“ശ്ശെ എങ്കിൽ നിൻറെയേതെങ്കിലും ഫ്രണ്ട്സിന്റെ ഫോണിന്ന് വിളിച്ച് പറഞ്ഞുകൂടായിരുന്നോ
“അതു ചിലപ്പോൾ ഡാഡി അറിഞ്ഞാലോയെന്നു കരുതി വിളിക്കാഞ്ഞതാ
“അതെങ്ങനെ അറിയാനാടി കഴുതേ എന്തായാലും പോട്ടെ ഞാനൊരു ഫോൺ തന്നാലോ?
“വേണ്ട വേണ്ട ഡാഡി മമ്മിയെക്കൊണ്ട് എൻ്റെ ഓരോ ചലനങ്ങളും വാച്ച് ചെയ്യിപ്പിക്കും
“ശ്ശെ ഇനിയിപ്പൊ എങ്ങനാ!ഞാനാരുടെ മകനാണെന്നൊക്കെ അറിഞ്ഞോ?
“ചേട്ടൻറെ ഫോട്ടോ ഫോണിൽ കണ്ടപ്പോൾ എന്നോട് ചോദിച്ചു ഇതാ ഗോപിയുടെ മകനല്ലേയെന്ന്
“ഇങ്ങനൊരു മന്ദബുദ്ധി എടീ കഴുതേ നിന്നോടാരാ എൻ്റെ ഫോട്ടോ ഫോണിലിട്ടേക്കാൻ പറഞ്ഞെ
“ഞാനത് ഡിലീറ്റ് ചെയ്യാൻ മറന്നു
“ശ്ശൊ..എന്തായാലും പൊക്കിയില്ലേ നീ പൊക്കോ ക്ലാസ്സ് തുടങ്ങാറായി
“മ്മ് അവരാരുമില്ലാത്ത സമയത്ത് ഞാൻ ലാൻഡ് ഫോണിന്ന് വിളിക്കാം
“ശെരിശെരി
“ഡാ അളിയാ സമയം എന്തായി?
“എട്ടര
“ആ നീവാ നമുക്കാ കല്ലായിയിലൊന്നു പോയിട്ടു വരാം
“ഇനി ഇവിടുന്ന് അവിടം വരെ പോണോ?എനിക്ക് വയ്യ
“നീ വാടാ അളിയാ എൻ്റെ കയ്യിന്ന് പൈസയിട്ടാണെങ്കിലും നിനക്കാവശ്യമുള്ള ബീയറ് വേടിച്ചുതരാം
“ആ അങ്ങനെയെങ്കിൽ വരാം
“പെട്ടെന്ന് കയറ് സമയമില്ല
•അവിടുന്ന് നേരേ കല്ലായിയിലോട്ട്
“നീയാ കീർത്തിയെ കാണാൻ തന്നെ?
“പിന്നല്ലാതെ
“ഹൊ പുണ്യ ജന്മമണ്ണാ നിന്റ തലേ വരച്ച എന്റ കോത്തിലെങ്കിലും വരച്ചാൽ മതിയായിരുന്നു
“ഇതൊക്കെയല്ലെ അളിയാ ഒരു രസം
“ഏവളെയെങ്കിലും കേട്ടളിയാ പെട്രോളും പൈസയും ലാഭിക്കാം
” ഞാനിങ്ങനെ നടക്കുന്ന കണ്ടിട്ട് നിനക്ക് പിടിക്കുന്നില്ലല്ലെ
“അതല്ലളിയാ ഒന്ന് കെട്ടിയാൽ നിൻറെ ജീവിതശൈലികളൊക്കെ മാറും
“ഓഹ് അങ്ങനെ എന്തായാലും ഇപ്പോഴേ ഞാൻ കെട്ടുന്നില്ല
“ഇറങ്ങിക്കൊ ഞാനവള ഓഫീസിൽ പോയി നോക്കട്ടെ
“അതിലും നല്ലത് അവളെ വിളിച്ചു നോക്കുന്നതല്ലെ
“അവള ഫോൺ കംപ്ലയിന്റ് ആയെടാ കടയിൽ കിടക്കേണ്
“എങ്കിൽ ചെല്ല്
•ഓഫീസിൽ ചെന്നപ്പോൾ അവളെ കണ്ടില്ല വരാനുള്ള സമയമായി വരുന്നതല്ലെയുള്ളു.കുറച്ചു നേരം വെയിറ്റ് ചെയ്തപ്പോൾ അവള് വന്നു ചുവന്ന സാരിയിൽ എൻ്റെ കീർത്തി എന്ത് സുന്ദരിയാണ്