ഏഴാം സ്വർഗം 3 [പുലിയാശാൻ]

Posted by

“അമ്മേ ഞാനെന്താ കുട്ടിയാ ക്ലാസ്സ്‌ കട്ട്‌ ചെയുന്ന പോലെ ഓഫിസ് കട്ട്‌ ചെയ്യാൻ!

“ഓഹ് നീ നന്നാകാൻ വേണ്ടിയല്ലേ മോനേ നിനക്കിഷ്ടപ്പെട്ടില്ലെങ്കിൽ ഞാനവളെ വിളിക്കുന്നില്ല പോരേ?

“അമ്മ വിളിച്ചില്ലെങ്കിലും ഞാൻ ഓഫീസിൽ എത്തിയിട്ടില്ലെങ്കിൽ ചേച്ചി അമ്മയെ വിളിച്ചു പറയുമെന്ന് എനിക്കറിയാം

“മ്മ് നീ കഴിക്ക് ഇന്ന് കളിയില്ലെ?

“ആ ഇപ്പൊ തുടങ്ങും

“ഇത്തവണയെങ്കിലും നീയൊക്കെ കപ്പടിക്കോ!

“അമ്മ നോക്കിക്കോ ഇത്തവണ കപ്പടിക്കുന്നെങ്കിൽ അത് പുന്നക്കടവിലെ പിള്ളേരായിരിക്കും

“കണ്ടറിയാം

“അമ്മ കണ്ടോ ഇത്തവണ കപ്പ് ഞങ്ങളെ കൊണ്ടുപോകൂ

•കഴിച്ച് തീർന്ന് പെട്ടെന്ന് റെഡിയായി സ്റ്റേഡിയത്തിലേക്ക് പോയി.ഹൊ ഒരുത്സവത്തിനുള്ള പ്രതീതിയായിരുന്നു

“ഇന്നാരാടാ നമ്മുടെ എതിരാളി

“ആ രോഹിത്തിന്റെ ടീമാണ്

“അപ്പൊ ഇന്നത്തെ കളി കടുക്കും എന്തായാലും നിങ്ങള് കേട്ടോ ഇന്നത്തെ കളി ജയിക്കുകയാണെങ്കിൽ എനിക്ക് ജോലി കിട്ടിയതിൻറെയും കളി ജയിക്കുന്നതിന്റെയും വമ്പൻ പാർട്ടിയായിരിക്കും

“അളിയാ നീ ബാറിൽ വിളിച്ച് ഇപ്പോഴേ റൂം ബുക്ക്‌ ചെയ്തോ കളി ജയിച്ചിരിക്കും ആദ്യം നീ ചെന്ന് ടോസ്സിട്

•ടോസ്സ് കിട്ടിയതെനിക്ക് പക്ഷെ ഞാനവന്മാരെ ബാറ്റിംങ്ങിന് വിട്ടു ധോണിയെപ്പോലെയൊരു പവർ ഫിനിഷെർ നമുക്കുമുണ്ടായിരുന്നു വിമൽ പല്ലൻ വിമൽ.പത്തോവറാണ് കളി യഥാർഥ ക്രിക്കറ്റ്‌ നിയമങ്ങളോടെ കളി തുടങ്ങി ആദ്യത്തെ മൂന്നോവറാണ് പവർപ്ലേ.അവന്മാര് പത്തോവറിൽ നൂറ്റിയിരുപത്തിനാല്.ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി ഞാനാണ് ഓപ്പൺ ബാറ്റ്സ്മാൻ പതിനെട്ടു ബാളിൽ ഫിഫ്റ്റി തൊട്ടടുത്ത ബാളിൽ ക്യാച്ച് സാരമില്ല ഞങ്ങളുടെ പിള്ളേരുണ്ടല്ലൊ ഒൻപതോവറിൽ ഈസിയായി കളി ജയിച്ചു.

“കുട്ടാ അപ്പൊ പോകാം????

“വരിന്റ മക്കളേ ഇന്ന് കുടിച്ചു മരിക്കും

•ഞങ്ങൾ വണ്ടിയെല്ലാമെടുത്ത് നേരേ ബാറിലേക്ക് വിട്ടു മൊത്തം പതിനെട്ടു പേരുണ്ട്.നേരേ പോയൊരു വലിയ റൂമെടുത്തു

“ഏലിയാസേട്ടാ ആ രഞ്ജിത്തിനെ റൂമിലേക്കൊന്നു പറഞ്ഞുവിട്.പിന്നെ എല്ലാത്തിനും ക്യാഷ് ഞാൻ തന്നോളാം അച്ഛനെ വിളിച്ച് പാര വെച്ചു ബുദ്ധിമുട്ടണ്ട

“ഓടാ

•ഞാൻ റൂമിലേക്ക് പോയി

“മനു ശിവ ജഹാസെ നിങ്ങള് കുടിക്കില്ലല്ലൊ താഴപ്പോയി ഫുഡിന് ഓർഡർ കൊട്….അല്ലെങ്കിൽ വേണ്ട രഞ്ജിത്തിപ്പൊ വരും അവനോട് പറയാം

“ഹാ കുട്ടേട്ട ജോലി കിട്ടിയ പാർട്ടി തന്നെ?

“ഓടാ രഞ്ജിത്തെ ഡാ ജോജി എന്തൊക്കെ വേണമെന്ന് പറഞ്ഞോ

“ഒരു കീസ് ബിയറ് മൂന്ന് അല്ലെങ്കിൽ വേണ്ടാ നാല് ജോണിവാക്കറിന്റെ ഫുള്ള്

“ജോണിവാക്കറേ നീ കൂച്ചോളാ

Leave a Reply

Your email address will not be published. Required fields are marked *