ഞാൻ അമ്മ തന്ന atm കാർഡിൽ നിന്ന് കുറച്ച് പൈസ പിൻവലിച്ച ശേഷം ഹോസ്പിറ്റലിൽ തിരികെ എത്തി..നേരെ icu വിൽ ചെന്നപ്പോൾ ഡോക്ടർ ബൈ സ്റ്റാൻഡേറെ അന്വേഷിച്ചു എന്ന് പറഞ്ഞു.. ഞാൻ അവരെ കൂട്ടാതെ ഡോക്ടറുടെ അടുത്തേക്ക് പോയി…
“ഡോക്ടർ.. May I??”
“Yes come come.. Sit”
“Sir ഞാൻ ജിബിൻ ചേട്ടന്റെ അയൽക്കാരനാണ്..”
“അദ്ദേഹത്തിന്റെ വൈഫ്??”
“അവർ റൂമിലുണ്ട് ഡോക്ടർ.. ഞാൻ വിളിക്കണോ ”
“Its okk..what is your name??”
“Rahul”
“രാഹുൽ.. ഞാൻ പറയുന്നതിനേക്കാൾ നല്ലത് നിങ്ങൾ അവർക്ക് മുന്നിൽ അവതരിപ്പിക്കുന്നതാവും.. ഞാൻ ഡയറക്റ്റ് പോയിന്റിലേക്ക് വരാം..”
“Ok ഡോക്ടർ ”
” കണ്ടിഷൻ വളരെ ക്രിട്ടിക്കൽ ആണ്.. ഹെൽമെറ്റ് ധരിച്ചോണ്ട് മാത്രം ബ്രെയിനിൽ എക്സ്റ്റർനൽ ഇഞ്ചുറീസ് ഇല്ല.. പക്ഷെ ഇന്റെർണൽ ബ്ലീഡിങ് ഉണ്ട്.. ആളിപ്പോൾ കോമയിലാണ്..ഒരു മേജർ സർജറി ഇന്ന് തന്നെ പ്രോസീട് ചെയ്യണം.. അതിന് ശേഷമേ ജീവന്റെ കാര്യത്തിൽ എന്തെങ്കിലും എനിക്ക് പറയാൻ സാധിക്കൂ.. ”
എന്ത് പറയണം എന്നറിയാതെ ഒരേ ഷോക്കിൽ ആയിരുന്നു ഞാൻ..
“ഡോക്ടർ സർജറിക്ക് റെഡി ആയിക്കോ.. ബാക്കി ഫോർമാലിറ്റീസ് ഞാൻ റെഡി ആക്കാം..”
എന്തോ അപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.. ഒരു നിമിഷം പോലും വൈകരുത് കാര്യങ്ങൾ എന്ന് എനിക്ക് തോന്നി..
തിരികെ അവരോട് ഇതെങ്ങനെ പറയും എന്ന് മനസിലാകാതെ ഞാൻ റൂമിലേക്ക് നടന്നു.. എന്റെ എല്ലാ ധൈര്യവും വെച്ച് ഞാൻ അവർക്ക് മുന്നിൽ കാര്യം അവതരിപ്പിച്ചു.. അമ്മയുടെ കരച്ചിലും ചേച്ചി തല കറങ്ങി വീണതുമെല്ലാം ഒരുമിച്ചായിരുന്നു.. ഞാൻ ഡോക്ടറെ വിളിച്ചു വന്നു.. ചേച്ചിയെ വാർഡിൽ ട്രിപ്പ് ഇട്ട് കിടത്തി..
ആ ദിവസം ഓർക്കുമ്പോൾ ഇന്നും ഭയം തന്നെയാണ് മനസിൽ.. ഞങ്ങളുടെ പണവും ജിബിൻ ചേട്ടന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുകയും എല്ലാം കൂട്ടി സർജറിക്ക് ഉള്ള ബില്ല് ഒക്കെ ഞാൻ അടച്ചു..
ജീന ചേച്ചി കരഞ്ഞു തളർന്നു.. പാവത്തിന് ഇപ്പോൾ ഒട്ടും വയ്യ എന്ന രീതിയിലാണ്.. ചേച്ചിയോട് സംസാരിക്കാനെ എനിക്ക് സാധിച്ചില്ല.. ആൾക്കാർ വിഷമിച്ചാൽ എന്റെ കണ്ണും പെട്ടെന്ന് നിറയും.. പിന്നെ ഈ അവസരത്തിൽ മലയാളത്തിലെ നിഘണ്ടുവിലുള്ള ഒരു ആശ്വാസ വാക്കുകൾക്കും ഒന്നും ചെയ്യാൻ സാധിക്കുക ഇല്ല എന്ന് എനിക്ക് തിരിച്ചറിവ് വന്ന കാലം.. ധൈര്യപൂർവം ഈ സ്റ്റേജ്ലൂടെ കടന്ന് പോകുക എന്നത് മാത്രമാണ് നമുക്ക് സാധിക്കുന്നത്..
സർജറിക്ക് ആവശ്യമായ ബ്ലഡ് ഞാനും കൂട്ടുകാരും donate ചെയ്തു.. അങ്ങനെ സർജറി അവസാനിച്ചു.. ജീവൻ നില നിർത്താൻ കഴിഞ്ഞേക്കാം എന്ന ഉറപ്പ് ഡോക്ടറുടെ വാക്കുകളിൽ ഉണ്ടായി..പക്ഷെ കോമയിൽ നിന്നൊരു മടങ്ങി വരവ് നമുക്ക് പ്രാർത്ഥിക്കാൻ മാത്രേ സാധിക്കൂ എന്ന് ഡോക്ടർ പറഞ്ഞു..
മരിച്ചു പോകും എന്ന് ഉറപ്പിച്ചിടത് നിന്നും വന്ന ആ നേരിയ പ്രതീക്ഷ ജീന ചേച്ചിയെ കൂടുതൽ തളർച്ചകളിൽ നിന്ന് രക്ഷപ്പെടുത്തി എന്നെനിക്ക് തോന്നി… അമ്മയും കൂടെ തന്നെ നിന്ന് മാനസികമായി വലിയ പിന്തുണ ആണ് കൊടുത്തത്..