രീ..38 വയസ്സ് ആണ് ജീന ചേച്ചിടെ പ്രായം.. കൃത്യമായി എങ്ങനെ അറിയാം എന്ന്‌ ചോദിച്ചാൽ പഞ്ചായത്തിലെ വോട്ടർ ലിസ്റ്റിലേക്ക് ഇവരുടെ പേര് മാറ്റാൻ പോയത് ഞാൻ ആയിരുന്നു ജിബിൻ ചേട്ടൻ അവശ്യപ്പെട്ടിട്ട്..

ചേച്ചി കാണാൻ നല്ല സുന്ദരി തന്നെ ആയിരുന്നു.. കുറച്ച് വണ്ണം ഒക്കെ ഉണ്ടെങ്കിലും മുഖത്തിന്‌ ചേരുന്ന വണ്ണമുള്ള സ്ത്രീ.. നിങ്ങൾ ഞാൻ ഇത്രേയൊക്കെ ശ്രദ്ധിച്ചോ എന്ന്‌ ചിന്തിച്ചു എന്നേ മോശക്കാരനാക്കി മനസിൽ ചിത്രീകരിക്കേണ്ട.. കുറച്ചൊക്കെ സൗന്ദര്യമുണ്ട് എന്ന്‌ തോന്നുന്നവരെ അത് ആണായാലും പെണ്ണായാലും നോട്ടീസ് ചെയ്യുമല്ലോ അങ്ങനെ ഉള്ള എന്റെ വിലയിരുത്തലുകൾ ആണ്..ഞാൻ ചേച്ചിയെ എന്നല്ല അങ്ങനെ ആരെയും ജീവിതത്തിൽ വേറെ ഒരു കണ്ണിൽ നോക്കിയിട്ടില്ലാരുന്നു.. പിന്നെ ചില കാരണങ്ങൾ കൊണ്ട് ജീന ചേച്ചിയെ എനിക്ക് കുറച്ച് കൂടെ റെസ്‌പെക്ട് ഉണ്ട്..

ചേച്ചിക്ക് മക്കൾ ഇല്ല.. അമ്മ പറഞ്ഞ് അതിന് കാരണവും എനിക്കറിയാം.. അന്നാണ് ചേച്ചിയോട് എനിക്ക് കൂടുതൽ ബഹുമാനം ഒക്കെ തോന്നിയത്..അവർ ഒരു കാൻസർ സർവൈവർ ആണ്.. ഗർഭപാത്ര സംബന്ധമായ എന്തോ ഒന്നായിരുന്നു അത്.. പക്ഷെ മറ്റുള്ളവരുടെ സഹതാപം തിരക്കുന്ന രീതിയിലുള്ള ഒരു മുഖഭാവവും ചേച്ചിയിൽ ഉണ്ടായിരുന്നില്ല.. ചിലപ്പോൾ ഒക്കെ ഞാൻ ചിന്തിക്കും ഒരു പക്ഷെ ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങൾ ഉള്ളോണ്ട് ആവും ഈ സാമൂഹികമായ ഇടപെടലിൽ നിന്ന് ചേച്ചി ഒക്കെ മാറി നിൽക്കുന്നത്..

പിന്നെ എനിക്ക് ബഹുമാനം തോന്നാൻ കാരണം അവരുടെ വസ്ത്ര ധാരണ രീതിയാണ്.. ഈ പ്രദേശത്തു തന്നെ ഇത്ര ഭംഗിയായി സാരി ഉടുക്കുന്നവരെ ഞാൻ കണ്ടിട്ടില്ല… ഞാൻ നാട്ടിൽ ഇതേപ്പറ്റി സർവ്വേ നടത്താൻ പോയിട്ടില്ല എങ്കിലും എന്റെ ഒരു തോന്നൽ അതാണ്‌ ഷെയർ ചെയ്തത്.. നാട്ടിലെയും കോളേജിലെയും പല ഡ്രാമകളിലും ഈ ബോയ്സിനെ മേക്കപ്പ് ചെയ്യുന്ന ഒരു വേഷം മുൻപ് കെട്ടേണ്ടി വന്നതിനാൽ അത്യാവശ്യം സാരി ഉടുപ്പിച്ചും അത് കറക്റ്റ് ആയി വൃത്തി ആയി ഉടുക്കുന്നതിലുള്ള ബുദ്ധിമുട്ടും കുറച്ച് ശതമാനമെങ്കിലും അറിയാവുന്ന ഒരാളായോണ്ട് പറഞ്ഞതാ.. ഞായറാഴ്ച കുറെ സമയം ഞാൻ വീട്ടിൽ തന്നെ ഉള്ളത് കൊണ്ട് ചേച്ചിയും ജിബിൻ ചേട്ടനും കൂടെ പള്ളിയിൽ പോകുന്നതിന് മുന്നേ കാണും.. ശെരിക്കും നല്ല രീതിയിൽ സാരി ഉടുക്കുന്നവരെ കാണാൻ രസമാണ് എന്നതാണ് സത്യം..

പിന്നെ വളരെ സൈലന്റ് ആയ സ്വഭാവം.. കുശുമ്പ് പറയാതെ ഇരിക്കൽ, സീരിയൽ കാണാത്തത്, ഹസ്ബന്റിനെ സ്നേഹിക്കുന്നത് എല്ലാം അമ്മ പറഞ്ഞ് എനിക്കറിവുള്ള ചേച്ചിയുടെ ഗുണങ്ങളാണ്.. ഇപ്പോൾ എനിക്ക് ബഹുമാനം തോന്നിയതിൽ തെറ്റില്ല എന്ന്‌ നിങ്ങൾ വിശ്വസിക്കുന്നു എന്നെനിക്കറിയാം..

പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും കിട്ടുന്ന അവസരത്തിൽ ഒക്കെ സ്വന്തം മോനെ പ്രമോട്ട് ചെയ്യാൻ എന്റെ അമ്മ മിടുക്കി ആയത് കൊണ്ട് ഈ നാട്ടിലെ എന്റെ സ്റ്റാർ വാല്യൂ ഒക്കെ ജിബിൻ ചേട്ടനും ജിനി ചേച്ചിക്കും അറിയാം.. അതിൽ പിന്നെ എന്നോട് ചേച്ചി കുറച്ചെങ്കിലും സംസാരിക്കും..

Leave a Reply

Your email address will not be published. Required fields are marked *