എടാ വേഷം കെട്ട് എടുക്കല്ലേ… എനിക്കു വിശക്കേണ്.
നിനക്ക് വിശക്കുന്നു എങ്കിൽ നീ പോയി കഴിക്കു.
എഴുനേര്…എഴുനേര്… ഞാൻ അവനെ പിടിച്ചു എഴുനേൽപ്പിച്ചു.
പോയി ഫ്രഷ് ആയി വാടാ..
പിന്നെ ഫ്രഷ് ആയി ഞാൻ പെണ്ണ് കാണാൻ പോവേ അല്ലെ… പോടാ..
എന്നാ ഈ ഡ്രസ്സങ്കിലും ഒന്ന് മാറ്, നാറിയിട്ടു വയ്യ.
അവൻ ഇളിച്ചോണ്ട് ഡ്രസ്സ് മാറി.
നമ്മൾ ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോൾ അവന്റെ അച്ഛൻ വന്നു.
ആ.. മോനോ..സുഖം തന്നെയല്ലേ…
ആ.. അങ്കിളേ..
എടാ നീ ഇന്നും കുടിച്ചിട്ട് ആണോ വന്നത്..
ഡാഡി ഇന്ന് ഒരു സുദിനമാണ്. ഇന്നു ഞാൻ കുടിച്ചില്ലെങ്കിൽ പിന്നെ എന്നാ..
എന്ത് സുദിനം…
ടാ ചുമ്മാതിരി ഞാൻ അവനെ കണ്ണ് കാണിച്ചു.
അവൻ അതൊന്നും കാര്യമാക്കിയില്ല
നമ്മുടെ ട്രീസയ്ക്ക് വരനെ കിട്ടി.
നീ കുടിച്ചിട്ട് പിച്ചും പേയും പറയല്ലേ, അവന്റെ അമ്മ പറഞ്ഞു.
അല്ല മമ്മി ഞാൻ കാര്യമായിട്ടാ..
ഓ.. വല്ല കുടിയന്മാരുമായിരിക്കും, വെള്ളത്തിന്റെ പുറത്തു പറഞ്ഞതായിരിക്കും, ഇവളുടെ കാര്യങ്ങൾ അറിയുമ്പോൾ വേണ്ട എന്ന് പറയും.
എബി – അവൻ കുടിയാനൊന്നുമല്ല,ബോധമില്ലാതെ പറഞ്ഞതുമല്ല. പിന്നെ ഒരു കുഴപ്പം പുള്ളി ഹിന്ദുവാ.. അല്ലേടാ…
മോനും അറിയോ..
അവന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചോദിച്ചു
ഞാൻ – ഹ്മ്മ്.. തുപ്പൽ ഇറക്കികൊണ്ട് പറഞ്ഞു, ഇപ്പൊ പറയണ്ട എന്ന് ഞാൻ അവനോടു കണ്ണ് കാണിച്ചു.
ആരാടാ ആളു , പ്രായം കൂടിയതോ രണ്ടാം കെട്ടോ ഒന്നുമല്ലല്ലോ.. ഹിന്ദു അയാലൊന്നും കുഴപ്പമില്ല ,എന്റെ മോളെ നേരെ നോക്കിയ മതി.
ഒരു അച്ഛന്റെ സ്നേഹവും കരുതലും ആ വാക്കുകളിൽ ഞാൻ കണ്ടു.
ആളിനെ ഡാടിയ്ക്കും മമ്മിയ്ക്കും അറിയാം, രണ്ടാം കെട്ടാണോന്നു സ്വയം അന്വേഷിച്ച മതി.