പക്ഷെ അവിടെ വെച്ചാണ് ഞങ്ങൾ ഇവരുടെ ബാക്ക്ഗ്രൗണ്ട്, ഫാമിലിയെ പറ്റി ഒക്കെ കൂടുതൽ മനസിലാക്കുന്നത്.. ജീന ചേച്ചിയോട് അമ്മ കുടുംബ കാര്യങ്ങൾ ചോദിക്കുമ്പോൾ ചേച്ചിയുടെ ഭാഗത്ത് നിന്ന് വല്ലാത്തൊരു പരുങ്ങൽ notice ചെയ്ത കാര്യം അമ്മ മുൻപ് പറഞിട്ടുണ്ട് എന്നോട്..
അന്ന് ഞാൻ അമ്മയോട് മറ്റുള്ളവർക്ക് ഇഷ്ടമല്ലാത്ത വിഷയങ്ങൾ പരമാവധി ഡിസ്‌കസ് ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കും..
ഇപ്പോൾ ആണ് ഞങ്ങൾ 2പേരും അറിയുന്നത് ഇരുവരും പ്രണയ വിവാഹമായിരുന്നു.. ബോംബയിൽ ആയിരുന്നു ഇരുവരും മുൻപ്..ചേച്ചിയുടെ അച്ഛനും അമ്മയും ചെറുപ്പത്തിലേ മരിച്ചതാണ്.. മുംബൈയിലെ ഒരു കസിന്റെ വീട്ടിൽ ആണ് പിന്നീട് ചേച്ചി ജീവിച്ചത്.. അവിടെ ഒരുപാട് പീഡനങ്ങൾ സഹിച്ഛ് ജീവിച്ച ചേച്ചിക്ക് ജിബിൻ ചേട്ടനുമായുള്ള സൗഹൃദവും പിന്നീട് പ്രേമവും ഒക്കെ ഒരു നരകത്തിൽ നിന്നുള്ള രക്ഷനേടൽ കൂടി ആയിരുന്നു. ആരുമില്ലാത്ത ഒരു പെണ്ണിനെ പ്രണയിച്ചു കല്യാണം കഴിച്ചതിനാൽ ജിബിൻ ചേട്ടന്റെ സ്ഥാനവും പഠിക്ക് പുറത്ത്..അത്രക്കും വാശി ആയിരുന്നു ജിബിൻ ചേട്ടന്റെ ഫാമിലിക്ക്..
ഒരു പരിധിയും ഇല്ലാത്ത വാശി ആണെന്ന് ഞാൻ ആക്‌സിഡന്റ് വിവരം പറയാൻ വീട്ടിൽ വിളിച്ചപ്പോൾ മനസിലായി.. ഒന്ന് സംസാരിക്കാൻ പോലും അവർ കൂട്ടാക്കിയില്ല.. ഞാൻ നല്ല ദേഷ്യത്തിൽ ഉള്ള കാര്യം പറഞ്ഞെങ്കിലും ആ ഫോൺ അവർ കട്ട് ചെയ്യുകയായിരുന്നു.. സ്വന്തം മകന്റെ മരണകിടക്കിയിൽ പോലും അവരുടെ വാശിക്ക് ആണ് സ്ഥാനം എന്നത് ഒരു ഞെട്ടലോടെ എനിക്ക് ഉൾക്കൊള്ളാൻ സാധിച്ചുള്ളൂ..
ഇവർ സമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നതിനുള്ള യഥാർത്ഥ കാരണം ഞാൻ അന്ന് തിരിച്ചറിഞ്ഞു.. എനിക്ക് ഒരേസമയം സഹതാപവും അവസ്ഥേ കുറിച്ചുള്ള ദുഖവും ഒക്കെ കടന്ന് വന്നു..
അമ്മയോട് ഞാൻ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളു.. ഈ ചേച്ചി ഒറ്റക്കാണ് ഇതൊക്കെ നേരിടേണ്ടി വരിക എന്ന ചിന്ത ജീവിതത്തിലൊരിക്കലും ഇനി വരുത്താൻ പാടില്ല എന്നത്..
അമ്മ എന്നോട് ഇങ്ങോട്ട് പറയാൻ ഇരുന്നതാണ് എന്നതായിരുന്നു അതിനുള്ള മറുപടി..
പിന്നീട് നീണ്ട 3മാസക്കാലം ആശുപത്രി ജീവിതം തന്നെ ആയിരുന്നു ചേച്ചിക്ക്.. ജിബിൻ ചേട്ടൻ ചെറിയ ചില മാറ്റങ്ങൾ കാണിച്ചത് ഞങ്ങൾക്ക് എല്ലാവർക്കും വലിയ പ്രതീക്ഷകൾ ആയിരുന്നു.. കണ്ണ് തുറക്കുകയും വായ അനക്കുകയും ഇപ്പോൾ ചെയ്യും.. ട്യൂബിൽ കൂടെ കൊടുത്തിരുന്ന ഫുഡ് ഇപ്പോൾ കൊടുക്കാം എന്ന അവസ്ഥയിലായി.. പക്ഷെ സംസാരിക്കാൻ ഒന്നും സാധിക്കുകയില്ല.. ചെറിയ മാറ്റങ്ങൾക്ക് വലിയ സന്തോഷങ്ങളുടെ വില ഉണ്ട് എന്ന് എന്നേ പഠിപ്പിച്ച നാളുകൾ..
ചേച്ചിയും കാര്യങ്ങൾ ഉൾക്കൊള്ളും വിധം മാനസികമായി ഒരുപാട് മെച്ചപ്പെട്ടു എന്ന് തന്നെ പറയാം.. ഇപ്പോൾ ഞങ്ങളുടെ കുടുംബത്തിലെ ഒരാൾ പോലെ തന്നെ ആയി.. ഇടയ്ക്കിടെ ഞങ്ങൾ ഇല്ലാരുന്നേൽ ഇപ്പോൾ ഞാൻ ജീവിച്ചിരിക്കുമായിരുന്നില്ല എന്നൊക്കെ ഉള്ള സെന്റിമെൻസ് പറച്ചിലും ചെറിയ കരച്ചിലിന്റെയും ശല്യമല്ലാതെ അതൊരു പാവമാണ്..
എന്റെ priorities മാറി വന്ന കാലം കൂടി ആണ് അത്.. ചേച്ചിയുടെ സംരക്ഷണം എന്റെ ലിസ്റ്റിൽ മുൻപിൽ ആണിന്ന് എന്നെനിക്കറിയാം.. കൂടുതൽ ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയ ശേഷം പരസ്പരം ഒരുപാട് മനസിലാക്കി..