എബി അവനെ പിടിച്ചിരുന്ന ആളുകളെ തള്ളി മാറ്റി റോഷന്റെ നെഞ്ചത്ത് ഒരു ചവിട്ടു കൊടുത്തു, എന്നിട്ട് വീണ്ടും തല്ലാൻ ആഞ അവനെ മറ്റുള്ളവർ പിടിക്കുന്ന്നുണ്ട് .
ഇതിനിടയ്ക്ക് ഞാൻ പറഞ്ഞു
ഞാൻ കെട്ടാം…
എല്ലാരും ഞെട്ടി എന്നെ നോക്കി.. ഞാൻ എന്താ പറഞ്ഞത് എന്നാ അർത്ഥത്തിൽ..
ഞാൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു
ഞാൻ കെട്ടാം..
എബി – എടാ നിന്റെ വീട്ടിൽ പ്രശ്നവില്ലേ
ഞാൻ – അത് ഞാൻ നോക്കികോളം പിന്നെ ഒരു കാര്യമുണ്ട് ഈ നാറിയെ ഇനി നിന്റെ കൂടെ കണ്ടു പോകരുത്, ഞാൻ റോഷനെ പിടിച്ചു തള്ളി കൊണ്ട് പറഞ്ഞു.
റോഷൻ ദേഷ്യത്തിൽ ഇറങ്ങിപ്പോയി
എബി – എടാ നീ കാര്യമായിട്ടാ..
ഞാൻ – എന്താ നിനക്ക് എന്നെ വിശ്വാസമില്ലെ…
കമലും അരുണും വന്നു എന്നെ കെട്ടി പിടിച്ചു,
നിന്റെ നല്ല മനസാടാ…
ഓ.. ഒന്ന് പോടാ… ഓരോരുത്തർ cancer ഉള്ള ആളുകളെ വരെ കെട്ടുന്നു. അപ്പോഴാണ്..
പിന്നെ കുറച്ചു നേരം സംസാരിച്ചിരുന്ന ശേഷം നമ്മൾ വീട്ടിലേക്കു തിരിച്ചു.
എബി -എടാ ഞാൻ ഒത്തിരി ഓവർ ആണെടാ. നീ വണ്ടി എടുക്കോ..
അപ്പോ എന്റെ വണ്ടിയാ .
എന്റെ പൊന്നളിയ ആ പഴഞ്ചൻ വണ്ടി ആരും എടുക്കില്ല.
പോടാ അത് പഴഞ്ചൻ ഒന്നുമല്ല, എടുത്തിട്ട് അഞ്ചു കൊല്ലേ ആയുള്ളൂ.
ഞാൻ വണ്ടി റയിൽൽവേ സ്റ്റേഷനിൽ വച്ചിട്ട് ട്രെയിനിൽ പോകും. ഇപ്പൊ ഇവർ വെള്ളം അടിക്കുന്ന ഗ്രൗണ്ടിലാണ് നിക്കുന്നത്.ഞാൻ വണ്ടി എടുത്ത് അടുത്തുള്ള ഫ്രണ്ട്‌സ് ക്ലബ്ബിൽ കൊണ്ട് വച്ചു. എന്നിട്ട് എബിയുടെ കാർ എടുത്തു അവനെയും കൂട്ടി വീട്ടിലേക്ക് തിരിച്ചു.
എടാ ഞാൻ എങ്ങനെ പോകും..
ഇന്നെന്റെ വീട്ടി കിടന്നോ.. ഞാൻ നിന്റെ അമ്മയെ വിളിച്ചു പറയാം.
എടാ അതെ നീ കാര്യമായിട്ടാണോ പറഞ്ഞത്…
എന്താ നിനക്ക് ഒരു പ്രാവശ്യം പറഞ്ഞാൽ മനസിലാവില്ലേ
എടാ നിന്റെ അമ്മ സമ്മതിക്കൂ…
ഇല്ല…
പിന്നെങ്ങനെയാ..