അടിയുണ്ടാക്കി ആകെ അലമ്പായിരുന്നു. അത് കൊണ്ട് വെള്ളമടിക്കുന്നതിനു വീട്ടിൽ കർശന നിയന്ത്രണം ഉണ്ടായിരുന്നു.
ഞാൻ – എടാ എബി വല്ലോം ചെയ്യുന്നെങ്കിൽ ഇപ്പൊ ചെയ്യണം, നീ വീട്ടുകാരെയും കൂട്ടി പോയി ആലോചിക്കൂ.
എബി എന്നെ നോക്കി ഒന്ന് ചിരിച്ചു, എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം. പെങ്ങൾ നിക്കുമ്പോ ഞാൻ കേറി കെട്ടണോ.. ഇത് വീട്ടിൽ പറഞ്ഞാൽ അവർ എന്റെ മുഖത്ത് തുപ്പും.
ഞാൻ – എടാ നിനക്ക് അവളെ നന്നായി ഇഷ്ടമായി എന്ന് എനിക്ക് മനസിലായി.പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല.
അതിനിടക്ക് റോഷൻ പറഞ്ഞു , നീ അത്ര ആത്മാർത്ഥ ഉള്ള കൂട്ടുകാരനാണെങ്കി നീ ഇവന്റെ പെങ്ങളെ കെട്ടു. എന്തെ പറ്റില്ലേ.. പിന്നെ കൂടുതൽ കിടന്നു ചിലക്കേണ്ട
ഞാൻ -ഞാൻ നിന്നോടല്ല സംസാരിച്ചത്, എടാ എബി ഞാൻ നിന്റെ വീട്ടിൽ സംസാരിക്കാം .
എബി – ഒന്ന് പോടാ, ഇതും പറഞ്ഞോണ്ട് വീട്ടിൽ കേറി ചെന്ന അവരെന്നെ ചെരുപ്പ് ഊരി അടിക്കും. അല്ല നീ ആണ് എന്റെ സ്ഥാനത് എങ്കിൽ ഇത് ചെയ്യോ..?
ഞാൻ – എടാ അത്..
എബി – ഇല്ലല്ലോ പിന്നെ മിണ്ടാതിരി. ഞാൻ അവളെ മറന്നോളാം
എന്നിട്ട് ഒരു ഗ്ലാസ് വെള്ളമൊഴിക്കാതെ എടുത്തു കുടിച്ചു. നെഞ്ചും തടവി ഇരുന്നു.
കമൽ – എന്തൊരു കുടിയാടാ ഇത്.ഒന്ന് പതുക്കെ കുടി, എന്തായാലും നിനക്ക് ആ പെണ്ണിനെ മറക്കാൻ പറ്റൂല്ല. ഇനി നമുക്ക് എന്ത് ചെയാം എന്ന് ആലോചിക്കു.
അരുൺ – ആലോച്ചിക്കാൻ ഒന്നുമില്ല
അരുൺ – ആലോച്ചിക്കാൻ ഒന്നുമില്ല റോഷൻ പറഞ്ഞതാണ് അതിന്റെ ശരി.
എബി – എന്തോന്ന്.
.
അരുൺ – അവളെ നമ്മളിരെങ്കിലും കെട്ടണം. അതിൽ കമലിന് ലൗവർ ഉണ്ട്, വിവാഹം അടുത്ത മാസ്സമാണ്. എന്റെ കല്യാണം കഴിഞ്ഞു നമുക്ക് പറ്റത്തില്ല. പിന്നെ ഉള്ളത് റോഷനും അനൂപും ആണ്.
റോഷൻ – എനിക്കെങ്ങും വേണ്ട ആ ഒന്നര കാലിയെ..
ഒന്നര കാലി നിന്റെ അമ്മ..
ഇതും പറഞ്ഞോണ്ട് എബി അവന്റെ ചെക്കിട്ടത്തിട്ട് ഒന്ന് പൊട്ടിച്ചു, എന്നിട്ട് അവനെ തള്ളിയിട്ടു അവന്റെ നെഞ്ചത്ത് കയറിയിരുന്നു മുഖത്തിന് ഇടിക്കാൻ തുടങ്ങി..
എല്ലാരും കൂടി അവനെ പിടിച്ചു മാറ്റി.
റോഷൻ – നീ എന്തിനാ പന്നി എന്നെ ഇടിക്കുന്ന, നിന്റെ ചങ്ക് ഇവനല്ലേ ഇവനോട് ചോദിക്ക് പറ്റൂ എന്ന് , എന്നെ നോക്കി കൊണ്ട് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല.
ആ പറ്റില്ല … ആർക്കും ഒന്നര കാലിയെ വേണ്ട. അവസാനം എന്റെ തലയിലോട്ടു കെട്ടിവയ്ക്കുന്നോ..