അങ്ങനെ ഒരു വ്യാഴാഴ്ച ഞാനും ട്രീസയും ആയുള്ള വിവാഹം കഴിഞ്ഞു.വിവാഹം രജിസ്റ്റർ ഓഫീസിൽ വച്ചു നടക്കുമ്പോൾ അമ്മയുടെയും അച്ഛന്റെയും ആസ്സാനിധ്യം എന്നെ തകർത്തു. ചുട്ടുപൊള്ളുന്ന മനസ്സുമായി ഞാൻ നിന്നു , എന്റെ മനസ്സിലെ സങ്കടം പുറത്തറിയാതിരിക്കാൻ ഞാൻ നന്നായി തന്നെ അഭിനയിച്ചു.
രാത്രി വീട്ടിൽ ഒരു പാർട്ടി ഉണ്ടായിരുന്നു, അത്യാവശ്യം ചിലരെ മാത്രം വിളിച്ചു. അതിനിടയ്ക്കും ചിലർ വന്നു അച്ഛന്റെയും അമ്മയുടെയും കാര്യം ചോദിച്ചു എന്റെ ഹൃദയത്തിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു, അറിയാതെ എപ്പോഴോ എന്റെ കണ്ണ് നിറഞ്ഞു തൂവി.
പാർട്ടി ഒക്കെ കഴിഞ്ഞു രാത്രി ബെഡിൽ ഇരിക്കുമ്പോൾ ആണ് ഞാൻ പണ്ടത്തെ കാര്യങ്ങൾ ഓർത്തത്, അമ്മ എന്നെ ഒരുപാടു കഷ്ടപ്പെട്ടാണ് വളർത്തിയത്, അച്ഛന് കൂലി പണി ആയിരുന്നു, ചിലപ്പോൾ ഭക്ഷണം കുറവായിരിക്കും അപ്പോഴൊക്കെ അമ്മ പട്ടിണി കിടന്നിട്ടു എനിക്ക് തരും. പഠിത്തം കഴിഞ്ഞു ജോലി ആകാതെ അച്ഛന്റെ കൂടെ കൂലി പണിക്ക് ഇറങ്ങിയ എന്നെ തടഞ്ഞു psc കോച്ചിംഗ് നു വിട്ടതും അമ്മയായിരുന്നു. ആ അമ്മയോട ഞാൻ ഈ ചെയ്തത്. എനിക്ക് കരച്ചിൽ അടക്കാൻ ആയില്ല, അപ്പോഴാണ് ട്രീസ അങ്ങോട്ട് വന്നത്.
ഞാൻ കരയുന്നത് അവൾ കണ്ടു,
സുഹൃത്തിനു വേണ്ടി കാലില്ലാത്ത പെണ്ണിനെ കെട്ടിയ വിഷമം കരഞ്ഞു തീർക്കെയിരിക്കും അല്ലെ…
കട്ടിലിൽ ഇരുന്നു വയ്പ്പ് കാൽ ഊരി ഒരു സൈഡിലോട്ട് ഒതുക്കി വച്ചു കൊണ്ട് പറഞ്ഞു.
വല്യ ത്യാഗി കളിക്കാൻ നോക്കിയിട്ട് എത്ര തടഞ്ഞു. പുരയിടോ.. വീടോ.. എന്തോക്കെ… കിട്ടും.
ട്രീസേ…. എന്തൊക്കെയാ ഈ പറയുന്നേ…
എല്ലാം പ്ലാൻ ചെയ്ത് വച്ചിട്ട് എന്റെ മുമ്പേ നിഷ്കു അഭിനയിക്കല്ലേ..
ട്രീസ പൊട്ടിയല്ല, കാര്യങ്ങൾ മനസ്സിൽ ആക്കാനുള്ള വിവേകം എനിക്കുണ്ട്. പറ കെട്ടാ ചരക്കായിരുന്ന എന്നെ കെട്ടിയതിന് എന്ത് കിട്ടി , ഞാനും കൂടി അറിയട്ടെ എന്റെ വില എന്താണ് എന്ന്..
ട്രീസ… മതി നിർത്താം… നിന്നെ കുറിച്ച് ഞാൻ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്. നിനക്ക് താല്പര്യമില്ല എങ്കിൽ ആദ്യമേ പറയായിരുന്നു, ഞാൻ നിന്നോട് ചോദിച്ചതുമാണ് എനിക്ക് നിന്റെ പൊന്നും പണവും വസ്തുവും ഒന്നും വേണ്ട, എനിക്ക് ജീവിക്കാൻ ജോലിയുണ്ട്. അല്ലാതെ പെണ്ണ് കെട്ടി സ്ത്രീധനം വാങ്ങി ജീവിക്കേണ്ട ഗതി കേടില്ല.
അവൾ കൈയടിച്ചോണ്ട് .. സൂപ്പർ.. സൂപ്പർ.. നിങ്ങൾ ഒരു നല്ല നടൻ ആണെന്ന് എനിക്ക് അറിയാം. പിന്നെ ഒന്നും ചോദിക്കാഞ്ഞിട്ടാണ ജംഗ്ഷനിലെ 28 സെന്റ് നിങ്ങടെ പേരിലോട്ടു മാറ്റി എഴുതണം എന്ന് ഡാഡി പറഞ്ഞത്.
ഇത് ഞാൻ അറിഞ്ഞത് ഇനി എന്തൊക്കെയാണ ആവോ.
ഇത് ഞാൻ അറിഞ്ഞിട്ടില്ല, എനിക്കൊട്ട് വേണ്ട, ഇയാളുടെ കൊറേ സെന്റ്.. നാളെ രാവിലെ ആകട്ടു…
ട്രീസ – ഒന്നും അറിഞ്ഞിട്ടില്ല പോലും എന്നിട്ടാണ് ഈ ഡ്രാമ കളിച്ചത്.
എന്ത് ഡ്രാമ..
നീ ഇത് വീട്ടിൽ പറയുന്നു, നിന്റെ അമ്മയും അച്ഛനും നിന്നെ പുറത്താകുന്നു, നീ എന്നിട്ട് എന്നെ തന്നെ കെട്ടുന്നു . ഞാൻ എന്താ നിന്റെ കാമുകിയ… അതല്ല അപ്സരസ്സോ… ഇതും രണ്ടുമല്ല അപ്പോൾ ലക്ഷ്യം പണം തന്നെ…ഇത് മനസിലാവാതിരിക്കാൻ ഞാൻ മൊണ്ണയൊന്നുമല്ല.