ചേച്ചിയോടൊരിഷ്ടം 1 [രാഹുൽ]

Posted by

ചേച്ചിക്ക് വിഷമങ്ങൾ പങ്കുവെക്കാനുള്ള ഒരു ആശ്വാസ തീരം ആവുക എന്നതായിരുന്നില്ല എന്റെ ലക്ഷ്യം അവരിലെ പഴയ സന്തോഷവും വാശിയോട് ജീവിക്കാനുള്ള ആഗ്രഹവും തിരികെ കൊണ്ട് വരിക എന്ന്‌ ഉള്ളത് തന്നെ ആയിരുന്നു..

അതിനായി വളരെ പോസിറ്റീവ് ആയി സംസാരിക്കുകയും ഊർജം കൊടുക്കുകയും ഒക്കെ ഞാൻ ചെയ്തു..ലിബിൻ ചേട്ടനിപ്പോൾ വീട്ടിൽ എത്തി.. ഞാൻ സഹായത്തിനായി ഒരു ഹോം നഴ്സിനെ കൂടെ വെച്ചു.. എനിക്ക് പാർട്ടി ഓഫീസിൽ ജോലിയും കിട്ടി.. എന്റെ ചില്ലറ ചെക്കവുകൾക്ക് അത് അനിവാര്യമായി അപ്പോൾ തോന്നി.. കുറെ നാൾ ആയി എന്നോട് പറയുമായിരുന്നെങ്കിലും ഞാൻ ഒഴിഞ്ഞു മാറിയതാണ്..

വീണ്ടും ജീവിതം ഞങ്ങൾക്കിടയിൽ പതിയെ സാധാരണ പോലെ ആവാൻ തുടങ്ങുകയായിരുന്നു.. പക്ഷെ ഇടക്കിടക്കുള്ള ചേച്ചിയുടെ ഡിപ്രെഷൻ മാറ്റാൻ എന്തെങ്കിലും ജോലി ചേച്ചിക്ക് ശെരി ആക്കണം എന്ന്‌ ഞാൻ ചിന്തിച്ചു.. ചേച്ചി എന്നോട് indirect ആയി അത് ഇടക്ക് പറയാറുണ്ട്.. എത്രകാലം ആണ് നിങ്ങളുടെ സഹായത്തിൽ എന്നൊക്കെ.. ഞാൻ അപ്പോൾ എന്തെങ്കിലും വഴക്ക് ചേച്ചിയെ പറയുമെങ്കിലും ഒരു അപകർഷതാബോധം തീർച്ചയായും ചേച്ചിക്ക് ഉണ്ട് എന്നത് സത്യം തന്നെയാണ്.. അതിനാൽ ഒരു ജോലി കണ്ടെത്താൻ എന്റെ ബന്ധങ്ങൾ ഉപയോഗിച്ച് ഞാൻ ശ്രമിച്ചു കൊണ്ടിരുന്നു..

അങ്ങനെ പഞ്ചായത്തിൽ ഒരു ഫീൽഡ് ഓഫീസറുടെ കോൺട്രാക്ട് ഒഴിവ് വന്നപ്പോൾ എന്റെ രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗിച്ച് അത് ചേച്ചിക്ക് വാങ്ങി നൽകി.. ഫീൽഡ് ആണെങ്കിലും ആഴ്ചയിൽ 2തവണ ഫീൽഡിൽ ഡാറ്റാ കളക്ഷന് പോയാ മതി ബാക്കി ദിവസം ഓഫീസിൽ ഇരുന്ന് ജോലി ചെയ്യാം..

ഈ വിവരം ചേച്ചിയോട് ഞാനും അമ്മയും പറഞ്ഞപ്പോൾ ആ കണ്ണിൽ നിറഞ്ഞ സ്നേഹവും കണ്ണുനീരും മറക്കാൻ പറ്റാത്ത ഒന്നാണ്.. എന്റെ അമ്മയെ വന്ന് ചേച്ചി കെട്ടിപ്പിടിച്ചപ്പോൾ അതെനിക്ക് കൂടെ ഉള്ള ഹഗ് ആണെന്ന തോന്നലാണ് എനിക്ക് ഉണ്ടായത്.. കുടുംബത്തിലുള്ളവർ തമ്മിൽ നന്ദി പ്രകടനത്തിന്റെ ആവശ്യമില്ല എന്ന്‌ പറഞ്ഞ് ഞാൻ ആ സീൻ ഒരു തമാശ ആക്കി..

അങ്ങനെ ചേച്ചിയെ ആദ്യ ദിവസം പഞ്ചായത്തിൽ കൊണ്ട് വിട്ട് എല്ലാവരെയും ഞാൻ പരിചയപ്പെടുത്തി.. പഞ്ചായത്തിലുള്ളവർക്ക് കാര്യ സാധ്യങ്ങൾക്ക് ഞാൻ വേണ്ടപ്പെട്ടവൻ ആയത് കൊണ്ട് ആ പരിഗണന ചേച്ചിക്കും കിട്ടി..ചേച്ചിക്ക് വണ്ടി ഓടിക്കാൻ അത്ര അറിയില്ല.. വീട്ടിൽ ജിബിൻ ചേട്ടൻ ഓടിക്കുന്ന ആക്ടിവ ഉണ്ടെങ്കിലും ചേച്ചി അത് ഓടിക്കുന്ന ഞാൻ കണ്ടിട്ടില്ല..

പഞ്ചായത്ത്‌ അടുത്തയതിനാൽ പിന്നെ ചേച്ചി നടന്ന് പോകാറാണ് പതിവ്.. പക്ഷെ വെള്ളിയും ശനിയും ഫീൽഡ് വർക്കിന്‌ പോകണം.. അതിന് വണ്ടി ഇല്ലാതെ പാടാണ്..

“അതേ ചേച്ചി ആ സ്കൂട്ടി എന്തായാലും പഠിക്കണം.. അല്ലേൽ ഫീൽഡ് വർക്ക്‌ പാടാകും… മൂന്നോ നാലോ ആഴ്ച ഞാൻ കൂടെ വരാം.. വീടുകൾ ഒക്കെ കറക്റ്റ് കാണിച്ച തരാനും പക്ഷെ എനിക്ക് പിന്നെ ഇലക്ഷൻ ഒക്കെ വരുന്നത്കൊണ്ട് പിന്നെ പ്രയാസമാകും.. അതുകൊണ്ട് ചേച്ചി അത് മനസിൽ വെക്കണം ”

“ശെരിയാട.. ഞാൻ പഠിക്കാം.. കുറച്ചൊക്കെ അറിയാം എനിക്ക്.. സൈക്കിൾ ബാലൻസും ഉണ്ട് ”

“അത് മതി. വണ്ടി ഓൺ ആകുന്നില്ല ഞാൻ നോക്കി ഇരുന്നു.. കുറെ നാൾ എടുക്കാത്തത് കൊണ്ടാവും.. ഞാൻ വർക്ക്ഷോപ്പിൽ വിളിച്ചു പറഞ്ഞിട്ട് ഉണ്ട്.. അവർ വന്നെടുത്തു ശെരിയാക്കട്ടെ.. എന്നിട്ട് നോക്കാം ”

“നിന്നോട് ഇതിനൊക്കെ എത്ര നന്ദി ആണെടാ ഞാൻ പറയേണ്ടത് ”

“ദാ തുടങ്ങി.. ഞാൻ മോണക്കിട്ട് ഒരു കുത്ത് തരും ചേച്ചിയെ.. ഞാൻ പോകുന്നു.. നാളെ അല്ലെ ഫീൽഡ്.. നമുക്ക് രാവിലെ ഒരു 9ന് ഇറങ്ങാം ”
പരസ്പരം ഒരു ചിരി പാസ്സാക്കി ആ സംഭാഷണം അവസാനിപ്പിച്ചു ഞാൻ വീട്ടിലേക്ക് പോയി..

രാവിലെ കുളിച് റെഡി ആയി.. ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്ന ശീലം എനിക്കില്ല..

Leave a Reply

Your email address will not be published. Required fields are marked *