ഞാൻ ചേച്ചിയുടെ വീട്ടിന്റെ മുന്പിലെ റോഡിൽ കാറിൽ ചെന്നു.. ഹോൺ അടിച്ചപ്പോൾ ഹോം നഴ്സിനോട് എന്തൊക്കെയോ പറഞ്ഞിട്ട് ഒരു തൂക്ക് തട്ടം ആയി ചേച്ചി ഇറങ്ങി.. ഒരു വയലറ്റ് കളർ സാരി ആണ് ചേച്ചി ഉടുത്തിരിക്കുന്നത്.. ഏറെ കാലത്തിനു ശേഷമാണ് ചേച്ചി കുറച്ചൊക്കെ ഒരുങ്ങി ഞാൻ കാണുന്നതും.. എന്ത് സുന്ദരിയാണ് ഈ ചേച്ചി എന്ന് അപ്പോൾ എന്റെ മനസ്സിൽ ചിന്തിച്ചു.. എത്രയോ സന്തോഷത്തോടെ ജീവിക്കേണ്ടവരാണ് എന്നൊക്കെ..
ചേച്ചിയുടെ സാരി ഉടുപ്പ് നിങ്ങൾ കാണണ്ട ഒന്ന് തന്നെയാണ്.. പക്കാ നീറ്റ് ആയിട്ടാണ് ഉടുക്കാറ്.. ചിലർ എത്ര ഉടുത്താലും സാരി ഉടുക്കുന്ന ശെരി ആകാർ ഇല്ല.. രാവിലെ എനിക്ക് ചേച്ചിയുടെ മുഖവും ആ ചിരിയും ഒരുക്കവുമൊക്കെ എന്തെന്നില്ലാത്ത സന്തോഷം തന്നു…ഞാൻ ചേച്ചിയെ അങ്ങനെ നോക്കി നിന്നു.. എന്തൊക്കെയോ സ്വപനം കണ്ട് ചേച്ചി വന്ന് കാറിൽ കയറിയ കൂടെ ഞാൻ അങ്ങ് മറന്നു..
“ഈ കാർ ഓടിക്കാൻ നിനക്ക് ഉദ്ദേശമില്ലേ ” ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു
പെട്ടെന്ന് ഞാൻ ഞെട്ടി സ്ഥലകാല ബോധത്തിലെത്തി ചിരിച്ചു കൊണ്ട് വണ്ടി എടുത്തു..
“അതേ ഈ തട്ടം ഒക്കെ ആയി എങ്ങോട്ടാ.. ഉച്ചക്ക് വീട്ടിൽ വന്ന് ചോറ് കഴിച്ചാൽ പോരാരുന്നോ..”
“പിന്നെ ബ്രേക്ക് ഫാസ്റ്റ് കൂടെ കഴിക്കാത്ത ആളല്ലേ നീ.. അഥവാ എവിടേലും താമസിച്ചാൽ എനിക്ക് ടെൻഷൻ ആകും അതുകൊണ്ട് ഇത് കാറിൽ ഇരുന്നു കഴിക്കാല്ലോ ”
“ഓഹോ എന്നോട് ഇത്രക്കൊക്കെ കെയർ ഉണ്ടോ ചേച്ചിക്ക് ” ഞാൻ ചുമ്മാ കളിയാക്കി
“അതെന്താടാ അങ്ങനെ പറഞ്ഞെ.. ഇയാൾ അമ്മ ഉണ്ടാക്കുന്നതല്ലേ കഴിക്കുള്ളു.. ഞാൻ നിർബന്ധിക്കുന്നില്ല പോരെ.. കുറച്ച് കഷ്ടപ്പെട്ട് നിനക്കെന്തൊക്കെ ഇഷ്ടമാകും എന്ന് ഗീത ചേച്ചിയോട്(എന്റെ അമ്മ ) അന്വേഷിച് ഉണ്ടാക്കിയ ഞാൻ ആണ് മണ്ടി ”
സംഗതി സീരീസ് ആകുന്ന കണ്ടപ്പഴേ ഞാൻ കളം മാറ്റി
“അയ്യോ എന്റെ ചേച്ചിയെ ഞാൻ തമാശ പറഞ്ഞതാ.. ഞാൻ എത്രയോ വീട്ടിൽ നിന്ന് കഴിക്കുന്നതാ.. ചുമ്മാ ഇങ്ങനെ ഒക്കെ പറയാതെ ”
“ഈ എത്രയോ വീട്ടിൽ ജീന ചേച്ചിയുടെ വീട് ഇത് വരെ ഉൾപ്പെട്ടില്ല എന്നൊരു സത്യം പറഞ്ഞെന്നെ ഉള്ളൂ ”
“ഓ.. ഈ കൊള്ളിച്ചു സംസാരം മതി… അടിയനോട് മാപ്പാക്കണം ഞാൻ ചുമ്മാ പറഞ്ഞതാ.. ഇന്ന് ഒരു വറ്റ് ബാക്കി വെക്കാതെ ഞാൻ ഇത് കഴിച്ചോളാം ”
അപ്പോഴേക്കും 2 പേരിലും പുഞ്ചിരി വിടർന്നിരുന്നു…
പഞ്ചായത്തിലെ മിക്ക വീടുകളും എനിക്കറിയാവുന്നത് കൊണ്ട് ഞാൻ തുടക്കത്തിൽ കൂടെ ഉള്ളത് ചേച്ചിക്ക് വലിയ സഹായം ആയിരുന്നു..
അങ്ങനെ രാവിലത്തെ വീട് കേറിയുള്ള ശയന പ്രതിക്ഷണങ്ങൾക്ക് ശേഷം ഉച്ചക്ക് അവിടുത്തെ പഞ്ചായത്ത് ഗ്രൗണ്ടിൽ ഞങ്ങൾ കാർ ഒതുക്കി.. പുറത്തിറങ്ങി കൈ കഴുകി കാറിൽ ഇരുന്ന് കഴിക്കാൻ തുടങ്ങി.. അപ്പോഴാണ് മനസിലായത് ചേച്ചി ഒരു അസ്സൽ കുക്ക് ആണ് എന്നത്.. ഫുഡിനോക്കെ ഒടുക്കത്തെ ടേസ്റ്റ്.. എന്റെ ആക്രാന്തത്തോടെ ഉള്ള തീറ്റ ചേച്ചി നോക്കി ഇരുന്ന് ആസ്വദിക്കുവായിരുന്നു..
“സോറി നല്ല ടേസ്റ്റ് ആയോണ്ടാ ചേച്ചി..” ഞാൻ കഴിച്ചു കഴിഞ്ഞ് പാത്രം വടിച്ചു നാക്കുന്നിതിനടിയിൽ ചേച്ചിയുടെ ചിരി കണ്ട് നോക്കി പറഞ്ഞു