കല്യാണം വേണ്ട ഒരുങ്ങി കെട്ടി നിക്കാൻ വയ്യ എന്നൊക്കെയാ അവൾ പറയുന്നത്.
അവൻ ഇതും പറഞ്ഞു കരയാൻ തുടങ്ങി.
എടാ അതൊക്കെ അതിന്റെ സമയത്തിന് നടക്കും. നീ ഈ പെണ്ണുങ്ങളെ കണക്കു കരയാതിരി.
പിന്നെ യാത്ര പറഞ്ഞിറങ്ങി. ഞാൻ അനൂപ്, കൃഷി വകുപ്പിൽ ക്ലർക്ക് ആണ്. എബി എസ് ബി ഐ യിലാണ്. ഞാൻ അവൻ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ ആലോചിച്ചു.
ട്രീസ നല്ല കുട്ടിയാണ്. സൗന്ദര്യമുണ്ട് വിദ്യാഭ്യാസം ഉണ്ട് ജോലി ഉണ്ട്. അവളും കൃഷി വകുപ്പിൽ തന്നെയാണ്.അവൾ കൃഷി ഓഫീസർ ആണ്, അവൾക്കു അടുത്ത് തന്നെയാണ്, എനിക്ക് കുറച്ചു ദൂരം ഉണ്ട്. ദൂരം ഉണ്ടെങ്കിലും നല്ല സുഖമാണ് അധികം പണിയില്ല, ടെൻഷൻ ഇല്ല.
ട്രീസയ്ക്ക് ജോലിയൊക്കെ ആയതിനു ശേഷം ആണ് കാല് പോയത്. ഒരു ആക്‌സിഡന്റ് ആയിരുന്നു. ജീവൻ പോകാത്തത് ഭാഗ്യം. അവളുടെ കല്യാണം ഉറപ്പിച്ചതായിരുന്നു. കാല് പോയതോടെ ചെറുക്കൻ കൂട്ടർ പിന്മാറി. അന്ന് അവളുടെ അച്ഛൻ പറഞ്ഞതാണ് ഇവനേക്കാൾ നല്ല പയ്യനെ കൊണ്ട് എന്റെ മോളെ ഈ വർഷം തന്നെ കെട്ടിക്കും. അത് കഴിഞ്ഞു ഇപ്പൊ കൊല്ലം ഏഴായി.
ഇപ്പൊ നിങ്ങൾ ചോദിയ്ക്കും നിനക്ക് കെട്ടികൂടെ… എന്ന്…
എനിക്ക് നൂറു വട്ടം സമ്മതമാണ്. ഒരു കാലിലെന്നെ ഉള്ളൂ , അവൾ ശരിക്കും ഒരു മാലാഖയാണ്. ഇപ്പൊ ഞാൻ കണ്ടിട്ട് കുറച്ചായി. അവൾ മുറിയിൽ നിന്നു പുറത്തിറങ്ങിയിട്ട് വേണ്ടേ കാണാൻ. ജോലിക്ക് പോകാനായി മാത്രം അല്ലെ വെളിയിൽ ഇറങ്ങൂ. അപ്പൊ കാണാനും പറ്റില്ല, എനിക്കും പോണ്ടേ… ജോലിക്കു …
എനിക്ക് സമ്മതമാണ് എങ്കിലും അവളെ കല്യാണം കഴിക്കാൻ വീട്ടുകാർ സമ്മതിക്കത്തില്ല. കാലിലാത്തോണ്ട് അല്ല , വേറെ മതം പോയിട്ട് വേറെ ജാതിയിലെ പെണ്ണിനെ പോലും കെട്ടാൻ സമ്മതിക്കത്തില്ല. അഞ്ചാറു മാസം മുമ്പ് അടുത്ത വീട്ടിലെ പെണ്ണ് ജാതി മാറി കെട്ടിയതിനു തന്നെ വീട്ടിൽ കിടന്നു വഴക്കായിരുന്നു.
അമ്മ – പെണ്ണിനെ നേരെ വളത്താത്തതിന്റെയാ…അല്ലെങ്കി കുടുംബത്തിന്റെ മാനം നോക്കണ്ടേ..
അച്ഛൻ – അവൾ പറഞ്ഞ ഉടനെ സമ്മതിച്ച വീട്ടുകാരെ പറഞ്ഞാൽ മതിയല്ലോ…
ഇപ്പോ മനസ്സിലായല്ലോ എന്റെ അവസ്ഥ. അമ്മയാണ് എനിക്ക് എല്ലാം. അമ്മയെ വേദനിപ്പിച്ചോണ്ട് എനിക്ക് ഒന്നും വയ്യ.
ചിലപ്പോ അവരോടു എനിക്ക് ദേഷ്യം തോന്നും ഇപ്പോഴും പഴയ മാമൂലുകളെ കെട്ടിപിടിച്ചോണ്ട് ഇരിക്കുന്നതിനു.
അതൊക്കെ ആലോചിച്ചു ഞാൻ കിടന്നു ഉറങ്ങി. പിന്നെ ഒരു ദിവസം കേട്ടു ആൻ മേരിക്ക് കൊണ്ട് പിടിച്ച കല്യാണ ആലോചനയാണ് എന്ന്. ഞാൻ വിവരം എബിയെ ധരിപ്പിച്ചു.
അന്ന് രാത്രിയിലെ വെള്ളമടി പാർട്ടിയിൽ, ഞാനും ചെന്നു . റോഷൻ, അരുൺ, കമൽ പിന്നെ എബിയും ഇത്രെയും ആണ് വെള്ളമടി ടീം.
ഞാൻ വെള്ളമടിക്കില്ല, അതും അമ്മയ്ക്ക് ഇഷ്ടമല്ല. അമ്മയുടെ അച്ഛൻ കുടിച്ചിട്ട് അമ്മയെ കുഞ്ഞിലേ തല്ലേ , വഴിയിൽ കിടക്കേം റോഡിൽ കിടന്നു