ഏഴാം സ്വർഗം 3 [പുലിയാശാൻ]

Posted by

“നിൻറെ സ്വന്തം ബാറല്ലെ അളിയാ വല്ലപ്പോഴുമേ നമുക്ക് ജോണിവാക്കറൊക്കെ കുടിക്കാൻ പറ്റു

“മ്മ് പറപറ

“പിന്നെ ആവശ്യമായ ഫുഡ്‌ ബീഫും പൊറോട്ടയും മസ്റ്റായിരിക്കണം പിന്നെ ദാ ഇവന്മാർക്ക് കഴിക്കാൻ മൂന്ന് മട്ടൻ ബിരിയാണി

“എടാ ജോജി എന്റ കഴുത്തറുക്കല്ലേടാ

“രഞ്ജിത്തേ ഇവൻ ഇങ്ങനെയൊക്കെ പറയും പോയി ഞാൻ പറഞ്ഞ സാധനമെല്ലാം എടുത്തിട്ടു വാ

“ഇപ്പൊ വരാം

“എടാ തീവണ്ടി ഹരി സിഗരറ്റ് വേടിക്കാൻ മറന്നു ഇതാ പൈസ നീ പോയി മൂന്നു പാക്കറ്റ് വിൽ‌സും ഒരു ലൈറ്ററും വെടിച്ചിട്ട് വാ

“മ്മ്

•കുറച്ച് കഴിഞ്ഞപ്പോൾ രഞ്ജിത്ത് സാധനമെല്ലാം തത്തിക്ക്തത്തിക്കെത്തിച്ചു.ഞാനങ്ങനെ ബിയറധികം കഴിക്കില്ല പിന്നെ ലിക്കറിനിട്ടൊരു പണി കൊടുത്തു.ഉച്ച കഴിഞ്ഞ് തുടങ്ങിയ കുടി രാത്രി എട്ടുമണി കഴിഞ്ഞിട്ടും തുടർന്നു.എങ്ങനെ തീരാൻ ഈ മൈരൻമാരുടെ ഒടുക്കത്തെ കുടി നാല് ഫുള്ള് തീർത്തിട്ട് വീണ്ടും അടുത്ത ഫുള്ള് മേടിച്ചു

“അളിയൻമാരെ ഞാനൊരു കാര്യം പറഞ്ഞേക്കാം വണ്ടി ഓടിച്ച്‌ പോകാനുള്ളതാ അതുകൊണ്ട് മതിയാക്ക്

“കഴിഞ്ഞെടാ ഇതിപ്പൊ തീരും

“പെട്ടന്നടി ദാ അമ്മ വിളിക്കുന്നാ ഹലോ

“നേരം എത്രയായെടാ നീയെവിടെയാടാ?

“ഞാനിപ്പൊ വരാം ഒരു കൂട്ടുകാരൻറെ വീട്ടിലാണ്

“പെട്ടെന്ന് വാ ഇല്ലെങ്കിൽ രാത്രി ചോറില്ല

“ഞാൻ കഴിച്ചു അമ്മ എനിക്കുവേണ്ടി കാത്തിരിക്കണ്ട കഴിച്ചോ

“ഓ പിന്നേ നീ വരുമ്പോഴേ രാജമ്മച്ചേച്ചിയുടെ കയ്യിൽ രവിയൊരു അൻപതിനായിരം രൂപ കൊടുത്തിട്ടുണ്ട് അവരിന്ന് ടൗണിൽ പോയപ്പോൾ കൊടുത്തതാ മോൻ വരുന്ന വഴിയൊന്ന് മേടിച്ചിട്ടു വരോ?

“ഈ രാത്രിയോ നോക്കട്ടെ

“അല്ല അത്യാവശ്യമാണ് അപ്പുറത്തെ റീനക്ക് കാശ് കൊടുക്കാനുണ്ട്‌ ഇല്ലേൽ ഈ രാത്രി ഞാൻ എറ്റിഎംൽ പോണം നീ ചെല്ലുമെന്ന് ഞാൻ വിളിച്ച് പറഞ്ഞിട്ടുണ്ട് മറക്കാതെ മേടിക്കണേ

“ശ്ശെ നമ്മുടെ വീട്ടിൽ കാശില്ലെന്നു പറഞ്ഞാൽ നാണക്കേടല്ലെ!

“അതല്ലെടാ രാവിലെ ഞാനെല്ലാം മിനിയുടെ കയ്യിൽ നാളത്തേക്ക് ഡെപ്പോസിറ്റ് ചെയ്യാൻ കൊടുത്തായിരുന്നു നീ മറക്കാതെ മേടിക്കണം

“ആ മേടിച്ചോണ്ടു വരാം

“മ്മ് പെട്ടെന്ന് വരണം

“ഓഹ് അമ്മ വെച്ചോ….ഡാ കഴിഞ്ഞാ പോകാം

“മ്മ് വാ

•ഞങ്ങൾ വീട്ടിലേക്ക് വിട്ടു എൻ്റെ പുറകിൽ ഷാഫിയായിരുന്നു

“ഡാ അളിയാ എന്തായി ഞാൻ പറഞ്ഞ കാര്യം

Leave a Reply

Your email address will not be published. Required fields are marked *