നിനക്ക് ആൻ മേരിയെ കെട്ടണോ….എങ്കിൽ മിണ്ടാതെ വാ….
എടാ അത്…
ഒരു അതുമില്ല, ഞാൻ അമ്മയോട് ചെന്ന് പറയും ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലാണെന്നും അവൾ വേറെ മതക്കാരി ആണെന്നും അതോടെ വീട്ടിൽ കലിപ്പാവും ഞാൻ ഇറങ്ങി വരും, എന്നിട്ട് കല്യാണം നടക്കും, നിന്റെ കല്യാണവും നടക്കും, അതിനു ശേഷം ഒരു കൊച്ചൊക്കെ ആയി വീട്ടിൽ ചെന്ന് കേറുമ്പോൾ അമ്മ സ്വീകരിക്കും, പിന്നെ അനിയത്തിയുടെ കല്യാണം കഴിഞ്ഞതയോണ്ട് അതും സീനില്ല. പിന്നെ കുറച്ചു കാലം അമ്മയെ പിണങ്ങി ഇരിക്കണം അതോർക്കുമ്പോഴാ.. എന്തായാലും നല്ല കാര്യത്തിനല്ലേ…
എടാ നീ ഇത്രയും ഒക്കെ എപ്പോ ആലോചിച്ചു…?
നീ സെന്റി അടിച്ചു, ഡ്രൈ അടിച്ചു വേണു നാഗവള്ളി കളിക്കാൻ തുടങ്ങിയപ്പോൾ..
ഇതും പറഞ്ഞു നമ്മൾ രണ്ടും കൂടി കിടന്നു ചിരിച്ചു.
എടാ നിനക്ക് അവളെ കേട്ടുന്നതിൽ വിഷമമുണ്ടോ..
എന്തിനു…അവൾക്കു ഒരു കാലിലാത്തോണ്ടാണോ നീ ഇത് ചോദിച്ചത്, എടാ ഞാൻ കെട്ടാൻ പോണ പെണ്ണിന് നല്ല മനസ്സുണ്ടായാൽ മതി. അല്ലാതെ നല്ല കാലല്ല.
എടാ നിന്നെ പോലെ നല്ല ഒരു ഫ്രണ്ടിനെ കിട്ടിയ ഞാൻ എത്ര ഭാഗ്യവാൻ…
അടുത്ത സെന്റി ഇറക്കിയ ഞാൻ ഇപ്പൊ ചവിട്ടി പുറത്താക്കും.
അല്ലേടാ ട്രീസക്ക് എന്നെ ഇഷ്ടമാവൂ…
നിന്നെ ആർക്കാടാ ഇഷ്ടമാവാത്തത്.. നീ ഒരു സുന്ദര കുട്ടപ്പനല്ലേ…
അവനു വെള്ളം തലയ്ക്കു പിടിച്ചു തുടങ്ങി എന്ന് തോന്നുന്നു.
മിണ്ടാതെ ഇരിയെടാ അവിടെ..
പിന്നെ അവരുടെ വീട്ടിൽ എത്തി.
വണ്ടിയിൽ നിന്നു ഇറങ്ങി അവൻ അകത്തേയ്ക്ക് വേച്ച…വേച്.. കയറി. ബെല്ലടിച്ചു…
അവന്റെ അമ്മ വന്നു വാതിൽ തുറന്നു, ഇന്ന് മോൻ നാലു കാലിലാണല്ലോ…ദേ.. ഇങ്ങോട്ട് വന്നു നോകിയെ മോന്റെ കോലം.
അപ്പോഴാണ് അവന്റെ അമ്മ എന്നെ കണ്ടത്.
ആ.. മോനും ഉണ്ടായിരുന്നോ… മോനെങ്കിലും അവനെ ഒന്ന് ഉപദേശിച്ചു കൂടെ..
ഞാൻ ഒന്ന് ചിരിച്ചു.
കേറി വാ… മോനെ…അവിടെ തന്നെ നിക്കാതെ..
ഞാൻ അകത്തു കേറി, അപ്പോഴേക്കും എബി നാലു കാലേൽ അവന്റെ മുറിയിലേക്ക് പോയി, ഞാനും കൂടെ പോയി. അവൻ ചെന്ന പാടെ കാട്ടിലേക്കു മറിഞ്ഞു, ഞാൻ ഒന്ന് ഫ്രഷ് ആയി അവന്റെ കൈലിയും ഷർട്ടും എടുത്തിട്ട് പിന്നെ അടിവസ്ത്രം നേരത്തെ ഇട്ടിരുന്നത് തന്നെ ഇട്ടു . അപ്പോഴേക്കും അവൻ മയങ്ങിയിരുന്നു.