ഏഴാം സ്വർഗം 3 [പുലിയാശാൻ]

Posted by

“എന്നാലും കിച്ചുവിന് പകരമല്ലെ അവനാകൂ നീ ഊമ്പിത്തരം കാണിക്കരുത്

“അത് ശെരിയാകില്ലെടാ അവസാനം കളി തോക്കുമ്പോൾ എൻ്റെ കൊണം മാറും പിന്നെയാ അച്ചുവിന്റെ കൂടെക്കിടന്നടി കൂടണം

“എനിക്ക് അതാണ് കാര്യമെന്ന് ആദ്യമേ തോന്നി ആ മൈരനോട് പോകാൻ പറ അവനൊരു മൂലയിൽ നിന്ന് കളിച്ചോളും അളിയാ നീ കാണില്ലേ?

“ആ നോക്കാം

“നോക്കിയാൽ പോര മൈരേ കളിക്കണം

“ഓ

•എന്തായാലും ഇന്ന് സണ്ണിയെ വിളിച്ച് ടീമു കൊടുക്കണം

“നമുക്ക് പ്രാക്ടീസ് തുടങ്ങണ്ടെ?

“അവിടെ മുഴുവൻ കാടു പിടിച്ച് കിടക്കേണ് ഞായറാഴ്ചയല്ലെ എല്ലാത്തിനെയും കിട്ടൂ

“അവിട ഇന്നാരൊക്കെയുണ്ട്?

“അറിയത്തില്ല മുക്കിൽ ചെന്നാലെ അറിയാൻ പറ്റു

“ആ പിള്ളേരെക്കൊണ്ട് വൃത്തിയാക്കാം

“മ്മ് പെട്ടെന്നടിച്ചിട്ട് വാ എല്ലായെണ്ണവും വൈകിട്ട് വരുമ്പോൾ ഞെട്ടണം പെട്ടെന്നടി

•അടിച്ചു തീർന്നിട്ട് നേരേ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിറങ്ങി പിന്നെ ഗ്രൗണ്ട് വൃത്തിയാക്കുന്ന പരുപാടിയായിരുന്നു.പിള്ളേരുള്ളതുകൊണ്ട് കാര്യം ഉച്ച കഴിഞ്ഞപ്പോൾ തീർന്നു പോയി.ഞങ്ങളെക്കാളും നാലഞ്ചുവയസ് ഇളയവന്മാര എന്തെങ്കിലും വേടിച്ചുകൊടുക്കാമെന്നു പറഞ്ഞാൽ മതി.കഴിച്ചിട്ടു വന്ന് ഉള്ളവരെ വെച്ച് ഞങ്ങള് കളി തുടങ്ങി.വൈകിട്ടായപ്പോൾ എല്ലാരും എത്തി സന്ധ്യ ആകുന്നതു വരെ തകർത്ത കളിയായിരുന്നു പഴയ ആ നൊസ്റ്റാൾജി ഫീല് കിട്ടി.കളി കഴിഞ്ഞ് കുറച്ച് നേരം വിശ്രമിച്ചിട്ട് എല്ലാപേരും വീട്ടിലേക്ക് പോയി

“കുട്ടാ

“ആ അമ്മേ വരുന്നു….മ്മ് പറ

“ഏട്ടൻ വിളിച്ചായിരുന്നു നിന്നോട് അങ്ങോട്ട് ചെല്ലാൻ

“എവിട കാനഡയിലാ എനിക്ക് വയ്യ

“പിന്നെ നിനക്ക് പിള്ളേരുകളിച്ച് നടക്കാന ഭാവം!

“കുറച്ച് സമയംകൂടി താ അമ്മേ ഞാനേതെങ്കിലും കമ്പനിയിൽ കേറിക്കോളാം

“നിനക്ക് വയസെത്രായായെന്നറിയാമോ?കല്യാണപ്രായമായി.ആരെങ്കിലും അന്വേഷിച്ചു വരുമ്പോൾ ചെറുക്കനെന്താണ് ജോലിയെന്ന് ചോദിച്ചാൽ ഞാനെന്തു പറയും?

“നമ്മുടെ സ്ഥാപനങ്ങളൊക്കെ നോക്കി നടത്തുവാണെന്ന് പറയണം

“അടി മേടിക്കും നീ ഈ പറഞ്ഞ എവിടെയെങ്കിലും പോയി ഒരഞ്ചു മിനിട്ട് ഇരുന്നിട്ടുണ്ടോ?അവിടെയൊക്കെ എന്താണ് നടക്കുന്നതെന്ന് നിനക്കറിയാമൊ?നാട്ടുകാർ ഓരോന്ന് പറഞ്ഞു തുടങ്ങി ഇത്രയും പഠിച്ചിട്ട് ചെറുക്കൻ വീട്ടിൽ കയറി ഇരിക്കുന്നെന്നും പറഞ്ഞ് ആ ഇൻഫോസിസിൽ നിന്ന് നിനക്ക് ജോബോഫർ വന്ന തന്നെ നെക്സ്റ്റ് മന്ത്‌ മുതൽ നീ ജോലിക്ക് പോയേ പറ്റു നിന്റച്ഛൻ എന്നെയാണ് വിളിച്ച് വഴക്കു പറയുന്നെ ഞാൻ ഗൗരിയെ വിളിച്ച് പറഞ്ഞേക്കാം നീ പോകുമല്ലോ?

•അമ്മ ശകാരിക്കുമ്പോൾ രാജമ്മ കിച്ചണിൽ നിന്ന് എത്തിയെത്തി നോക്കുന്നു.ഇവരായിരിക്കും പാര വെച്ചത്.എന്തായാലും സമ്മതിച്ചേക്കാം ഇല്ലെങ്കിൽ എന്നെ കാനഡയിലേക്ക് പറഞ്ഞുവിടും

“ആ ഞാൻ പൊക്കോളാം

“എങ്കിൽ ഞാനിപ്പൊ ഗൗരിയെ വിളിച്ച് പറഞ്ഞേക്കാം

Leave a Reply

Your email address will not be published. Required fields are marked *